ന്യൂദല്‍ഹി : ആഗ്ര- യമുന അതിവേഗ പാതയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 29 മരണം. തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്. ലഖ്നൗവില്‍ നിന്നും ദല്‍ഹിയിലേയ്‌ക്കു പോയ സ്ലീപര്‍ കോച്ച് ബസ് ആണ് നദിയിലേക്ക് മറിഞ്ഞത്.
നദിയില്‍ വീണ ബസ് 15 അടിയോളം താഴ്ചയില്‍ മുങ്ങിപ്പോയി. അതേസമയം 20 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബസില്‍ നാല്‍പതിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നതായി ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചു.
നോയ്ഡയേയും ആഗ്രയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന 165 കിലോമീറ്റര്‍ നീളം വരുന്ന അതിവേഗ പാതയില്‍ ബസ് മറിഞ്ഞത് 15 അടി താഴ്ചയിലേക്കായിരുന്നു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പോലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തില്‍ അനുശോചനമറിയിച്ചു.
















