ന്യൂദല്‍ഹി : ഇന്ത്യന്‍ റെയില്‍വേയില്‍ വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. കോണ്‍സ്റ്റബിള്‍, ഇന്‍സ്‌പെക്ടര്‍ തുടങ്ങി 9000 ഒഴിവുകളിലേക്ക് അടുത്തു തന്നെ നിയമനം നടത്തും. ഇതില്‍ 50 ശതമാനവും സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെട്ടതായിരിക്കും. രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്.
വനിതകളെ റെയില്‍വേ ജോലിക്കായി സ്വാഗതം ചെയ്ത് അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുമുണ്ട്. നിയമനം സംബന്ധിച്ച് റെയില്‍വേ റിക്രൂട്‌മെന്റ് ബോര്‍ഡ് (ആര്‍ആര്‍ബി) അടുത്തുതന്നെ ഉത്തരവിറക്കും.
നിലവില്‍ 2.25 ശതമാനം വനിതാ കോണ്‍സ്റ്റബിള്‍മാരാണ് റെയില്‍വേയില്‍ ഉള്ളത്. ഇനി 4500 വനിതകളെക്കൂടി ഈ തസതികയിലേക്ക് നിയമിക്കും. അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്‌ക്ക് കുടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം.
കഴിഞ്ഞ രണ്ടു വര്‍ഷമായി സ്ത്രീ സുരക്ഷയ്‌ക്ക് മുന്‍ഗണന കൊടുത്തുകൊണ്ട് പ്രവര്‍ത്തിക്കാന്‍ റെയില്‍വേയ്‌ക്ക് സാധിച്ചിട്ടുണ്ടെന്നും പീയുഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.
















