Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മധുകൈടഭന്മാരുടെ പിറവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2019, 03:27 am IST
in Samskriti

ലങ്കയുടെ വടക്കേ ഗോപുരം കടന്ന് രാവണപുത്രന്‍ അതികായന്‍ യുദ്ധത്തിനെത്തിയത് വലിയൊരു സൈന്യത്തിനൊപ്പമാണ്. സൈന്യത്തെ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തിയ ശേഷം അതികായന്‍, രാമന് ഒരു സന്ദേശം കൊടുത്തു വിട്ടു. 

തനിക്ക് ലക്ഷ്മണനോട് മാത്രമായി യുദ്ധം ചെയ്യണമെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. 

സന്ദേശത്തിലെഴുതിയ കാര്യങ്ങള്‍ കൂടുതലറിയാനായി രാമന്‍ വിഭീഷണനെ സമീപിച്ചു. അതികായനെക്കുറിച്ച് നാരദനില്‍ നിന്നു കിട്ടിയ വിവരങ്ങള്‍ വിഭീഷണന്‍ രാമനോട് പറഞ്ഞു. അതികായന്റെ ജന്മത്തിന് നിദാനമായ കഥയായിരുന്നു അത്.

ബ്രഹ്മാവിന്റെ ഒരു പകല്‍ കഴിഞ്ഞെത്തിയ പ്രളയകാലം. പ്രളയ ജലത്തില്‍ അനന്തനെ ആലിലയാക്കി കൊച്ചു കുഞ്ഞിനെപ്പോലെ കിടന്നുറങ്ങുകയാണ് മഹാവിഷ്ണു.  ശ്രീനാരായണന്റെ നാഭീപത്മത്തില്‍ രാവുറക്കത്തിന് ഒരുങ്ങുകയായിരുന്നു ബ്രഹ്മാവും. പെട്ടെന്ന് ബ്രഹ്മദേവന്റെയുള്ളില്‍ അഹങ്കാരം ഇരച്ചു കയറി. താന്‍ ഉണര്‍ന്നിരുന്നില്ലെങ്കില്‍ ലോകം ശൂന്യം. പിന്നെ സ്ഥിതിയും സംഹാരവും ആവശ്യമില്ല. തന്നെ ആശ്രയിച്ചാണ് സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ നടക്കുന്നത്. അങ്ങനെയെങ്കില്‍ മറ്റു രണ്ടു മൂര്‍ത്തികള്‍ക്കും അര്‍ഥമില്ലാതെയാകും. 

ഇങ്ങനെ അഹങ്കാരത്തോടു കൂടി ചിന്തിച്ച് ബ്രഹ്മാവ് നിദ്രയാരംഭിച്ചു. ബ്രഹ്മാവിന്റെ ചിന്തകള്‍ വിഷ്ണു ഭഗവാന് മനസ്സിലായി. ഭഗവാന്‍ തന്റെ കര്‍ണങ്ങളില്‍ നിന്ന് അല്പം കര്‍ണമലമെടുത്ത് വെവ്വേറെയി പ്രളയജലത്തിലേക്ക് ഇട്ടു. അവയില്‍ തേന്‍( മധു)  പോലിരുന്ന കര്‍ണമലം മധുവെന്നും കീടം പോലിരുന്ന കര്‍ണമലം കൈടഭനെന്നും പേരുള്ള രണ്ട് വീരാസുരന്മായി രൂപമെടുത്തു. വൈഷ്ണവാംശമുള്ളതിനാല്‍ അവര്‍ പെട്ടെന്നു തന്നെ അതിശക്തരും അതികായന്മാരുമായ അസുരന്മാരായി മാറി. 

അവര്‍ മദംപൂണ്ടതുപോലെ സമുദ്രത്തില്‍ തുള്ളിച്ചാടി കളിച്ചു. പെട്ടെന്ന് എവിടെ നിന്നോ ‘ഹ്രീം’  എന്നൊരു  മുഴക്കം കേട്ടതോടെ അവരത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ജപിക്കാന്‍ തുടങ്ങി. ആ ജപത്തിന്റെ ശക്തിയില്‍ ശക്തിദേവത പ്രത്യക്ഷപ്പെട്ടു. ദേവത അവര്‍ക്ക് വരങ്ങള്‍ നല്‍കി അനുഗ്രഹിച്ചു. സകല ആയുധങ്ങളും സര്‍വത്ര വിജയവും സ്വച്ഛന്ദമൃത്യുവുമാണവര്‍ ചോദിച്ചു വാങ്ങിയ വരങ്ങള്‍. മല്ലിടാന്‍ ആരെയും കിട്ടാഞ്ഞതിനാല്‍ ഇരുവരും പരസ്പരം യുദ്ധം ചെയ്ത് മദോന്മത്തരായി കഴിഞ്ഞു. 

 ഒരിക്കല്‍ സമുദ്രജലപ്പരപ്പില്‍ ഒരു താമരപ്പൂ കൂമ്പി നില്‍ക്കുന്നത് അവര്‍ കണ്ടു. അവരതിന്റെ ഇതളുകളെല്ലാം നുള്ളിപ്പൊളിച്ചു  നോക്കിയപ്പോള്‍ അതിനകത്ത് ബ്രഹ്മാവ് ഉറങ്ങിക്കിടക്കുന്നതു കണ്ടു.  ബ്രഹ്മാവിനെ പുറത്തെടുത്ത് അവര്‍ വെള്ളത്തില്‍ മുക്കപ്പിടിച്ചു.സൃഷ്ടികര്‍ത്താവ് ശ്വാസം കിട്ടാതെ ഞെട്ടിപ്പിടഞ്ഞ് ഉണര്‍ന്നപ്പോള്‍ കണ്ടത് രണ്ട് ഭീകരാസുരന്മാരെയാണ്. 

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.