Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഒരു കാലത്ത് നൃത്തവേദികളെ ത്രസിപ്പിച്ചു, ഇന്ന് അരങ്ങേറിയ മണ്ഡപത്തില്‍ ആനന്ദവല്ലി അന്തിയുറങ്ങുന്നു

തക്കല കുമാരകോവിലിനു മുന്നിലെ വാകമരച്ചുവട്ടിലിരുന്ന് പൂമാല വില്‍ക്കുന്ന ആനന്ദവല്ലി വലിയൊരു നടിയായിരുന്നുവെന്ന് അധികമാര്‍ക്കും അറിയില്ല. ജീവിത നാടകത്തില്‍ തോറ്റുപോയ അവശകലാകാരി സമീപത്തെ കല്‍മണ്ഡപത്തില്‍ കിടന്നാണ് ഉറങ്ങുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2019, 12:08 pm IST
in Local News

തിരുവനന്തപുരം: ചിലങ്ക കെട്ടിയാടി നൃത്തവേദികളെ ത്രസിപ്പിച്ച, അന്‍പതോളം പ്രൊഫഷണല്‍ നാടകങ്ങളില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച നടി. ആയിരങ്ങളെ സാക്ഷിയാക്കി നൃത്തത്തില്‍ അരങ്ങേറ്റം കുറിച്ച കല്‍മണ്ഡപത്തിലാണ് ഇന്ന് ആനന്ദവല്ലി എന്ന ആ വലിയ കലാകാരിയുടെ അന്തിയുറക്കം. 

തക്കല കുമാരകോവിലിനു മുന്നിലെ വാകമരച്ചുവട്ടിലിരുന്ന് പൂമാല വില്‍ക്കുന്ന ആനന്ദവല്ലി വലിയൊരു നടിയായിരുന്നുവെന്ന് അധികമാര്‍ക്കും അറിയില്ല. ജീവിത നാടകത്തില്‍ തോറ്റുപോയ അവശകലാകാരി സമീപത്തെ കല്‍മണ്ഡപത്തില്‍ കിടന്നാണ് ഉറങ്ങുന്നത്. കണ്ണുനനയ്‌ക്കുന്ന സങ്കടക്കാഴ്ച. തലസ്ഥാനത്തു നിന്ന് മൈലാടിയിലേക്ക് കുടിയേറി പാര്‍ത്തതാണ് ആനന്ദവല്ലി. ഭര്‍ത്താവും മൂത്ത മകനും മരിച്ചതോടെ ഇളയ മകനെ വളര്‍ത്താന്‍ നെഞ്ചില്‍ താലോലിച്ച നൃത്തത്തെ ഉപേക്ഷിച്ച് നാടകക്കാരിയായി. ചങ്ങനാശേരി ഗീഥ, കേരളാ തീയേറ്റേഴ്‌സ്, കൊല്ലം യൂണിവേഴ്‌സല്‍… അങ്ങനെ നിരവധി സമിതികളില്‍ പ്രവര്‍ത്തിച്ചു ആനന്ദവല്ലി. ഒടുവില്‍ വാര്‍ധക്യം സമ്മാനിച്ച അസുഖങ്ങളും മാഞ്ഞുപോയ മുഖകാന്തിയുമായി ആനന്ദവല്ലി അഭിനയലോകത്തു നിന്ന് പടിയിറക്കപ്പെട്ടു.

നാടകത്തില്‍ നിന്നുള്ള വരുമാനം നിലച്ചതോടെ മകന് ഈ അമ്മയൊരു ഭാരമായി. പോറ്റിവളര്‍ത്തിയ അമ്മയെ അയാള്‍ പെരുവഴിയില്‍ തള്ളി. ആനന്ദവല്ലി ആരോടും പരിഭവിക്കാതെ അലഞ്ഞു നടന്നു. വഴിയരികിലെ പൈപ്പുവെള്ളം വിശപ്പകറ്റി. ഒടുവില്‍ കുമാരകോവിലിനു മുന്നില്‍ താന്‍ ആദ്യമായി ചിലങ്ക കെട്ടി അരങ്ങേറ്റം കുറിച്ച കല്‍മണ്ഡപത്തില്‍ അഭയം തേടി. അഷ്ടിക്കു വകതേടി ആര്‍ക്കു മുന്നിലും കൈനീട്ടാന്‍ അഭിമാനം അനുവദിച്ചില്ല. പിന്നെ ഭഗവാന് ചാര്‍ത്താനുള്ള പൂമാല കെട്ടി വില്‍ക്കാന്‍ തുടങ്ങി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇതു തന്നെയാണ് ഉപജീവനം.

അവശകലാകാരിക്കുള്ള പെന്‍ഷനോ ഫെലോഷിപ്പോ ഒന്നും ആനന്ദവല്ലിയെ തേടിയെത്തിയില്ല. സ്വന്തമായി വിലാസം പോലുമില്ലാത്ത തനിക്ക് ആര് പെന്‍ഷന്‍ തരാനെന്ന പരിഹാസ ചോദ്യമുയര്‍ത്തുന്നു ആനന്ദവല്ലി. ”ഇതും ഒരു നാടകമാണ്, ജീവിത നാടകം. 

ജീവിച്ചു തീര്‍ക്കുക തന്നെ വേണം. പിന്നെ ഇപ്പോള്‍ കരയാന്‍ ഗ്ലിസറിന്‍ വേണ്ട, അനുഭവങ്ങള്‍ ധാരാളം.” കണ്ണില്‍ നിന്നുതിര്‍ന്ന നീര്‍മുത്തുകള്‍ സാരിയുടെ കോന്തല കൊണ്ടു തുടച്ച് അകലങ്ങളിലേക്ക് അവര്‍ കണ്ണുകള്‍ പായിച്ചു. പൂമാലയ്‌ക്ക് ആരെങ്കിലും വരുന്നുണ്ടോ എന്ന പരതല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.