ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയിലെ മദ്രസയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ആയുധശേഖരം പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ്. മദ്രസയില്‍ ആയുധങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
മാരക ആയുധങ്ങളോടെപ്പം അഞ്ച് പിസ്റ്റലുകളും വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും മദ്രസയില്‍ ആളുകള്‍ വരുന്നുണ്ടെന്നും ഇവിടെ മുസ്ലിം യുവാക്കള്‍ക്ക് ആയുധപരിശീലനം നല്‍കുന്നുണ്ടെന്നും രഹസ്യം വിവരം ലഭിച്ചതായി സര്‍ക്കിള്‍ ഓഫീസര്‍ കെ.കനോജിയ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
















