ന്യൂദല്‍ഹി: ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ മികച്ച പോരാട്ട വീര്യം കാഴ്ചവെച്ച ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരാശാജനകമായ ഒരു ഫലമാണ് നേരിട്ടതെങ്കിലും അവസാനവരെ പൊരുതി നിന്ന ഇന്ത്യയെ അഭിനന്ദിക്കുന്നു.
ടൂര്‍ണമെന്റിലുടനീളം ഇന്ത്യ ബാറ്റ് ചെയ്തു, പന്തെറിഞ്ഞു, മികച്ച ഫീല്‍ഡിംഗ് നടത്തി, അതില്‍ ഞങ്ങള്‍ വളരെ അഭിമാനിക്കുന്നു.വിജയങ്ങളും നഷ്ടങ്ങളും ജീവിതത്തിന്റെ ഭാഗമാണ്. ടീമിന്റെ ഭാവി പരിശ്രമങ്ങള്‍ക്ക് ആശംസകള്‍. മോദി കുറിച്ചു.
















