ന്യൂദല്‍ഹി: 2018ലെ ഇന്ത്യ-പാക്ക് ഏഷ്യാ കപ്പ് മത്സരത്തിന് മുന്നോടിയായി നടന്ന ദേശീയ ഗാനാലാപന ചടങ്ങില്‍ വേദിയിലിരുന്ന പാക് സ്വദേശി ആദിൽ താജ് ഇന്ത്യന്‍ ദേശീയ ഗാനം ആലപിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറലാകുന്നു.
കഴുത്തില്‍ പാക്ക് ദേശീയ പതാക ചുറ്റിയ ആരാധകന്‍ ഇന്ത്യന്‍ ദേശീയ ഗാനം ആലപിക്കുന്ന രംഗം കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ലോകകപ്പ് മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിലൂടെ വൈറലായത്. വീഡിയോയില്‍ മറ്റ് ചില പാക്കിസ്ഥാനികളും ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്നത് കാണാം.
ട്വിറ്ററിലൂടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഷെയര്‍ ചെയ്ത ചിത്രത്തില്‍ ഇന്ന് എല്ലാ പാക്കിസ്ഥാനികളും ഇന്ത്യാക്കാരെന്നാണ് ക്യാപ്ഷനായി ചേര്‍ത്തിരിത്തുന്നത്. വെടിയൊച്ചകളുടെ കാലത്ത് അതിരുകൾ മായ്‌ക്കുന്ന സൗഹൃദത്തിന്റെ പ്രതീകമായ്ഹി വാഴ്‌ത്തപ്പെട്ട് ലോകമെങ്ങും കയ്യടി നേടി ആദിൽ താജിന്റെ ഈ നടപടി. മാസങ്ങൾക്ക് ശേഷം വീണ്ടും ആദിൽ ക്യാമറയ്‌ക്ക് മുന്നിൽ എത്തിയിരുന്നു.
പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരം ബഹിഷ്ക്കരിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നായിരുന്നു വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ട സെൽഫി വീഡിയോയിലൂടെ ആദിൽ താജ് അഭ്യർത്ഥിച്ചത്.
















