Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

‘ഹിറ്റ്മാന്’ നാലാം സെഞ്ച്വറി; ലോകകപ്പില്‍ ഗാംഗുലിയുടെ റെക്കോര്‍ഡ് മറികടന്നു; സംഗക്കാരക്കൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2019, 09:08 pm IST
in Sports

ബെര്‍മിങ്ഹാം: ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയുടെ റെക്കോഡിനൊപ്പം ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ഇന്ന് നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ശതകം നേടിയാണ് രോഹിത് റെക്കോഡിനൊപ്പമെത്തിയത്. ഈ ലോകകപ്പില്‍ രോഹിതിന്റെ നാലാം സെഞ്ചുറിയായിരുന്നു ഇത്. 2015ലെ ലോകകപ്പിലായിരുന്നു സംഗക്കാരുടെ നാല് സെഞ്ചുറികള്‍. കൂടാതെ മൂന്ന് സെഞ്ചുറി നേടിയ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ പിന്തള്ളി ഒന്നാമനാവാനും രോഹിതിന് കഴിഞ്ഞു.

ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍, ഇംഗ്ലണ്ട് എന്നിവര്‍ക്ക് എതിരെയായിരുന്നു രോഹിതിന്റെ ഈ ലോകകപ്പിലെ മറ്റ് സെഞ്ചുറികള്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (122), പാക്കിസ്ഥാനെതിരെ (140), ഇംഗ്ലണ്ടിനെതിരെ (102) എന്നിങ്ങനെയാണ് രോഹിതിന്റെ ഈ ലോകകപ്പിലെ സെഞ്ചുറികള്‍.

ലോകകപ്പില്‍ രോഹിത് ശര്‍മയുടെ ആകെ സെഞ്ചുറികളുടെ എണ്ണം അഞ്ചായി. ഇതോടെ ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങിനും സംഗക്കാരുക്കുമൊപ്പം എത്താനും രോഹിത്തിനായി. ലോകകപ്പില്‍ വെറും 15 മത്സരങ്ങളില്‍ നിന്നാണ് രോഹിത് അഞ്ച് സെഞ്ചുറികള്‍ നേടിയത്. അതേസമയം സംഗക്കാര 37ഉം റിക്കി പോണ്ടിങ്ങ് 47ഉം മത്സരങ്ങളില്‍ നിന്നാണ് അഞ്ച് സെഞ്ചുറി നേട്ടം സ്വന്തമാക്കിയത്. 6 സെഞ്ചുറികള്‍ നേടിയ സച്ചിനാണ് ഈ പട്ടികയില്‍ ഒന്നാമന്‍. 44 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ ഈ നേട്ടം കൈവരിച്ചത്.

കൂടാതെ ബംഗ്ലാദേശിനെതിരെ ഐസിസി ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയാണ് രോഹിത് കുറിച്ചത്. 2015ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ (137) 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ (പുറത്താകാതെ 123)ഉം നേടിയിരുന്നു. അതിന് തുടര്‍ച്ചയായാണ് ഈ ശതകം. 213-ാം ഏകദിനം കളിക്കാനിറങ്ങിയ രോഹിത് കരിയറിലെ 26-ാം സെഞ്ചുറിയും തികച്ചു. വ്യക്തിഗത സ്‌കോര്‍ ഒന്‍പതില്‍ നില്‍ക്കെ മുസ്താഫിസുര്‍ റഹ്മാന്റെ പന്തില്‍ രോഹിത്തിനെ തമിം ഇക്ബാല്‍ കൈവിട്ടിരുന്നു. ജീവന്‍ വീണുകിട്ടിയ രോഹിത് 92 പന്തില്‍ 7 ഫോറും അഞ്ച് സിക്‌സറുമടക്കം 104 റണ്‍സെടുത്താണ് മടങ്ങിയത്.

ഈ പ്രകടനത്തോടെ രോഹിത് ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടിയ താരവുമായി. 7 ഇന്നിങ്‌സില്‍ നിന്ന് 544 റണ്‍സാണ് രോഹിതിന്റെ അക്കൗണ്ടിലുള്ളത്. എട്ട് ഇന്നിങ്‌സില്‍ നിന്ന് 516 റണ്‍സ് നേടിയ ഓസീസ് താരം ഡേവിഡ് വാര്‍ണറെയാണ് രോഹിത് പിന്തള്ളിയത്. കൂടാതെ ഒരു ലോകകപ്പില്‍ 500-ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവുമായി രോഹിത്. മുന്‍പ് രണ്ട് തവണ സച്ചിന്‍ ഈ നേട്ടം സ്വന്തമാക്കിയിരുന്നു.

മറ്റൊരു റെക്കോഡും രോഹിത് ശര്‍മ സ്വന്തം പേരിലാക്കി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകളടിച്ച താരമെന്ന റെക്കോഡാണ് സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരെ അഞ്ചെണ്ണം നേടിയതോടെ രോഹിതിന്റെ ഏകദിന സിക്‌സറുകള്‍ 230 ആയി. 228 എണ്ണം നേടിയ മഹേന്ദ്ര സിങ് ധോണിയെയാണ് രോഹിത് മറികടന്നത്. എന്നാല്‍ കൂടുതല്‍ ഏകദിന സിക്സുകള്‍ നേടിയ താരങ്ങളില്‍ നാലാം സ്ഥാനത്താണ് രോഹിത് ശര്‍മ. പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രിദിയാണ് 351 സിക്സുകളുമായി ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് വിന്‍ഡീസ് താരം ക്രിസ് ഗെയ്ലും (326), മൂന്നാം സ്ഥാനത്ത് ലങ്കന്‍ ഇതിഹാസം സനത് ജയസൂര്യയുമാണ് (270). 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.