ചെസ്റ്റര്‍ ലി സ്ട്രീറ്റ്: ദക്ഷിണാഫ്രിക്കയുടെ പേസിന് മുന്നില്‍ ശ്രീലങ്കയുടെ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ശ്രീലങ്ക 49.3 ഓവറില്‍ 203 റണ്‍സിന് പുറത്തായി.
പേസര്‍മാരായ റബഡയും മോറിസും പ്രിട്ടോറിയസുമാണ് ശ്രീലങ്കയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്്. മോറിസ് 9.3 ഓവറില്‍ 46 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. പ്രിട്ടോറിയസും മൂന്ന് പേരെ പുറത്താക്കി. പത്ത് ഓവറില്‍ 25 റണ്‍സാണ് വിട്ടുകൊടുത്തത്. റബഡ പത്ത ഓവറില്‍ 36 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു.
ശ്രീലങ്ക സ്‌കോര്‍ബോര്‍ഡ് തുറക്കും മുമ്പേ ക്യാപ്റ്റനും ഓപ്പണറുമായ ദിമുത്തു കരുണരത്‌നയെ റബഡ ഡു പ്ലെസിസിന്റെ കൈകളിലെത്തിച്ചു. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ശ്രീലങ്കയ്‌ക്ക് കരകയറാനായില്ല. ഓരോ ഇടവേളകളിലും വിക്കറ്റുകള്‍ വീണതോടെ വന്‍ സ്‌കോറെന്ന ശ്രീലങ്കന്‍ സ്വപ്‌നം തകര്‍ന്നു.
കുശാല്‍ പെരേരയും ഫെര്‍ണാണ്‍ഡോയും 30 റണ്‍സ് വീതം നേടി. 34 പന്ത് നേരിട്ട പെരേര നാല് ബൗണ്ടറിയടിച്ചു. ഫെര്‍ണാണ്‍ഡോ 29 പന്തിലാണ് മുപ്പത് റണ്‍സ് അടിച്ചെടുത്തത്. നാല് ബൗണ്ടറി നേടി.ഡി.എം. ഡിസില്‍വ 24 റണ്‍സും തിസര പെരേര 21 റണ്‍സും നേടി.
സ്‌കോര്‍ബോര്‍ഡ്: ശ്രീലങ്ക: ദിമുത്തു കരുണരത്‌ന സി ഡു പ്ലെസിസ് ബി റബഡ 0, കുശാല്‍ പെരേര ബി പ്രിട്ടോറിയസ് 30, അവിശഷ ഫെര്‍ണാന്‍ഡോ സി ഡുപ്ലെസിസ് ബി പ്രിട്ടോറിയസ് 30, കുശാല്‍ മെന്‍ഡിസ് സി മോറിസ് ബി പ്രിട്ടോറിയസ് 23, ഏയ്ഞ്ചലോ മാത്യൂസ് ബി മോറിസ് 11, ഡി.എം. ഡിസില്‍വ ബി ഡുമിനി 24, ജീവന്‍ മെന്‍ഡിസ് സി പ്രിട്ടോറിയസ് ബി മോറിസ് 18, തിസ്‌ര പെരേര സി റബഡ ബി ഫെഹല്‍ക്കുവായോ 21, ഉദാന്ത സി ആന്‍ഡ് ബി റബഡ 17, ലക്മല്‍ നോട്ടൗട്ട് 5, മലിംഗ സി ഡു പ്ലെസിസ് ബി മോറിസ് 4, എക്‌സ്ട്രാസ് 20, ആകെ 49.3 ഓവറില്‍ 203.
വിക്കറ്റ് വീഴ്ച: 1-0, 2-67, 3-72, 4- 100, 5-111, 6-135, 7-163, 8-184, 9-197. ബൗളിങ്: റബഡ 10-2-36-2, മോറിസ് 9.3-0-46-3, പ്രിട്ടോറിയസ് 10-2-25-3, ഫെഹല്‍ക്കുവായോ 8-0-38-1. ഇമ്രാന്‍ താഹിര്‍ 10-0-36-0, ഡുമിനി 2-0-15-1.
















