Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആരോപണ വിധേയനായ ഇടുക്കി എസ്പിയെ മാറ്റാന്‍ തീരുമാനം; ലോക്കപ്പ് മര്‍ദ്ദനം പുറത്തറിയാതിരിക്കാന്‍ രാജ്കുമാറിന്റെ മുറിവില്‍ എണ്ണ ചൂടാക്കി തിരുമ്മിയെന്ന് പോലീസുകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2019, 02:25 pm IST
inKerala

തിരുവനന്തപുരം : റിമാന്‍ഡിലിരിക്കേ പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ഇടുക്കി എസ്പി കെ.ബി. വേണുഗോപാലിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനം. ഇടുക്കിയുടെ ക്രമസമാധാനച്ചുമതലയില്‍ നിന്നാണ് എസ്പിയെ നീക്കിയിരിക്കുന്നത്. പുതിയ ചുമതല തല്‍ക്കാലം നല്‍കേണ്ടതില്ലെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ തീരുമാനിച്ചിരിക്കുന്നത്. 

അതേസമയം വേണുഗോപാലിനെതിരെ കടുത്ത നടപടിയെടുക്കുമെന്നും സൂചനയുണ്ട്. കേസില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ന് തിരുവനന്തപുരത്ത് എത്തി എഡിജിപിയുമായി കൂടിക്കാഴ്ച നടത്തും. ക്രൈംബ്രാഞ്ച് നല്‍കുന്ന ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍ സ്വീകരിക്കുക. 

രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തതും മര്‍ദ്ദിച്ചതും ഇടുക്കി എസ്പി കെ. ബി. വേണുഗോപാലിന്റെ അറിവോടെയെന്ന സൂചനകള്‍ നേരത്തേ പുറത്തു വന്നിരുന്നതാണ്. അപ്പോഴും ഉന്നത ഉദ്യോഗസ്ഥനെ തള്ളിപ്പറയാന്‍ ഇടുക്കിയില്‍ നിന്നുള്ള മന്ത്രി എം. എം. മണി തയ്യാറായിരുന്നില്ല. പ്രതിപക്ഷത്തിന് ഇഷ്ടമില്ലാത്തവരെയെല്ലാം പ്രതിയാക്കാനാകില്ലെന്നായിരുന്നു മന്ത്രി അറിയിച്ചത്. 

അതിനിടെ ലോക്കപ്പ് മര്‍ദ്ദനം പുറത്തറിയാതിരിക്കാന്‍ രാജ്കുമാറിന്റെ മുറിവില്‍ എണ്ണ ചൂടാക്കി തിരുമ്മിയെന്ന് അറസ്റ്റിലായ പോലീസുദ്യോഗസ്ഥന്‍ മൊഴി നല്‍കി. സ്റ്റേഷന് മുന്നിലെ വിശ്രമ മുറിയില്‍ വച്ചായിരുന്നു രാജ്കുമാറിനെ മര്‍ദ്ദിച്ചത്. ഇനിയും അറസ്റ്റിലാവാനുള്ള രണ്ട് പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാറി മാറിയാണ് മര്‍ദ്ദിച്ചത്. ഒടുവില്‍ വൈദ്യപരിശോധനയ്‌ക്ക് കൊണ്ടുപോകും മുമ്പ് ക്യാന്റീനില്‍ നിന്ന് എണ്ണ ചൂടാക്കിക്കൊണ്ടുവന്ന് തിരുമ്മിയെന്നും ഇപ്പോള്‍ അറസ്റ്റിലായ സിവില്‍ പോലീസ് ഓഫീസറും ഡ്രൈവറുമായ സജീവ് ആന്റണി മൊഴി നല്‍കി. 

സ്റ്റേഷന് മുന്നിലെ കെട്ടിടത്തില്‍ വച്ചാണ് രാജ്കുമാറിനെ പോലീസുകാര്‍ മര്‍ദ്ദിച്ചതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. ഇനിയും അറസ്റ്റിലാവാനുള്ള ഉദ്യോഗസ്ഥരാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്. പോലീസുകാര്‍ മാറി മാറി മര്‍ദ്ദിക്കുകയായിരുന്നെന്നും അറസ്റ്റിലായ സജീവ് ആന്റണി ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് പറഞ്ഞു. അതിനിടെ രാജ്കുമാറിന്റെ കസ്റ്റഡി മരണം നിയമസഭയേയും പ്രക്ഷുബ്ധമാക്കി.

പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ അതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇടുക്കി എസ്പിയെ ലക്ഷ്യമിട്ടായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഇടുക്കിയുടെ ക്രമസമാധാനച്ചുമതലയില്‍ നിന്ന് മാറ്റിയാല്‍പ്പോര, എസ്പിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സാധാരണ പോലീസുകാരില്‍ നടപടി ഒതുക്കി ഇടുക്കി എസ്പിയെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ 

ആരോപണം. കൂടാതെ എസ്പിയുമായി മന്ത്രി എം. എം. മണി വിവാഹവീട്ടില്‍ വച്ച് കൂടിക്കാഴ്ച നടത്തിയെന്നും ഷാഫി പറമ്പില്‍ എംഎല്‍എ കുറ്റപ്പെടുത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

India

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

India

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

India

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

Vicharam

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

പുതിയ വാര്‍ത്തകള്‍

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപ്രസക്തരുടെ അതിജീവന നാടകം

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.