Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പാക്ക് പടയ്‌ക്ക് പുതുജീവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2019, 04:28 am IST
in Sports

ബിര്‍മിങ്ഹാം: ന്യൂസിലന്‍ഡിന്റെ വിജയക്കുതിപ്പ് തടഞ്ഞ് പാക്കിസ്ഥാന്‍ ലോകകപ്പില്‍ സെമിഫൈനല്‍ സാധ്യതകള്‍ സജീവമാക്കി. എഡ്ജ്ബാറ്റണിലെ നിര്‍ണായക മത്സരത്തില്‍ ആറു വിക്കറ്റിനാണ് പാക്കിസ്ഥാന്‍ കിവികളുടെ ചിറകരിഞ്ഞത്. ഈ ലോകകപ്പില്‍ ന്യൂസിലന്‍ഡിന്റെ ആദ്യ തോല്‍വി. 

ഈ വിജയത്തോടെ പാക്കിസ്ഥാന് ഏഴു മത്സരങ്ങളില്‍ ഏഴു പോയിന്റായി. അവസാന രണ്ട് മത്സരങ്ങളില്‍ ജയം ആവര്‍ത്തിച്ചാല്‍ പാക്കിസ്ഥാന്റെ സെമിസ്വപ്‌നം യാഥാര്‍ത്ഥ്യമായേക്കും.

അടുത്ത മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ നാളെ അഫ്ഗാനിസ്ഥാനെയും ജൂലൈ അഞ്ചിന് ബംഗ്ലാദേശിനെയും നേരിടും. 

ഷഹീന്‍ അഫ്രീദിയുടെ തീപാറുന്ന ബൗളിങ്ങും ബാബര്‍ അസമിന്റെ സെഞ്ചുറിയുമാണ് പാക്കിസ്ഥാനെ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ വിജയം സമ്മാനിച്ചത്. ഷഹീന്‍ അഫ്രീദി പത്ത് ഓവറില്‍ 28 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ നേടിയതോടെ ന്യൂസിലന്‍ഡ്  അമ്പത് ഓവറില്‍ ആറു വിക്കറ്റിന് 237 റണ്‍സ് എടുത്തു. 238 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ പിടിച്ച പാക്കിസ്ഥാന്‍ ബാബര്‍ അസമിന്റെ സെഞ്ചുറിയില്‍ വിജയം നേടി. 49.1 ഓവറില്‍ നാലു വിക്കറ്റിന് 241 റണ്‍സ്.

ബാബര്‍ അസം 127 പന്തില്‍ പതിനൊന്ന് ഫോറുകളുടെ അമ്പടിയില്‍ 101 റണ്‍സ് നേടി കീഴടങ്ങാതെ നിന്നു. ഹാരിസ് സോഹയ്ല്‍ ബാബര്‍ അസമിന് മികച്ച പിന്തുണ നല്‍കി. സോഹയ്ല്‍ 76 പന്തില്‍ അഞ്ചു ഫോറും രണ്ട് സിക്‌സറും അടക്കം 68 റണ്‍സ് എടുത്തു. പാക്കിസ്ഥാന് തുടക്കത്തില്‍ തന്നെ  44 റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായി. പക്ഷെ  ബാബറും മുഹമ്മദ് ഹഫീസും പിടിച്ചുനിന്നതോടെ കരകയറി. മൂന്നാം വിക്കറ്റില്‍ ഇവര്‍ 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഹഫീസ് 50 പന്തില്‍ അഞ്ചു ഫോറുകളുടെ പിന്‍ബലത്തില്‍ 32 റണ്‍സ് നേടി.ന്യൂസിലന്‍ഡിനായി ബോള്‍ട്ട്, ഫെര്‍ഗ്യൂസന്‍, വില്യംസണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി.

ആദ്യം ബാറ്റ് ചെയ്ത കിവീസ് ഓള്‍ റൗണ്ടര്‍ നീഷാമിന്റെ മികവിലാണ് അമ്പത് ഓവറില്‍ 237 റണ്‍സ് നേടിയത്. നീഷാം 112 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്നു. അഞ്ചു ഫോറും മൂന്ന് സിക്‌സറും അടിച്ചു. കോളിന്‍ ഗ്രാന്‍ഡ്‌ഹോമും തിളങ്ങി. 71 പന്തില്‍ ആറു ഫോറും ഒരു സിക്‌സറും അടക്കം 64 റണ്‍സ് നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.