Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കഴിവുകെട്ടവനെന്ന് സ്വയം പറയുന്ന പിണറായി വിജയന്‍ ആഭ്യന്തരവകുപ്പൊഴിയണം: എന്‍ഡിഎ; എല്‍ഡിഎഫ് ദുര്‍ഭരണത്തിനെതിരേ ജൂലൈ 26ന് കാല്‍ ലക്ഷം പേര്‍ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2019, 05:40 pm IST
inKerala

തിരുവനന്തപുരം: താന്‍ ഒരു വന്‍ പരാജയമാണെന്ന് പരസ്യമായി സ്വയം സമ്മതിച്ച പിണറായി വിജയന്‍ എത്രയും വേഗം ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്ന് എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം നടന്ന എന്‍ഡിഎ സംസ്ഥാനനേതൃസമ്മേളനത്തിന്റെ തീരുമാനങ്ങള്‍ പത്രസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു കൃഷ്ണദാസ്. പോലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗത്തെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി ഗുരുതരമായ ആരോപണങ്ങളാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. മതതീവ്രവാദ സംഘടനകള്‍ക്ക് പോലീസില്‍ നിന്നും രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നു എന്നതായിരുന്നു അവയില്‍ പ്രധാനം. ശബരിമല ഡ്യൂട്ടിയില്‍ നിന്നും പല പോലീസ് ഉദ്യോഗസ്ഥരും വിട്ടു നിന്നു എന്നും മുഖ്യമന്ത്രി ആരോപിക്കുകയുണ്ടായി. തന്നെക്കൊണ്ടു കേരളപോലീസിനെ നിയന്ത്രിക്കാനാവുന്നില്ലെന്നാണ് പിണറായി അര്‍ത്ഥശങ്കയ്‌ക്കിടയില്ലാതെ പറഞ്ഞു വെച്ചത്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു മന്ത്രി  ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ താന്‍ കഴിവ് കെട്ടവനാണെന്നു വിളിച്ച് പറയുന്നത്. പിണറായി അധികാരമേറ്റ ശേഷം കേരളത്തില്‍ മുപ്പത്തൊന്ന് ഉരുട്ടിക്കൊലകളാണ് പോലീസ് സ്റ്റേഷനുകളില്‍ നടന്നത്. മുപ്പത്തിഒന്നാമത്തെയാണ് നെടുങ്കണ്ടത്ത് നടന്നത്. പണ്ട് ഒരൊറ്റ ഉരുട്ടിക്കൊലയെത്തുടര്‍ന്നാണ് അന്ന് അഭ്യന്തരവകുപ്പു കൈകാര്യം ചെയ്തിരുന്ന കെ.കരുണാകരന്‍ മുഖ്യമന്ത്രിപദം ഒഴിഞ്ഞത്. അദ്ദേഹത്തിന്റെ രാജിക്കായി സിപിഎമ്മും പ്രക്ഷോഭം നടത്തിയതാണ്. ഇനി ഒരു നിമിഷം പോലും ആഭ്യന്തര വകുപ്പ് കൈയാളാന്‍ പിണറായിക്ക് അവകാശമില്ലെന്നും എന്‍ഡിഎ കണ്‍വീനര്‍. 

യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം വേണം. അധോലോകസംഘങ്ങളുടെ നിയന്ത്രണത്തിലാണ് യൂണിവേഴ്‌സിറ്റി കോളേജ്. അവിടെ കൊടും ക്രിമിനലുകളാണെന്ന് തെളിഞ്ഞ എസ് എഫ് ഐ നേതാക്കള്‍ ക്ലാസ്സുകളില്‍ കയറാതെ പരീക്ഷകളില്‍ ഉന്നത റാങ്കും മാര്‍ക്കും നേടുന്നത് അന്വേഷണവിധേയമാക്കണം. അവിടെ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ എസ്എഫ്‌ഐ നേതാക്കളുടെ പരീക്ഷാ നേട്ടങ്ങള്‍ പുനഃപരിശോധനയ്‌ക്ക് വിധേയമാക്കേണ്ടതുണ്ട്. പിഎസ് സി പരീക്ഷകളിലും ഈ ക്രിമിനലുകള്‍ ഉന്നതറാങ്കു നേടുന്നു. ഇതൊരു വന്‍ മാഫിയയായി വളര്‍ന്നിരിക്കുന്നു. പബ്ലിക് സര്‍വീസ് കമ്മീഷന്‍ എന്നത് പാര്‍ട്ടി സര്‍വീസ് കമ്മിഷനാക്കി മാറ്റിയിരിക്കുന്നു. സംസ്ഥാനത്തെ എല്‍ഡിഎഫ് ദുര്‍ഭരണത്തിനെതിരെയും യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സംഭവങ്ങളില്‍ പ്രതിഷേധിച്ചും ജൂലായ് 26 ന് എന്‍ ഡി എ സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. മാര്‍ച്ചില്‍ കാല്‍ ലക്ഷം പേര്‍ പങ്കെടുക്കുന്നുമെന്നും കൃഷ്ണദാസ് അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

Food

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

Kerala

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

Kerala

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

Entertainment

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.