മുംബൈ: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് നല്‍കിയ പരാമര്‍ശത്തിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോടതിയില്‍ എത്തി. സിപിഎം ജനറല്‍ സെക്രട്ടറിയെ മുബൈ മസ്‌കോണ്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി വിളിച്ചു വരുത്തുകയായിരുന്നു.

ആര്‍എസ്എസ് പ്രവര്‍ത്തകനായ ധ്രുതിമാന്‍ ജോഷിയാണ് 2017ല്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, സീതറാം യെച്ചൂരി എന്നിവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അതേസമയം,ഇതേ കേസില് രാഹുല്‍ ഗാന്ധിയ്‌ക്ക് മുംബൈ കോടതി ജാമ്യം അനുവദിച്ചു.എന്നാല്‍ കോടതിയ്‌ക്ക് മുന്‍പാകെ കുറ്റം സമ്മതിക്കാന്‍ രാഹുല്‍ തയ്യാറായില്ല.
15000 രൂപയുടെ ബോണ്ട് കെട്ടിവെച്ചാണ് കോടതി രാഹുലിനെ വിട്ടയച്ചത്. അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാവല്‍ക്കാരന്‍ കള്ളനാണ് (ചൗക്കീദാര്‍ ചോര്‍ ഹേ) എന്ന് കോടതി സമ്മതിച്ചതായി വിവാദ പ്രസ്താവന നടത്തിയതിനും കോടതി അലക്ഷ്യത്തിന് കേസെടുത്തിട്ടുണ്ട്. വേനല്‍ അവധി കഴിഞ്ഞ് സുപ്രീംകോടതി നടപടികള്‍ ആരംഭിച്ചതോടെ അടുത്തുതന്നെ ഈ കേസിലും സുപ്രീംകോടതി വിധി പ്രസ്താവിക്കും.
















