സുള്‍(ജര്‍മനി): ജൂനിയര്‍ ലോകകപ്പ് ഷൂട്ടിങ്ങില്‍ വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ എളവേനില്‍ വളറിവന് സ്വര്‍ണം നേടി. ഇന്ത്യയുടെ തന്നെ മെഹുലി ഘോഷിനെ തോല്‍പ്പിച്ചാണ് വളറിവന്‍ ഒന്നാം സ്ഥാനം നേടിയത്്
ഫൈനലില്‍ വളറിവന്‍ 251.6 പോയിന്റ് നേടി. മെഹുലി ഘോഷ് 250.2 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി വെള്ളി മെഡല്‍ സ്വന്തമാക്കി. ഫ്രാന്‍സിന്റെ ഒഷെയ്ന്‍ വെങ്കലം നേടി.
വനിതകളുടെ പത്ത്് മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഇന്ത്യ റെക്കോഡോടെ സ്വര്‍ണം കരസ്ഥമാക്കി. 1883.3 പോയിന്റ് നേടിയാണ് ഇന്ത്യ റെക്കോഡിട്ടത്.
മെഡല്‍ നിലയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ആറു സ്വര്‍ണവും ആറു വെളളിയും രണ്ട് വെങ്കലവും അടക്കം ഇന്ത്യക്ക് പതിനാല് മെഡലുകളായി.
റഷ്യയും നോര്‍വെയും രണ്ട് മെഡലുകള്‍ വീതം നേടി. ചൈന, ഓസ്‌ട്രേിയ, തായ്‌ലന്‍ഡ്, ജര്‍മനി എന്നീ ടീമുകള്‍കക്ക് ഓരോ സ്വര്‍ണം ലഭിച്ചു.
















