ന്യൂദല്‍ഹി: ലോക്സഭയിലെ ആദ്യ പ്രസംഗം നടത്തിയത് കോപ്പിയടിച്ചതാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്ത സീ ടി.വിയ്‌ക്കും എഡിറ്റര്‍ സുധീര്‍ ചൗധരിയ്‌ക്കുമെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. അവകാശലംഘന നോട്ടീസ് സ്പീക്കര്‍ ഓം ബിര്‍ളയ്‌ക്ക് മഹുവ മൊയ്ത്ര നല്‍കിയെങ്കിലും അദേഹം അനുമതി നിഷേധിച്ചു.
മഹുവയുടെ ലോക്സഭയിലെ തന്റെ ആദ്യ പ്രസംഗം കോപ്പിയടിച്ചതാണെന്ന് മാധ്യമങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യം ഫാസിസത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് ആരോപിച്ച് അതിന്റെ ഏഴ് അടയാളങ്ങള്‍ ചൂണ്ടിക്കാട്ടുന്നതായിരുന്നു മഹുവയുടെ പ്രസംഗം. ഇത് കോപ്പിയടിച്ചതാണെന്ന് മാധ്യമങ്ങള്‍ കണ്ടെത്തിയിരുന്നു.
ഡൊണാള്‍ഡ് ട്രംപ് ഭരിക്കുന്ന അമേരിക്കയില്‍ ഫാസിസത്തിലേക്ക് മാറുന്നുവെന്ന് പറയാവുന്ന 12 അടയാളങ്ങള്‍ ഉണ്ട് എന്ന് ഒരു വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാസികയില്‍ വന്നിരുന്നു. അതില്‍ നിന്ന് കോപ്പിയടിച്ചാണ് മഹുവ മൊയ്ത്ര പ്രസംഗിച്ചതെന്നാണ് സീ ടിവി റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 25നാണ് മഹുവ മൊയ്ത്ര തന്റെ ആദ്യ പ്രസംഗം ലോക്‌സഭയില്‍ നടത്തിയത്.
















