Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ലജ്ജിച്ച് തല താഴ്‌ത്തുന്നു, കേരളജനതയോട് മാപ്പു ചോദിക്കുന്നു’, യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ മാപ്പു പറഞ്ഞ് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി. പി. സാനു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2019, 03:40 pm IST
in Kerala

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്‌ഐ ക്രിമിനലുകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ കേരളജനതയോട് മാപ്പ് ചോദിക്കുന്നതായി എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു. ലജ്ജിച്ച് തലതാഴ്‌ത്തുന്നു എന്നു പറഞ്ഞാണ് സാനുവിന്റേ ഫേസ്ബുക് പോസ്റ്റ് ആരംഭിക്കുന്നത്. 

തെറ്റുകള്‍ ഒരിക്കലും ന്യായീകരിക്കില്ലെന്നും കുറ്റവാളികളെ ഒരുനാളും സംരക്ഷിക്കില്ലെന്നും പറയുന്ന സാനു തളര്‍ച്ചയല്ല, തിരുത്തലാണ് വേണ്ടതെന്നും സ്വയം നവീകരിച്ച് മുന്നേറണമെന്നും സാനു പറഞ്ഞു. യൂണിവേ്‌ഴ്‌സിറ്റി കോളേജിലെ സംഭവം ആഭ്യന്തര തലത്തില്‍ ചര്‍ച്ചാവിഷയം ആയതോടെയാണ് സാനുവിന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. വിഷയത്തില്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനും എസ്എഫ്‌ഐക്കെതിരെ പ്രതികരണം നടത്തിയിരുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ലജ്ജിച്ച് തല താഴ്‌ത്തുന്നു. കേരളജനതയോട് മാപ്പു ചോദിക്കുന്നു. ഞങ്ങളുടെ അഭിമന്യുവിന്റെ നെഞ്ചിലാഴ്ന്നിറങ്ങിയ കഠാരയല്ല, അവന്‍ എഴുതി വെച്ച മുദ്രാവാക്യം ആയുധമാക്കിയവരാണ് എസ്.എഫ്.ഐ.ക്കാര്‍. അല്ലാത്തവര്‍ ഒറ്റുകാര്‍ മാത്രമാണ്. കടിച്ചുകീറാന്‍ തക്കം പാര്‍ത്തിരിക്കുന്നവരുടെയിടയിലേക്ക് ഈ പ്രസ്ഥാനത്തെയും, ശുഭ്രപതാകയെയും, മുദ്രാവാക്യങ്ങളെയും, രക്തസാക്ഷിത്വങ്ങളെയും ഇട്ടുകൊടുത്ത ഒറ്റുകാര്‍.

കൂടെ നിന്നവരെ വീണുപോകാതെ ചേര്‍ത്തുപിടിച്ചവര്‍, ഇനി വരുന്നവരുടെ അവകാശങ്ങള്‍ക്കായി തെരുവില്‍ തല പൊട്ടിയവര്‍, കലാലയങ്ങള്‍ സര്‍ഗാത്മകമാക്കാന്‍ മുന്നില്‍ നിന്നവര്‍, ഒപ്പമുള്ളവരുടെ വേദനയില്‍ കണ്ണുനനഞ്ഞവര്‍, സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമായി ജീവന്‍ കൊടുത്തവര്‍, അഭിമന്യു പാടിയ നാടന്‍പാട്ടുകള്‍ ഹൃദയത്തില്‍ക്കൊണ്ടു നടക്കുന്നവര്‍, സാഹിത്യത്തെയും, കലകളെയും ഏറ്റവും മനോഹരമായി ആസ്വദിക്കുന്നവര്‍.

അവര്‍ മാത്രമാണ് ഈ പ്രസ്ഥാനത്തിന്റെ കാവല്‍ക്കാര്‍. വര്‍ഷങ്ങളെടുത്ത് അവര്‍ നിറം കൊടുത്ത സ്വപ്നങ്ങളെയും കാലങ്ങളായി അവര്‍ നയിച്ച പോരാട്ടങ്ങളെയുമാണ് കുറഞ്ഞ മണിക്കൂറുകളില്‍, ഒരു കലാലയത്തിനകത്ത് കുറച്ചാളുകള്‍ ചേര്‍ന്ന് ഒറ്റുകൊടുത്തത്.

ഈ ശുഭ്രപതാകയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത് അര്‍ഥമില്ലാത്ത വാക്കുകളല്ല. ആ മൂന്നു മഹത്തായ ആശയങ്ങളാണ് ഈ പ്രസ്ഥാനത്തെ നിര്‍വചിക്കുന്നത്. ഇന്ത്യയിലെ എത്രയോ ലക്ഷക്കണക്കിനു വിദ്യാര്‍ഥികളെ ചേര്‍ത്തുവെക്കുന്നത്. പണവും ഭരണകൂടവും അറിവിനെയും വിദ്യാഭ്യാസത്തെയും നിര്‍ണയിക്കുമ്പോള്‍ വിദ്യാഭ്യാസം അപ്രാപ്യമാകുന്ന ബഹുഭൂരിപക്ഷത്തിന്റെ പ്രതീക്ഷയാണ് എസ്എഫ്ഐ എന്ന മൂന്നക്ഷരങ്ങള്‍; അവര്‍ക്കു മേല്‍ വീശുന്ന തണലാണ് ഈ ശുഭ്രപതാക.

അവരുടെ സംഘടിതമായചെറുത്തുനില്പുകളുടെ അടയാളമാണ് ഈ പ്രസ്ഥാനം. ഞാനടക്കമുള്ള ഒരു വ്യക്തിയുടെയും പ്രവൃത്തികള്‍ നമ്മളുയര്‍ത്തുന്ന മുദ്രാവാക്യങ്ങളെ മങ്ങലേല്പിക്കാനനുവദിച്ചുകൂടാ. ഈ ഇരുണ്ട കാലത്ത് പ്രത്യാശയുടെ തീജ്വാലയായി നമ്മളെ നോക്കുന്നവരെ വഞ്ചിക്കരുത്.

മറ്റൊന്നും പറയാനില്ല. തെറ്റുകള്‍ ഒരിക്കലും ന്യായീകരിക്കില്ല. കുറ്റവാളികളെ ഒരുനാളും സംരക്ഷിക്കില്ല. തളര്‍ച്ചയല്ല. തിരുത്തലാണ് വേണ്ടത്. സ്വയം നവീകരിച്ച് മുന്നേറണം. കാലത്തോടും ചരിത്രത്തോടും പ്രായശ്ചിത്തം ചെയ്യണം. രക്തസാക്ഷിത്വങ്ങളോട് നീതി പുലര്‍ത്തണം. സ്വാതന്ത്ര്യവും, ജനാധിപത്യവും, സോഷ്യലിസവും ഇനിയുമുറക്കെ മുഴങ്ങണം. നക്ഷത്രാങ്കിത ശുഭ്രപതാക ഇതിലുമുയരത്തില്‍ പറക്കണം. എസ്എഫ്‌ഐ സിന്ദാബാദ്. രക്തസാക്ഷികള്‍ സിന്ദാബാദ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഇവർ ഇന്ന് ആരോഗ്യ കാര്യങ്ങളിൽ, പ്രത്യേകിച്ച് ഭക്ഷണക്രമത്തിൽ ഒട്ടും അശ്രദ്ധ കാണിക്കരുത്; ഇന്നത്തെ രാശിഫലം അറിയാം

Kerala

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

Kerala

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)
Kerala

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

India

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

പുതിയ വാര്‍ത്തകള്‍

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

കെടി ജലീല്‍ സിപിഎം അംഗമാകുന്നു

മദ്യപിച്ച് ബൈക്കോടിച്ചുളള അപകടത്തില്‍ പിന്നിലിരുന്ന ആള്‍ മരിച്ചു, ബൈക്കോടിച്ച ആള്‍ പിടിയില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

ഡിഎംകെ നേതാവ് സ്റ്റാലിന്റെ കുടുംബരാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

കോതമംഗലത്ത് വീടാക്രമിച്ച് കാട്ടാനക്കൂട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.