ശ്രീനഗര്‍: ജമ്മുകശ്മീരിനെ ഭീകരരുടെയും തീവ്രവാദികളുടെയും വിഘടനവാദികളുടെയും പിടിയില്‍ നിന്ന് മോചിപ്പിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് മോദി സര്‍ക്കാരും ആഭ്യന്തര മന്ത്രി അമിത് ഷായും. ഇതിനു വേണ്ടി അവിടെ നടപ്പാക്കുന്നത് ദ്വിമുഖ തന്ത്രവും.
വന്‍തോതില്‍ തൊഴിലവസരം നല്‍കുന്ന, ജമ്മുകശ്മീരിന്റെ സമഗ്രവികസനത്തിന് ഉതകുന്ന പദ്ധതികള്‍ നടപ്പാക്കുകയാണ് ഒന്ന്. അതിനൊപ്പം അവിടുത്തെ രാഷ്‌ട്രീയക്കാരുടെയും വിഘനവാദികളുടെയും മറ്റും ഇരട്ടത്താപ്പും നിക്ഷിപ്ത താല്‍പ്പര്യങ്ങളും തുറന്നുകാട്ടും. ഇതോടെ സാമാന്യ ജനങ്ങള്‍ സത്യം മനസിലാക്കി സമാധാനത്തിന്റെ പാതയില്‍ വരുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം.
മാറ്റത്തിന് ഇവിടുത്തെ ജനങ്ങള്‍ കൊതിക്കുന്നുണ്ട്. മികച്ച ഭരണമാണ് അവര്‍ക്ക് വേണ്ടത്. ഒരു വര്‍ഷമായി തങ്ങള്‍ അതിലാണ് ശ്രദ്ധ ഊന്നുന്നത്, ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഗ്രാമങ്ങളിലേക്ക് എന്ന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കി വരികയാണ്. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ രണ്ടു പകലും രാത്രിയിലും ഗ്രാമങ്ങളില്‍ തങ്ങി കാര്യങ്ങള്‍ മനസ്സിലാക്കുകയാണ് ഇതിലൂടെ. 4483 ഗ്രാമങ്ങളിലും പദ്ധതി തുടങ്ങി.
കൊല്ലപ്പെട്ട ഭീകരന്‍ സക്കീര്‍ മൂസയുടെ അച്ഛന്‍ ഇതില്‍ സജീവമായി പങ്കെടുത്തു. കൊല്ലപ്പെട്ട ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ നാട്ടിലായിരുന്നു പരിപാടി. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ആലോചിക്കാന്‍ പോലും പറ്റാത്ത പരിപാടി. കഴിയുന്നത്ര തൊഴിലവസരം സൃഷ്ടിക്കാനുള്ള യത്‌നത്തിലാണ് സംസ്ഥാന ഭരണകൂടം. യുവാക്കള്‍ക്കിടയില്‍ അസ്വസ്ഥത വളരാനുള്ള പ്രധാനകാരണങ്ങളില്‍ ഒന്ന് തൊഴിലിലില്ലായ്‌മയാണ്.
വിഘടനവാദികള്‍ അടക്കമുള്ളവരുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുകയാണ് മറ്റൊന്ന്. കഴിഞ്ഞ ദിവസം അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. നാട്ടിലെ സ്‌കൂുളകള്‍ അടപ്പിക്കുകയും കുട്ടികളെക്കൊണ്ട് സൈന്യത്തിനെ കല്ലെറിയിപ്പിക്കുകയും ചെയ്യുന്ന വിഘടനവാദി നേതാക്കള്‍ അവരുടെ കുട്ടികളെ പഠിപ്പിക്കുന്നത് വിദേശത്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 130 വിഘടനവാദി നേതാക്കളുടെയും മക്കള്‍ പഠിക്കുന്നുതും ജോലി ചെയ്യുന്നതും വിദേശത്താണ്, അദ്ദേഹം പറഞ്ഞിരുന്നു.
















