സാല്‍വഡോര്‍: ലൂയി സുവാരസിന്റെ സ്‌പോട്ട് കിക്ക് രക്ഷപ്പെടുത്തി ഗോള്‍ കീപ്പര്‍ പെഡ്രോ ഗാലീസ് പെറുവിനെ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലിലേക്ക് കടത്തിവിട്ടു.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയികളെ നിശ്ചയിച്ച ക്വാര്‍ട്ടര്‍ ഫൈനലില്‍ നാലിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് പെറു സുവാരസിന്റെ ഉറുഗ്വെയെ തോല്‍പ്പിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ രഹിത സമനില പാലിച്ചതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ടില്‍ വിജയികളെ തീരുമാനിച്ചത്.
നിലവിലെ ജേതാക്കളായ ചിലിയാണ് സെമിയില്‍ പെറുവിന്റെ എതിരാളികള്‍. വ്യാഴാഴ്ച രാവിലെ ആറിനാണ് ചിലി- പെറു പോരാട്ടം. കൊളംബിയയെ തോല്‍പ്പിച്ചാണ് ചിലി സെമിയിലെത്തിയത്.
നിശ്ചിത സമയത്ത് ഉറുഗ്വെ മൂന്ന് ഗോളുകള്‍ നേടിയെങ്കിലും എല്ലാം ഓഫ് സൈഡ് വിധിച്ചു. ജിയോര്‍ജിയന്‍ ഡി അരാസ്‌കീറ്റ, എഡിസണ്‍ കവാനി, സുവാരസ് എന്നിവരാണ് പെറുവിന്റെ വല കുലുക്കിയത്. പക്ഷെ ലൈന്‍സ്മാന്‍ ഈ മൂന്ന് ഗോളുകളും ഓഫ് സൈഡാണെന്ന്് വിധിച്ചു.
കോപ്പ അമേരിക്കയില്‍ ഷൂട്ടൗട്ടില്‍ ജേതാക്കളെ നിശ്ചയിക്കുന്ന മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലാണിത്. ബ്രസീല്‍- പരാഗ്വെ, ചിലി- കൊളംബിയ ക്വാര്‍ട്ടര്‍ ഫൈനലുകളും ഷൂട്ടൗട്ടിലാണ് വിധിയെഴുതപ്പെട്ടത്്.
















