ന്യൂദല്‍ഹി : പാക്കിസ്ഥാനിലെ ന്യൂനപക്ഷ സമൂദായത്തില്‍ ഉള്‍പ്പെട്ട ഹിന്ദു വിഭാഗത്തിലെ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതപരിപവര്‍ത്തനം നടത്തുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇത് പാക്കിസ്ഥാനുമായി ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണെന്നും കേന്ദ്രം അറിയിച്ചു.
രാജ്യസഭയില്‍ രാജ്കുമാര്‍ ധൂട് എംപി ഉന്നയിച്ച ചോദ്യത്തിനന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ എഴുതി തയ്യാറാക്കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. പാക്കിസ്ഥാനിലെ ന്യൂനപക്ഷസമുദായം ക്രൂരമായ പീഡനങ്ങളാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.
പെണ്‍കുട്ടികളെ കൂടാതെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളേയും നിര്‍ബന്ധപൂര്‍വ്വം മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്നും ആരോപണമുണ്ട്. ഇത് പാക് ഭരണാധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി ഇവരെ സംരക്ഷിക്കാന്‍ ഇന്ത്യ മുന്‍കൈ എടുക്കണമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഇത്തരത്തിലുള്ള ക്രൂരത ഒരു രാജ്യത്തെ മാത്രമല്ല മറിച്ച് ലോകത്തെ മുഴുവന്‍ ബാധിക്കുന്നുണ്ട്, പ്രത്യേകിച്ചും ഇന്ത്യയെ. ഇത്തരത്തില്‍ ന്യൂനപക്ഷ സമുദായത്തിന് സംരക്ഷണം നല്‍കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെടണമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ഈ വര്‍ഷം ആദ്യം പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ അടക്കം നാല് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിതമായി മത പരിവര്‍ത്തനം നടത്തിയ വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നിരുന്നു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ നടന്നുവരുന്നത്. ന്യൂനപക്ഷ സമുദായത്തിനെതിരെ നിരവധി മുനുഷ്യാവകാശ ലംഘനങ്ങളാണ് പാക്കിസ്ഥാനില്‍ നടക്കുന്നത്. ഇത്തരത്തില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നതും നമ്മുടെ അയല്‍ രാജ്യത്തിലാണ്. ഇതുസംബന്ധിച്ചുള്ള കണക്കുകളും ഞെട്ടിക്കുന്നതാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.















