ഇന്ത്യയുടെ സൂപ്പര്‍ഹിറ്റ് ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ ഭാഗ്യനമ്പറാണ് ജഴ്‌സിയിലുള്ള 45. ഈ നമ്പര്‍ ജഴ്‌സിയിട്ട് സെഞ്ചുറികളില്‍ നിന്ന് സെഞ്ചുറികളിലേക്ക് കുതിക്കുമ്പോള്‍ രോഹിത് നന്ദി പറയുന്നത് തന്റെ മാതാവിനോടാണ്. അമ്മയായ പൂര്‍ണ്ണിമയാണ് ജഴ്‌സി നമ്പരായി 45 തെരഞ്ഞെടുക്കാന്‍ രോഹിതിനോട് ആവശ്യപ്പെട്ടത്. ജ്യോതിഷിയുടെ ഉപദേശമനുസരിച്ചായിരുന്നു അമ്മയുടെ ഈ നിര്‍ദേശം.
അതേസമയം, ലോകകപ്പ് സെഞ്ചുറിയില്‍ പുതിയ റെക്കോര്‍ഡ് രോഹിത് ശര്‍മ്മ തന്റെ പേരില്‍ എഴുതി ചേര്‍ത്തു. ഇന്നലത്തെ കളിയില്‍ ശ്രീലങ്കയോടും സെഞ്ചുറി നേട്ടം സ്വന്തമാക്കിയതോടെ കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡ് മറികടന്നു. ഒരു ലോകകപ്പിലെ അഞ്ചാം സെഞ്ചുറിയാണ് ഇത്. ആകെ ലോകകപ്പ് സെഞ്ചുറികളില്‍ സച്ചിനൊപ്പമാണ് നിലവില്‍ രോഹിത് ശര്‍മ്മയുടെ നേട്ടം. കെഎല്‍ രാഹുലും ഇന്ത്യയ്‌ക്കായി സെഞ്ചുറി നേടിയിട്ടുണ്ട്. ലോകകപ്പില്‍ രാഹുലിന്റെ ആദ്യ സെഞ്ചുറിയാണ് ഇത്.
















