Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വാ ‘നരോത്തമനായ’ മാരുതി

അനിലന്‍ നമ്പൂതിരിbyഅനിലന്‍ നമ്പൂതിരി
Jul 1, 2019, 01:12 am IST
inSamskriti

രാമായണത്തിലെ സുന്ദരകാണ്ഡം ഇത്ര സുന്ദരമായതുതന്നെ ഹനുമാന്റെ ബുദ്ധിയും തന്ത്രജ്ഞതയും വീര്യപരാക്രമവും സ്പഷ്ടമാക്കുന്ന കാണ്ഡമായതിനാലാണ്. ഹനുമാന്‍ സ്വന്തം കഴിവിനെപ്പറ്റി പറയുന്ന ഒരു ഭാഗമുണ്ട്. സുഗ്രീവന്റെ വാനരസൈന്യത്തിന് അതുല്യശക്തി വഹിക്കുന്ന രാക്ഷസമഹാസൈന്യത്തെ നേരിടാന്‍ കഴിയുമോ എന്നു സീത സംശയം പുറപ്പെടുവിച്ചപ്പോഴാണ് ഹനുമാന് ഇതു പറയേണ്ടിവന്നത്.

മദ്വിശിഷ്ടാശ്ച തുല്യാശ്ച

സന്തി തത്ര വനൗകസഃ

മത്തഃ പ്രത്യവരഃ കശ്ചിത്

നാസ്തി സുഗ്രീവ സിധൗ

(എന്നേക്കാള്‍ കേമന്മാരും എനിക്കു തുല്യന്മാരുമായവര്‍ എത്ര വേണമെങ്കിലുമുണ്ട്  എന്നേക്കാള്‍ മോശക്കാരനായി സുഗ്രീവസന്നിധിയില്‍ ഒരൊറ്റയൊരുത്തന്‍ പോലുമില്ല.)

ഒരാത്മപ്രശംസയുമില്ലാതെ തന്റെ പരാക്രമത്തോടൊപ്പം തന്റെ ബന്ധുമിത്രജനങ്ങളുടെ പരാക്രമവും വളരെ മനോഹരമായ രീതിയില്‍ അവതരിപ്പിച്ചു. അതും എത്ര ചുരുങ്ങിയ വാക്കുകളില്‍!

സീതയുടെ വിശ്വാസം ഇപ്രകാരം സമാര്‍ജിച്ചശേഷം ഹനുമാന്‍ പിന്നെ പെരുമാറിയത് ദേവിയുടെ കോമരം പോലെയാണെന്നു പറയാം. രാവണനും രാക്ഷസപ്പടയുമെല്ലാം തൃണസദൃശമെന്ന് എണ്ണെക്കാണ്ട്  രാവണനെപ്പോലും നേര്‍ക്കുനേരെ നിന്ന്  അധിക്ഷേപിക്കുകയാണ്. ‘നിന്റെ കാലമടുത്തു (ദുര്‍ലഭം തവ ജീവിതം) സീതയെ വിട്ടേക്കൂ; രാമന്‍ നിന്നെ തവിടുപൊടിയാക്കും മുമ്പ്’. (സുന്ദരകാണ്ഡം 51. 39) എ്.

ഇത്രയും ബുദ്ധിമാനായ ഹനുമാന് ഒരിക്കലുമൊന്നിലും പിശകുപറ്റുകയില്ല എന്ന്  വാല്മീകി മഹര്‍ഷി പറഞ്ഞില്ല. അങ്ങനെ പറഞ്ഞിരുങ്കെില്‍ ഋഷി ഹനുമാനോടു പക്ഷപാതം കാട്ടിയെന്നു തോന്നും. ഹനുമാനിലുമുണ്ട്  വാനരത്വം. ലങ്കയില്‍ പ്രവേശിച്ചശേഷം സീതയെ ആദ്യമായി തേടേണ്ടത് രാവണന്റെ അന്തഃപുരത്തില്‍ വേണമെന്ന് ഹനുമാന്‍ ഒന്ന് ആലോചിച്ചു. അങ്ങനെ ഇതരര്‍ക്ക് അദൃശ്യനായി ഹനുമാന്‍ രാവണാന്തഃപുരത്തില്‍ പ്രവേശിച്ചു. അവിടെ അസംഖ്യം രാക്ഷസസുന്ദരികള്‍ പാനഗോഷ്ഠിയും രതിക്രീഡകളും കഴിഞ്ഞ് മെയ് തളര്‍ന്നുറങ്ങുകയാണ്. 

ആകപ്പാടെ ഒരു സ്ത്രീവനമെന്നു തോന്നി ഹനുമാന്. അപ്പോഴാണ് ഹനുമാന് ഓര്‍മവന്നത്, ‘താനെന്തൊരു തെറ്റാണ് ഇക്കാണുത്? അര്‍ധനഗ്‌നകളായി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ മധ്യത്തിലൂടെ നടക്കുക ധര്‍മഭ്രംശമല്ലേ? ഉടന്‍ സമാധാനവും കണ്ടെത്തി. ‘അല്ല, എന്റെ മനസ്സ്് ശുദ്ധമാണ്. അന്തഃകരണ ശുദ്ധിയോടെയാണ് ഞാന്‍ ഈ വനിതാവനത്തിലൂടെ നടക്കുത്. പരദാരദര്‍ശനത്തിനല്ല. സീതാന്വേഷണം എന്ന ഏകലക്ഷ്യമാണ് എന്നെ ഇവിടെ എത്തിച്ചത്. അതിനാല്‍ അന്വേഷണം തുടരുക തന്നെ.’ അതാ, അവിടെ, സമാലംകൃതമായ ഒരു പര്യങ്കത്തില്‍ സ്വര്‍ണനിറമുടയവളും സ്വര്‍ണഭൂഷണങ്ങളണിഞ്ഞവളുമായ ഒരു ചാരുരൂപിണി കിടക്കുന്നു. അന്തഃപുരേശ്വരിയായ മണ്‌ഡോദരിയെക്കണ്ട് ഹനുമാന്‍ ഒരു നിമിഷം ശങ്കിച്ചുപോയി. ഇതു സീതയാണ് എന്നുറപ്പിച്ച് അവന്‍ തുള്ളിച്ചാടി വാല് നിലത്തിട്ടടിച്ചു. തൂണില്‍ ചാടിക്കയറുകയും ഇറങ്ങുകയും ചെയ്തു. അങ്ങനെ സന്തോഷാധിക്യത്തെ വാനരസഹജമായ ചാപല്യത്തോടെ പ്രകടിപ്പിച്ചു.

ഉത്തരക്ഷണത്തില്‍ ഹനുമാന് സ്വബോധം തെളിഞ്ഞു. ‘രാമവിരഹത്താല്‍ ദുഃഖപരിതപ്തയായ സീത ഉറങ്ങുകയോ? അസംഭവ്യം. ആ മനസ്വിനി ആഭരണമണിയുകയോ ഭക്ഷണം കഴിക്കുകയോ ചെയ്‌കയില്ല, നിശ്ചയം. ഇവള്‍ മറ്റാരോ ആണ്.’

‘ഈ അന്തഃപുരത്തില്‍ കടന്നു നോക്കിയതേ ബുദ്ധിമോശം. പക്ഷേ, സീതയെ എങ്ങും കാണുന്നുമില്ല. ഇനി എന്ത്? ഒരുവേള അവര്‍ കൊന്നുകളഞ്ഞിരിക്കുമ്പോ? അഥവാ സ്വയം മൃതിയെ വരിച്ചുവോ? ഏതായാലും സീതയെ കാണാതെ എനിക്ക് സുഗ്രീവസ്വാമിയുടെ സന്നിധിയില്‍ പോകുക സാധ്യമല്ല. ‘ഹേ വീര, താന്‍ പോയിട്ടെന്തുണ്ടായി?’ എന്നു ചോദിക്കുന്ന ചങ്ങാതിമാരോട് ഞാനെന്തു പറയും? എന്റെ പുരാവൃത്തം പറഞ്ഞ് എന്നെ കര്‍മവീരനാക്കിത്തീര്‍ത്ത ജാംബവാനോടു ഞാന്‍ എന്തു പറയും?’ ഹനുമാന്‍ അല്പനേരത്തേക്ക് നൈരാശ്യത്തിലുഴലുന്നു. 

(തുടരും) 

ഫോ: 8848894277

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

GURUVAYOOR TEMPLE
Kerala

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

Kerala

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

Kerala

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.