Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിന്‍ഡീസിനെ എറിഞ്ഞിട്ടു; ഇന്ത്യക്ക് 125 റണ്‍സ് ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2019, 10:37 pm IST
inIndia

മാഞ്ചസ്റ്റര്‍:  വിന്‍ഡീസിനെ 125 റണ്‍സിനാണ് തകര്‍ത്ത് ലോകകപ്പില്‍ ഇന്ത്്യക്ക് വന്‍ വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സാണ് നേടിയത്.  മറുപടി പറഞ്ഞ വിന്‍ഡീസ് 34.2 ഓവറില്‍ 143 റണ്‍സിന്  എല്ലാവരും പുറത്തായി.  ലോകകപ്പ് അരങ്ങേറ്റം കുറിച്ച സുനില്‍ ആംബ്രിസ് 31 റണ്‍സുമായി വിന്‍ഡീസിന്റെ ടോപ് സ്‌കോററായി. 

 6.2 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മുഹമ്മദ് ഷമി നാലു വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ആറ് ഓവറില്‍ ഒന്‍പത് റണ്‍സ് മാത്രം വഴങ്ങി ജസ്പ്രീത് ബുമ്ര രണ്ടു വിക്കറ്റെടുത്തു. അതും അടുത്തടുത്ത പന്തുകളില്‍. യുസ്വേന്ദ്ര ചാഹല്‍ ഏഴ് ഓവറില്‍ 39 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

അപകടകാരിയായ ക്രിസ് ഗയിലിന്റെ മടക്കി മുഹമ്മദ് ഷമി ആദ്യവിക്കറ്റ് നേടി. 6 റണ്‍സ് എടുത്ത ഗയില്‍ കേഥാര്‍ യാദവിന്റെ കൈകളിലെത്തുകയായിരുന്നു.  10 പന്തില്‍ ഒരു ബൗണ്ടറി സഹിതം അഞ്ചു റണ്‍സുമായി ഷായ് ഹോപ്പുവിനെ ക്‌ളീന്‍ ബൗല്‍ ചെയ്ത് ഷമി ഇന്ത്യയുടെ രണ്ടാം വിക്കറ്റും സ്വന്തമാക്കി. 40 പന്തില്‍ ഒരു ബൗണ്ടറി സഹിതം 31 റണ്‍സുമായി സുനില്‍ ആംബ്രിസിയെ  ഹാര്‍ദിക് പാണ്ഡ്യയും  13 പന്തില്‍ ആറു റണ്‍സുമായി ക്യാപ്റ്റന്‍ ജെയ്‌സണ്‍ ഹോള്‍ഡറെ്. യുസ്‌വേന്ദ്ര ചാഹലും പുറത്താക്കിയതോടെ വെസ്റ്റിന്‍ഡീസിന്റെ വിധി നര്‍ണ്ണയിക്കപ്പെട്ടു.

അടുത്തടുത്ത പന്തുകളില്‍ രണ്ടുപേരെ മടക്കി  ജസ്പ്രീത് ബുമ്ര വിജയത്തിലേക്കുള്ള ദൂരം കുറച്ചു. അഞ്ചു പന്തില്‍ ഒരു റണ്ണുമായി കാര്‍ലോസ് ബ്രാത്ത്വെയ്റ്റ്  ബുമ്രയുടെ പന്തില്‍ ധോണി ക്യാച്ചെടുത്തു.നേരിട്ട ആദ്യ പന്തില്‍ത്തന്നെ ഫാബിയന്‍ അലന്‍ പുറത്തായി. 29 പന്തില്‍ 18 റണ്‍സുമായി ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, മുഹമ്മദ് ഷമിയുടെ പന്തില്‍ ലോകേഷ് രാഹുല്‍ ക്യാച്ചെടുത്തുഎട്ടു പന്തില്‍ 10 റണ്‍സുമായി ഷെല്‍ഡണ്‍ കോട്രലിനെ  യുസ്‌വേന്ദ്ര ചാഹലും വീഴ്‌ത്തി. 6 റണ്‍സുമാമായി നിന്ന ഓഷ്‌നെ തോമസിനെ രോഹിത് ശര്‍മ്മയുടെ കൈകളിലെത്തിച്ച് ഷമി അവസാന വിക്കറ്റും വീഴ്‌ത്തി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ സാവധാനത്തിലാണ് തുടങ്ങിയത്. ആറാം ഓവറില്‍ രോഹിത് ശര്‍മ്മ പുറത്തായി. 18 റണ്‍സെടുത്ത രോഹിതിനെ കെമാര്‍ റോച്ച് വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന്റെ കൈകളിലെത്തിച്ചു.

രണ്ടാം വിക്കറ്റില്‍ ലോകേഷ് രാഹുലിനൊപ്പം ചേര്‍ന്ന വിരാട് കോലി അനായാസം റണ്‍സ് കണ്ടെത്തി. സാവധാനത്തില്‍ രാഹുലും ബൗണ്ടറികള്‍ നേടാന്‍ തുടങ്ങിയതോടെ ഇന്നിംഗ്‌സ് വേഗത കൈവരിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 69 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.  അര്‍ദ്ധസെഞ്ചുറിക്ക് 2 റണ്‍സ് അകലെ വെച്ച് രാഹുലിനെ വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍ ക്ലീന്‍ ബൗള്‍ഡാക്കി.

4 റണ്‍സെടുത്ത വിജയ് ശങ്കറിനെ ഷായ് ഹോപ്പിന്റെ കൈകളിലെത്തിച്ച റോച്ച് ഇന്ത്യയുടെ മൂന്നാം വിക്കറ്റു വീഴ്‌ത്തി. ഇതിനിടെ 55 പന്തുകളില്‍ കോലി ലോകകപ്പിലെ തുടര്‍ച്ചയായ നാലാം അര്‍ദ്ധസെഞ്ചുറി കുറിച്ചു. കേദാര്‍ ജാദവിനെ (7) കീപ്പറുടെ കൈകളിലെത്തിച്ച്് റോച്ചിന് മൂന്നാം വിക്കറ്റ്. ഏഴ് റണ്‍സെടുത്താണ് ജാദവ് പുറത്തായത്.

 ധോണി-കോലി കൂട്ടുകെട്ട് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ   വേഗതകൂട്ടി.. 40 റണ്ണുകള്‍ നീണ്ട അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ജേസന്‍ ഹോള്‍ഡറാണ് പൊളിച്ചത്. 72 റണ്‍സെടുത്ത് മികച്ച നിലയില്‍ ബാറ്റ് ചെയ്തിരുന്ന കോലിയെ ഹോള്‍ഡര്‍ ഡാരന്‍ ബ്രാവോയുടെ കൈകളിലെത്തിച്ചു.

പിന്നാലെ ക്രീസിലെത്തിയ ഹര്‍ദ്ദിക് പാണ്ഡ്യ നന്നായി ബാറ്റ് ചെയ്തു. കൃത്യമായ ഇടവേളകളില്‍ ബൗണ്ടറി കണ്ടെത്തിയ പാണ്ഡ്യക്കൊപ്പം ധോണിയും ഫോമിലേക്കുയര്‍ന്നതോടെ അവസാന ഓവറുകളില്‍ ഇന്ത്യന്‍ റണ്‍ റേറ്റ്  ഉയര്‍ന്നു. 49ആം ഓവറില്‍ കോട്രലിന് ആദ്യ വിക്കറ്റ് സമ്മാനിച്ച് പാണ്ഡ്യ മടങ്ങി. 38 പന്തുകളില്‍ 46 റണ്‍സെടുത്ത പാണ്ഡ്യ ഫേബിയന്‍ അലന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. പുറത്താവുമ്പോള്‍ ധോണിയുമായി ആറാം വിക്കറ്റില്‍ 70 റണ്‍സ് പാണ്ഡ്യ കൂട്ടിച്ചേര്‍ത്തിരുന്നു. ഓവറിലെ അഞ്ചാം പന്തില്‍ ഷായ് ഹോപ്പിനു ക്യാച്ച് നല്‍കി മുഹമ്മദ് ഷമി (0)യും മടങ്ങി.

അവസാന ഓവറില്‍ രണ്ട് സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം 16 റണ്‍സടിച്ച ധോണി 59 പന്തുകളില്‍ അര്‍ദ്ധസെഞ്ചുറിയിലെത്തി. ഇന്നിംഗ്‌സ് അവസാനിക്കുമ്പോള്‍ ധോണിയും (56) കുല്‍ദീപ് യാദവും (0) പുറത്താവാതെ നിന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.