ആഗ്ര: ഭഗവത് ഗീത വായിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഉത്തര്‍പ്രദേശിലെ അലിഗഡില്‍ മുസ്ലിം യുവാവിന് നേരെ സദാചാരക്കാരുടെ മര്‍ദ്ദനം. ദില്‍ഷര്‍(55) എന്ന യുവാവിനെയാണ് രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. അദ്ദേഹത്തിന്റെ അലിഗഡിലെ ഷഹജ്മഹലിലെ വീട്ടില്‍ എത്തിയായിരുന്നു ആക്രമണം.
ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഭഗവത് ഗീത വായിക്കുമ്പോഴായിരുന്നു ആക്രമണം. പ്രദേശത്തെ ഫാക്ടറിയില്‍ സെക്യുരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന ദില്‍ഷര്‍ നല്‍കിയ പരാതിയില്‍ സമീര്‍, സാക്കിര്‍ എന്നീ യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന മറ്റ് ചിലരും അക്രമിസംഘത്തിലുണ്ടായിരുന്നു വെന്നാണ് മൊഴി. ഇവര്‍ ദില്‍ഷറിന്റെ വീട്ടില്‍ നിന്നും രാമായണവും ഗീതയും എടുത്തുകൊണ്ടുപോയെന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞ 38 വര്‍ഷമായി താന്‍ ഈ ഗ്രന്ഥങ്ങള്‍ വായിക്കുന്നുണ്ടെന്നാണ് ദില്‍ഷറിന്റെ മൊഴി. താനൊരു മുസ്ലിമാണെന്നും തന്റെ മതം മറ്റ് മതങ്ങളിലെ വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിക്കുന്നതില്‍ നിന്ന് തന്നെ വിലക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രതികള്‍ക്കെതിരെ അലിഗഡ് ദില്ലി ഗേറ്റ് പൊലീസ് കേസെടുത്തു. ഐപിസി 298, 323, 452, 504, 506 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.















