Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ഇന്ത്യ സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2019, 11:13 pm IST
inSports

എജ്ബാസ്റ്റന്‍:  നിര്‍ണ്ണായക മത്സരത്തില്‍ ബംഗ്ലദേശിനെ 28 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയില്‍ കടന്നു. 315 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലദേശ് 48 ഓവറില്‍ 286 ന് പുറത്തായി. നാലു വിക്കറ്റ് വീഴ്‌ത്തിയ ജസ്പ്രീത് ബുമ്രയും സെഞ്ച്വറി അടിച്ച രോഹിത് ശര്‍മ്മയുമാണ് ഇന്ത്യയ്‌ക്ക് വിജയമൊരുക്കിയത്. രോഹിത്താണ് കളിയിലെ കേമന്‍.

പതിഞ്ഞ തുടക്കമായിരുന്നു ബംഗ്ലാദേശിന്‍റേത്. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും നടത്തിയ പേസ് ആക്രമണത്തില്‍  റണ്‍സ്  കണ്ടെത്താനാകാതെ വിഷമിച്ച ബംഗ്ലാദേശിന് തമീം ഇക്ബാലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഷമിയുടെ മുന്നില്‍ തമീമിന്റെ (22) വിക്കറ്റ് തെറിക്കുകയായിരുന്നു. പിന്നീട് ഷാക്കിബിനൊപ്പം ചേര്‍ന്ന സൗമ്യ സര്‍ക്കാര്‍(33) ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കി മടങ്ങി. 

തുടര്‍ന്ന് മുഷ്ഫിഖുര്‍ റഹീമിനും ലിറ്റണ്‍ ദാസിനും നല്ല തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. മുഷ്ഫിഖുറിനെ ചഹാലും ലിറ്റണ്‍ ദാസിനെ ഹാര്‍ദിക് പാണ്ഡ്യയും  മടക്കി. മൊസദെക് ഹുസൈനെ ബുമ്ര ബൗള്‍ഡും ചെയ്തു. പൊരുതി നിന്ന ഷാക്കിബിനെ (66) ദിനേശ് കാര്‍ത്തിക്കിന്റെ കൈകളില്‍ എത്തിച്ച് ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ വിജയം എളുപ്പമാക്കി. 

ഏഴാം വിക്കറ്റില്‍ സാബിര്‍ റഹ്മാന്‍ – മുഹമ്മദ് സയ്ഫുദ്ദീന്‍ സഖ്യത്തിന്റെ് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ഇന്ത്യക്ക് ഭീതിയുണ്ടാക്കിയെങ്കിലും. 36 പന്തില്‍ 36 റണ്‍സുമായി സാബിര്‍ റഹ്മാന്‍ , ജസ്പ്രീത് ബുമ്രയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാതൊടെ ശ്വാസം വീണു.

അഞ്ചു പന്തില്‍ എട്ടു റണ്‍സുമായി ക്യാപ്റ്റന്‍ മഷ്റഫെ മൊര്‍ത്താസ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ കീപ്പര്‍ പിടിച്ച് മടങ്ങി.

48-ാം ഓവറില്‍ 11 പന്തില്‍ ഒന്‍പതു റണ്‍സുമായി റൂബല്‍ ഹുസൈനെ ജസ്പ്രീത് ബുമ്ര ക്ലീന്‍ ബൗള്‍ഡാക്കി. തൊട്ടടുത്ത പന്തില്‍ മുസ്താഫിസുറിന്റെ സ്റ്റംപ് തെറിപ്പിച്ച് ബുമ്ര ബംഗ്ലദേശ് ഇന്നിങ്സിന് വിരാമമിട്ടു

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുെ തുടക്കം ഗംഭീരമായിരുന്നു. രണ്ടാം പന്തില്‍ തന്നെ സിക്സറടിച്ചാണ് രോഹിത് ഇന്നിംഗ്സ് ആരംഭിച്ചത്. വ്യക്തിഗത സ്‌കോര്‍ ഒന്‍പതില്‍ നില്‍ക്കെ മുസ്തഫിസുറിന്റെ പന്തില്‍ തമീം ഇഖ്ബാല്‍ രോഹിതിനെ നിലത്തിട്ടു. കിട്ടിയ ലൈഫ് നന്നായി ഉപയോഗിച്ച രോഹിത് വേഗത്തില്‍ സ്‌കോറുയര്‍ത്തി. 

45 പന്തുകളില്‍ രോഹിതും 57 പന്തുകളും രാഹുലും അര്‍ദ്ധസെഞ്ചുറി കുറിച്ചു. അടിച്ചുതകര്‍ത്ത രോഹിത് 90 പന്തുകളില്‍ സെഞ്ചുറി കുറിച്ചു. ഈ ലോകകപ്പിലെ രോഹിതിന്റെ നാലാം സെഞ്ചുറി. തൊട്ടടുത്ത ഓവറില്‍ സൗമ്യ സര്‍ക്കാരിനെ ഉയര്‍ത്തി അടിക്കാനുള്ള ശ്രമത്തിനിടെ രോഹിത് പുറത്ത്. 92 പന്തുകളില്‍ 104 റണ്‍സെടുത്ത രോഹിത്തിനെ സൗമ്യ സര്‍ക്കാര്‍ ലിറ്റന്‍ ദാസിന്റെ കൈകളിലെത്തിച്ചു. 30-ാം ഓവറില്‍ പുറത്താവുമ്പോള്‍ ആദ്യ വിക്കറ്റില്‍ 180 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടും രോഹിത് പടുത്തുയര്‍ത്തി.

33-ാം ഓവറില്‍ രാഹുലും മടങ്ങി. 77 റണ്‍സെടുത്ത രാഹുലിനെ റൂബല്‍ ഹുസൈന്‍ മുഷ്ഫിക്കര്‍ റഹീമിന്റെ കൈകളിലെത്തിച്ചു. വിരാട് കോഹ്ലി പതിവു പോലെ നന്നായി തുടങ്ങിയെങ്കിലും മുസ്തഫിസുറിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തിനിടെ റൂബല്‍ പിടിച്ച് പുറത്ത്. ആ ഓവറില്‍ തന്നെ ഹര്‍ദ്ദിക് പാണ്ഡ്യ (0)യും പുറത്തായി. ഹര്‍ദ്ദിക്കിനെ സൗമ്യ പിടികൂടി. ഒരുവശത്ത് തുടര്‍ച്ചയായ വിക്കറ്റുകള്‍ വീഴുമ്പോഴും  ഋഷഭ് പന്ത് ആക്രമിച്ചു കളിച്ചു. അര്‍ദ്ധസെഞ്ചുറിക്ക് രണ്ട് റണ്‍സകലെ  ഷാക്കിബിന്റെ പന്തില്‍ മൊസദ്ദക് ഹുസൈന്‍ പിടിച്ച് പന്ത് പുറത്ത്.

പിന്നീട് ദിനേഷ് കാര്‍ത്തിക് (8), ഭുവനേശ്വര്‍ കുമാര്‍ (2), മുഹമ്മദ് ഷമി (1) എന്നിവര്‍ വേഗം പുറത്തായി. കാര്‍ത്തികിനെ മൊസദ്ദക് ഹുസൈന്റെ കൈകളിലെത്തിച്ച മുസ്തഫിസുര്‍ ഷമിയെ ക്ലീന്‍ ബൗള്‍ഡാക്കി. ഭുവനേശ്വര്‍ കുമാര്‍ റണ്ണൗട്ടും. അവസാന ഓവറില്‍ പുറത്തായെങ്കിലും 35 റണ്‍സെടുത്ത ധോണിയാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്. ധോണിയെ മുസ്തഫിസുര്‍ ഷാക്കിബിന്റെ കൈകളിലെത്തിക്കുകയായിരുന്നു. അവസാന ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയ മുസ്തഫിസുര്‍  അഞ്ചു വിക്കറ്റ് നേട്ടവും കുറിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.