ലോര്‍ഡ്‌സ്: ലോകകപ്പില്‍ പാക് പടയുടെ സെമി സ്വപ്‌നം പൊലിഞ്ഞു. നിര്‍ണായകമായ അവസാന ലീഗ് മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഇമാം ഉള്‍ ഹഖിന്റെ സെഞ്ചുറിയുടെ മികവില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 315 റണ്‍സ് എടുത്തു. മറുപടി പറയുന്ന ബംഗ്ലാദേശിന്റെ സ്‌കോര്‍ നാല് റണ്‍സ് കടന്നതോടെ പാക്കിസ്ഥാന്‍ സെമി കാണാതെ പുറത്തായി. സെമിയിലെത്താന്‍ ബംഗ്ലാദേശിനെ നാലു റണ്‍സിന് ഓള്‍ ഔട്ടാക്കണമായിരുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ബംഗ്ലാദേശ് 31 ഓവറില്‍ 4 വിക്കറ്റിന് 151 റണ്‍സ് എടുത്തിട്ടുണ്ട്്. പാക്കിസ്ഥാന്‍ പുറത്തായതോടെ ഓസ്‌ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് ടീമുകള്‍ക്കൊപ്പം ന്യൂസിലന്‍ഡും സെമിയിലെത്തി.
ഇമാം ഉള്‍ ഹഖ് നൂറ് പന്തില്‍ നൂറ് റണ്‍സ് നേടി. ഏഴു പന്ത് അതിര്‍ത്തികടത്തി . ഒടുവില്‍ ഹിറ്റ് വിക്കറ്റായാണ് ഇമാം പുറത്തായത്. ബാറ്റിങ്ങ് തെരഞ്ഞെടുത്ത പാക്കിസ്ഥാന് ഓപ്പണര്‍ ഫഖര്‍ സമാനെ പതിമൂന്ന് റണ്‍സിന് നഷ്ടമായി. ഇമാം ഉള്‍ ഹഖും ബാബര്‍ അസമും നിലയുറപ്പിച്ചതോടെ സ്‌കോര്‍ബോര്‍ഡിലേക്ക് റണ്‍ ഒഴുകി. രണ്ടാം വിക്കറ്റില്‍ ഇവര്‍ 157 റണ്‍സ് അടിച്ചെടുത്തു. സെഞ്ചുറിയിലേക്ക് നീങ്ങിയ ബാബര്‍ അസം 96 റണ്‍സിന് വീണതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്. 98 പന്ത് നേരിട്ട ബാബര്‍ അസം പതിനൊന്ന് ബൗണ്ടറിയടിച്ചു. അസമിന് പിന്നാലെ ഇമാമും മടങ്ങിയതോടെ കൂറ്റന്‍ സ്‌കോറെന്ന പാക്കിസ്ഥാന്റെ സ്വപ്്‌നം തകര്‍ന്നു.
മധ്യനിരയില്‍ മുഹമ്മദ് ഹഫീസും ഇമാദം വസിമും ഒഴിച്ചാല്‍ ശേഷിച്ചവരെക്കെ അനായാസം കീഴടങ്ങി. ഹഫീസ് 25 പന്തില്‍ 27 റണ്‍സ് നേടി. തകര്‍ത്തടിച്ച ഇമാദ് വസിം 26 പന്തില്‍ ആറു ഫോറും ഒരു സിക്‌സറും അടക്കം 43 റണ്‍സ് എടുത്തു.
ക്യാപ്റ്റന്‍ സര്‍ഫ്രസ് അഹമ്മദ് മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു. ഹാരിസ് സൊഹൈല്‍ ആറു റണ്‍സിനും വഹാബ് റിയാസ് രണ്ട് റണ്‍സിനും പുറത്തായി.
അഫ്ഗാനിസ്ഥാന്റെ പേസര്‍ മുസ്താഫിഖര്‍ റഹ് മാന്‍ പത്ത് ഓവറില്‍ 75 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് സെയ്ഫുദീന്‍ ഒമ്പത് ഓവറില്‍ 77 റണ്‍സിന് മുന്ന് വിക്കറ്റെടുത്തു.
സ്‌കോര്‍ബോര്‍ഡ്
പാക്കിസ്ഥാന്‍: ഫഖര്‍ സമാന്‍ സി മെഹ്ദി ഹസന്‍ ബി മുഹമ്മദ് സെയ്ഫുദീന്‍ 13, ഇമാം ഉള്‍ ഹഖ് ഹിറ്റ് വിക്കറ്റ് ബി മുസ്തഫിസുര്‍ റഹ് മാന്‍ 100, ബാബര്‍ അസം എല്‍ബിഡബ്‌ളിയു ബി മുഹമ്മദ് സെയ്ഫുദീന്‍ 96, മുഹമ്മദ് ഹഫീസ് സി ഷാക്കിബ് അല്‍ ഹസന്‍ ബി മെഹ്ദി ഹസന്‍ മിര്‍സ 27, ഹാരിസ് സൊഹൈല്‍ സി സൗമ്യ സര്‍ക്കാര്‍ ബി മുസ്താഫിസുര്‍ റഹ്മാന്‍ 6, ഇമാദ് വസീം സി മുഹമ്മദുള്ള ബി മുസ്താഫിസുര്‍ റഹ്മാന്‍ 43, സര്‍ഫ്രസ് അഹമ്മദ് നോട്ടൗട്ട് 3, വഹാബ് റിയാസ് ബി മുഹമ്മദ് സെയ്ഫുദീന്‍ 2, ഷഡാബ് ഖാന്‍ സി ആന്‍് ബി മുസ്താഫിസുര്‍ റഹ് മാന്‍ 1, മുഹമ്മദ് അമീര്‍ സി മുഷ്ഫിഖര്‍ റഹിം ബി മുസ്താഫിസുര്‍ റഹ് മാന്‍ 8, ഷഹീന്‍ ഷാ അഫ്രീദി നോട്ടൗട്ട്് 0, എക്‌സ്ട്രാസ് 16, ആകെ 50 ഓവറില്‍ ഒമ്പതിന് 315.
വിക്കറ്റ് വീഴ്ച:1-23, 2-180, 3-246, 4-248, 5-255, 6-267, 7-288, 8-289,9-314
ബൗളിങ്: മെഹ്ദി ഹസന്‍ മിര്‍സ 10-0-30-1, മുഹമ്മദ് സെയ്ഫുദീന്‍ 9-0-77-3, മുസ്താഫിസുര്‍ റഹ്മാന്‍ 10-0-75-5, മൊര്‍ത്താസ 7-0-46-0, ഷാക്കിബ് അല്‍ ഹസന്‍ 10-0-57-0, മൊസാദക് ഹുസൈന്‍ 4-0-27-0.
















