ന്യൂദല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളുടെ രാജി തുടരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന്‍റേതാണ് പുതിയ രാജി. അസം സംസ്ഥാനത്തിന്റെ പാര്‍ട്ടി ചുമതലയാണ് റാവത്ത് രാജിവെച്ചൊഴിഞ്ഞത്.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി രാജിവച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ രാജി. തന്നെപ്പോലുള്ള നേതാക്കള്‍ക്ക് പാര്‍ട്ടി പദവികള്‍ പ്രധാനപ്പെട്ടതല്ലെന്ന് പറഞ്ഞ അദ്ദേഹം രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ നയിക്കേണ്ട ആളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം താന്‍ രാജി പ്രഖ്യാപിച്ചതോടെ പാര്‍ട്ടിക്കുള്ളിലെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ സ്ഥാനത്തു നിന്നും രാജിവെച്ച് ഒഴിയുമെന്നാണ് രാഹുല്‍ പ്രതീക്ഷിച്ചതെന്നും ആരോപണമുണ്ട്. കൂടാതെ അശോക് ഗേഹ്‌ലോട്ട്, കമല്‍നാഥ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്കു പകരം പുതിയ നേതൃത്വത്തെ കൊണ്ടുവരാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇരുവരും രാജിക്കാര്യത്തില്‍ മൗനം പാലിക്കുകയാണ് ചെയ്തത്.
















