ന്യൂദല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഒഴിഞ്ഞിട്ടും അംഗീകരിക്കാന്‍ തയ്യാറാകാത്ത പാര്‍ട്ടി പ്രവര്‍ത്തകരെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവും മുന്‍ ഗവര്‍ണറുമായിരുന്ന കരണ്‍സിങ്. അധ്യക്ഷ സ്ഥാനം രാജിവെച്ചൊഴിഞ്ഞ തീരുമാനത്തെ മാനിക്കുന്നതിന് പകരം രാഹുലിന്റെ പിന്നില്‍ നടന്ന് ദിവസങ്ങള്‍ പാഴാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
പുതിയ അധ്യക്ഷനെ എത്രയും പെട്ടന്ന് കണ്ടെത്തണമെന്നും കരണ്‍ സിങ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ആശയക്കുഴപ്പത്തിലാണ്. നിലവിലെ കോണ്‍ഗ്രസിന്റെ സ്ഥിതി അംഗീകരിക്കാന്‍ അംഗങ്ങള്‍ക്ക് കഴിയാത്തതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം.
ഇടക്കാല അധ്യക്ഷന് പുറമെ നാല് വര്‍ക്കിങ് പ്രസിഡന്റുമാരേയും ഉപാധ്യക്ഷനേയും കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.















