ലിവര്‍പൂള്‍: ഇംഗ്ലീഷ് മധ്യനരിതാരം ഫാബിയന്‍ ഡെല്‍ഫ് പ്രീമിയര്‍ ലീഗ് ടീമായ എവര്‍ട്ടണില്‍ ചേര്‍ന്നു. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നാണ് ഡെല്‍ഫ് എവര്‍ട്ടണിലെത്തിയത്. കരാര്‍ തുക വെളിപ്പെടുത്തിയിട്ടില്ല.
ഇരുപത്തിയൊമ്പതുകാരനായ ഫാബിയന്‍ 2015 ല്‍ ആസ്റ്റണ്‍ വില്ലയില്‍ നിന്നാണ് മാഞ്ചസ്്റ്റര്‍ സിറ്റിയില്‍ ചേര്‍ന്നത്. സിറ്റിക്കായി 89 മത്സരങ്ങള്‍ കളിച്ചു. രണ്ട് തവണ പ്രീമിയര്‍ ലീഗ് കിരീടം നേടി. ഇരുപത് തവണ ദേശീയ ടീമിന്റെ ജേഴ്‌സി അണിഞ്ഞു.
ഉന്നത നിലവാരമുള്ള കളിക്കാരനാണ് ഫാബിയന്‍. അതുകൊണ്ടാണ് അദ്ദേഹത്തെ ടീമിലെടുത്തതെന്ന് എവര്‍ട്ടണ്‍ മാനേജര്‍ മാര്‍ക്കോ സില്‍വ പറഞ്ഞു.
















