ദല്‍ഹി: മുന്‍ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയായിരുന്നുവെന്നും യുപിഎ അദ്ദേഹത്തെ പിന്തുണയ്‌ക്കുകയാണ് ചെയ്തതെന്നും സുബ്രഹ്മണ്യം സ്വാമി എംപി. ഇറാന്‍ സ്ഥാനപതിയായിരിക്കെ അന്‍സാരി ഇന്ത്യന്‍ ചാര സംഘടനയായ റിസെര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങി(റോ)നെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന മുന്‍ ഉദ്യോഗസ്ഥന്‍ എന്‍.കെ. സൂദിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് സ്വാമിയുടെ പ്രതികരണം. ഇത് ശരിയാണെന്ന് ട്വിറ്ററില്‍ സൂദ് ചൂണ്ടിക്കാട്ടി. 2007 മുതല്‍ 2017വരെയാണ് അന്‍സാരി ഉപരാഷ്‌ട്രപതിയായത്.
കശ്മീരിലെ ഭീകരപ്രവര്‍ത്തനത്തിന് ഇറാനില്‍നിന്നു പണം ലഭിച്ചിരുന്നത് റോ നിരീക്ഷിച്ച കാര്യം ഇറാന് ചോര്‍ത്തി നല്‍കി അന്‍സാരി റോ ഉദ്യോഗസ്ഥരുടെ ജീവന്‍ അപകടത്തിലാക്കിയെന്നായിരുന്നു സൂദിന്റെ വെളിപ്പെടുത്തല്‍. ഇത് ചാരശൃംഘല തകര്‍ക്കാനും കാരണമായി. അന്‍സാരിയെ കോണ്‍ഗ്രസ് രണ്ട് തവണ ഉപരാഷ്‌ട്രപതിയാക്കിയതും അദ്ദേഹം ചോദ്യം ചെയ്തു. ഇക്കാര്യങ്ങള്‍ വിവരിച്ച് സൂദ് പ്രധാനമന്ത്രിക്ക് കത്തെഴുതിയതായി ദേശീയ മാധ്യമം സണ്‍ഡേ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയ്‌ക്കും വിവാദത്തിനും വഴിവച്ചു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ഇതുവരെ അന്‍സാരി തയാറായിട്ടില്ല. ഭീകരവാദക്കേകസുകളില്‍ അന്വേഷണം നേരിടുന്ന പോപ്പുലര്‍ ഫ്രണ്ടുമായുള്ള അദ്ദേഹത്തിന്റെ ചങ്ങാത്തം നേരത്തെ വിവാദമായിട്ടുണ്ട്. സംഘടനയുടെ വനിതാ വിഭാഗം കോഴിക്കോട് നടത്തിയ പരിപാടിയില്‍ അന്‍സാരി പങ്കെടുത്തിരുന്നു.
മുസ്ലിങ്ങള്‍ ഇന്ത്യയില്‍ അരക്ഷിതരാണെന്ന് പ്രസ്താവന നടത്തിയതും അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ ഇന്ത്യാ വിഭജനത്തിന് കാരണക്കാരനായ മുഹമ്മദി ജിന്നയുടെ ചിത്രം സ്ഥാപിക്കുന്നതിനെ പിന്തുണച്ചതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സ്വന്തം പ്രത്യയശാസ്ത്രമനുസരിച്ച് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഇനി താങ്കള്‍ക്ക് സാധിക്കുമെന്ന് അന്‍സാരിയുടെ വിടവാങ്ങല്‍ ചടങ്ങില്‍ പ്രധാനമന്ത്രി മോദി തുറന്നടിച്ചിരുന്നു.















