Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗണേശന്‍ ലക്ഷ്മീദേവിയുടെ മടിത്തട്ടില്‍

എ പി ജയശങ്കര് by എ പി ജയശങ്കര്
Jun 29, 2019, 03:40 am IST
in Samskriti

ഒരിക്കല്‍ ചിന്താമണി രത്‌നവുമണിഞ്ഞ് ശ്രീ ഗണേശന്‍ വൈകുണ്ഠനാഥനെ കാണാനിറങ്ങി. വൈകുണ്ഠത്തില്‍ ശ്രീഭഗവതി ശ്രീവല്ലഭനുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ മഹോദരനായ ഗണേശന്റെ ബാല്യകാലകഥകളും കുസൃതിത്തരങ്ങളും ചര്‍ച്ചയില്‍ വിഷയമായി. ആ ബാല്യകാല ലീലകളും അക്കാലത്തെ ലാളനകളും വീണ്ടും ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ ശ്രീഗണേശന് ഒരു കൗതുകം. ബാല്യകാലത്തെ അനുഭവങ്ങളും സുഖവും ഒരു പ്രത്യേകസുഖമാണ്. കുട്ടിക്കാലത്തെ സുഖാനുഭവങ്ങളെ വീണ്ടും ഒാര്‍ത്തോര്‍ത്ത് സന്തോഷിക്കാത്തവര്‍ കുറയും.  

 കുഞ്ഞു ഗണേശനെ ലാളിച്ച അനുഭവങ്ങള്‍ ലക്ഷ്മീദേവിയിലും കൗതുകങ്ങള്‍ ഉണര്‍ത്തി.  മാതൃത്വത്തിന്റെ വാത്സല്യം ഉള്ളില്‍ ഉണര്‍ന്നു. വൈകുണ്ഠനാഥന്‍ ശ്രീനാരായണന്‍ ഇതെല്ലാം മനസ്സില്‍ കണ്ടു ചിരിച്ചു. 

ഈ അവസരത്തിലാണ് ദേവേന്ദ്രനും ചില ദേവന്മാരും ഭഗവാന്‍ നാരായണനെ സന്ദര്‍ശിക്കാനെത്തിയത്. അവര്‍ക്ക് ഭഗവാനോട് ഏറെ സങ്കടങ്ങള്‍ ഉണര്‍ത്തിക്കാനുണ്ട്.  അസുരരാജാവായിരുന്ന ദുര്‍ബുദ്ധിയുടെ മകന്‍ ജ്ഞാനാരി ക്രൂരബുദ്ധിയായി ദേവന്മാരേയും മഹര്‍ഷിമാരേയും വളരെ ഉപദ്രവിക്കുന്നു. നേരത്തേ ദുര്‍ബുദ്ധിയുടെ ആസുര വൃത്തികള്‍ കൂടിയപ്പോള്‍ മഹോദര ഗണേശനാണ് ദുര്‍ബുദ്ധിയെ നിഗ്രഹിച്ചത്. 

ദുര്‍ബുദ്ധി മരിച്ചതോടെ മകന്‍ ജ്ഞാനാരി ദേവന്മാരോട് പകയുമായി മുന്നേറി. തങ്ങളുടെ ഗുരുവായ ശുക്രാചാര്യരെ സമീപിച്ച് ശക്തിസംഭരണത്തിനായി ജ്ഞാനാരി കുലഗുരുവിന്റെ ഉപദേശം തേടി. അതനുസരിച്ച് ശ്രീപരമേശ്വരനെ തപസ്സു ചെയ്ത്, ദിവ്യശക്തികള്‍ കരസ്ഥമാക്കി. 

ഈ ജ്ഞാനാരിയില്‍ നിന്നും മോചിപ്പിക്കണമെന്ന ആവശ്യവുമായാണ് ദേവേന്ദ്രന്റെ വരവ്. മഹാവിഷ്ണു ചിരിച്ചു. ശ്രീപരമേശ്വരനില്‍ നിന്ന് വരം സമ്പാദിച്ച ജ്ഞാനാരിയെ പരാജയപ്പെടുത്തണമെങ്കില്‍ സര്‍വജ്ഞനായ ശിവന്റെ അംശത്തിനു മാത്രമേ സാധ്യമാകൂ. ഇതറിയാവുന്ന വൈകുണ്ഠനാഥന്‍ ശ്രീഗണേശന്റെ മുഖത്തേക്ക് നോക്കി. സാക്ഷാല്‍ ശ്രീ ഭഗവതിയും ഗണേശന്റെ മുഖഭാവം ശ്രദ്ധിച്ചു. എല്ലാം നിയോഗമെന്നറിയാവുന്ന ശ്രീഗണേശന്‍ തന്റെ അംശാവതാരമായി . ഒരു ചെറുപൈതലായി. ആ പൈതല്‍ ലക്ഷ്മീ ദേവിയുടെ മടിയില്‍ സ്ഥാനം പിടിച്ചു. 

 ശ്രീമഹാവിഷ്ണു ദേവന്മാരോടായി പറഞ്ഞു; ഈ പൈതലാണ് നിങ്ങളെ ജ്ഞാനാരിയില്‍ നിന്ന് മോചിപ്പിക്കുക. മഹോദരന്റെ അംശം തന്നെയെന്ന് മനസ്സിലാക്കി നിങ്ങള്‍ ഇവനെ ഭജിച്ചു കൊള്ളൂ. ദേവന്മാര്‍ക്ക് സന്തോഷമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

Entertainment

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Thiruvananthapuram

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

പുതിയ വാര്‍ത്തകള്‍

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.