കാസര്‍ഗോഡ്: കാസര്‍കോട് നീലേശ്വരത്ത് പേരാലില്‍ ചിര്‍മ്മഭഗവതി ക്ഷേത്രത്തില്‍ നിന്നും മുപ്പത് പവനോഴം മോഷണം പോയതായി റിപ്പോര്‍ട്ട്. ക്ഷേത്ര വിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണ്ണവും, തിരുവാഭരണങ്ങളും വെള്ളി ആഭരണങ്ങളും മോഷണം പോയിട്ടുണ്ട്.
രാവിലെയാണ് മോഷണം നടന്ന വിവരം പുറത്തറിയുന്നത്. സംഭവം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലതത്തെത്തി പരിശോധന നടത്തി. ഇതോടെയാണ് 30 പവന്‍ സ്വര്‍ണ്ണവും, കാല്‍കിലോ വെള്ളിയാഭരണങ്ങളും നഷ്ടമായതായി തിരിച്ചറിഞ്ഞത്.
ക്ഷേത്ര കലവറയില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടമായത്. കലവറയുടെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. അതേസമയം വിലപിടിപ്പുള്ള ആഭരണങ്ങള്‍ക്കൊപ്പം കാലപ്പഴക്കം ചെന്ന താളിയോല ഗ്രന്ധങ്ങളും മോഷണം പോയിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
















