ന്യൂദല്‍ഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. സബ്സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന് 100.50 രൂപയാണ് കുറഞ്ഞത്. സബ്‌സിഡി സിലിണ്ടറിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. പുതുക്കിയ വില ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
രാജ്യാന്തര വിപണിയില്‍ പാചകവാതകത്തിന്റെ വില കുറഞ്ഞതോടെയാണ് സിലിണ്ടറിന് വില കുറയ്‌ക്കാൻ തീരുമാനമായത്. രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്കും ഇതിന് സഹായകമായതായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പറയുന്നു. ഇന്ന് മുതൽ രാജ്യ തലസ്ഥാനമായ ദൽഹിയിൽ 737 രൂപ വിലയുള്ള സിലിണ്ടറിന് 637 രൂപയാകും. സബ്സിഡി സിലിണ്ടറിന്റെ വില 494.35 രൂപയായും കുറഞ്ഞിട്ടുണ്ട്. സബ്സിഡി നല്‍കുന്ന 142.65 രൂപ സര്‍ക്കാര്‍ പിന്നീട് ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നല്‍കും. കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം വരാനിരിക്കെയാണ് പാചകവാതകത്തിന് വിലകുറച്ചതെന്നതും ശ്രദ്ധേയമായി.
ഈ വര്‍ഷം ജൂണിനുശേഷം ഇത് ആദ്യമായിട്ടാണ് സിലിണ്ടറിന് വില കുറയ്‌ക്കുന്നത്. നേരത്തെ പാചകവാതക സിലിണ്ടറിന് 25 രൂപയുടെ വര്‍ധനവ് നടത്തിയിരുന്നു. നിലവില്‍ 14.2 കിലോയുടെ 12 സിലിണ്ടറുകളാണ് സബ്‌സിഡിയില്‍ സര്‍ക്കാര്‍ ഓരോ വീടുകള്‍ക്കും അനുവദിക്കുന്നത്.
















