Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ്സ് ആത്മാവില്‍ ലയിക്കുന്ന സമാധി

കൈതപ്രം വാസുദേവന്‍ നമ്പൂതിരി by കൈതപ്രം വാസുദേവന്‍ നമ്പൂതിരി
Jun 26, 2019, 03:49 am IST
in Samskriti

സലിലേ സൈന്ധവം യദ്വത്

സാമ്യം ഭജതി യോഗത:

തഥാത്മ മനസോരൈക്യം

സമാധിരഭിധീയതേ  4  5

വെള്ളത്തില്‍ ഉപ്പ് അലിഞ്ഞൊന്നാകുന്നതു ( യോഗം ചെയ്യുന്നതു) പോലെ മനസ്സ് ആത്മാവില്‍ ലയിക്കുന്നതാണ് സമാധി. ഉപ്പ്, സിന്ധു ദേശത്തു നിന്നുണ്ടായതാണത്രെ. അതുകൊണ്ട് സൈന്ധവം. സിന്ധു സമുദ്രത്തില്‍ നിന്ന് എന്നുമാവാം. 

യദാ സംക്ഷീയതേ പ്രാണോ

മാനസം ച പ്രലീയതേ

തദാ സമരസത്വം ച

സമാധിരഭിധീയതേ  4  6

പ്രാണന്‍ ക്ഷീണിക്കുകയും മനസ്സു ലയിക്കുകയും സമരസതയുണ്ടാകുകയും ചെയ്യുമ്പോള്‍ അതിന് സമാധിയെന്നു പറയുന്നു.

ഇവിടെ പ്രാണന്റെ ക്ഷീണമെന്നത് നിഷേധാര്‍ഥത്തിലല്ല. പ്രാണജയം വന്ന യോഗികള്‍ കുംഭകം ചെയ്യുമ്പോള്‍ ചിത്തവൃത്തികള്‍ നിരോധിക്കപ്പെടും. പ്രാണന്റെ പ്രവര്‍ത്തനം കുറയും. അപ്പോള്‍ ക്ഷീണപ്രാണനെന്നു പറയും. ഇവിടെ സംക്ഷീയതേ, വേണ്ടവണ്ണം ക്ഷീണിച്ചത് എന്നാണ് പറഞ്ഞത്.

മനസ്സ് ആത്മാകാരം പ്രാപിക്കുന്നതാണ് ലയം. അപ്പോള്‍ അവ രണ്ടും ഒരേ ആകാരമാവും. ചെമ്പരത്തിപ്പൂവിന്റെ ഉള്ളില്‍ ഒരു സ്ഫടികക്കട്ട വെച്ചാല്‍ അത് ചെമ്പരത്തിപ്പൂവിന്റെ ആകാരമാവുന്നതു പോലെ. ഇവിടെ സ്ഫടികം ( മനസ്സ്) ശുദ്ധമായി (വൃത്തിരഹിതമായി) ഇരിക്കണമെന്നത് സ്പഷ്ടമാണ്. ആത്മാകാരം നേടാന്‍ യോഗ്യത നേടിയ മനസ്സായിരിക്കണം

ഇതു തന്നെ പാതഞ്ജലയോഗസൂത്രത്തില്‍ വരുന്നുണ്ട്. ‘ ക്ഷീണവൃത്തേരഭിജാതസ്യേവ മണേര്‍ ഗ്രഹീതൃ ഗ്രഹണ ഗ്രാഹ്യേഷു തത്സ്ഥ തദഞ്ജനതാ സമാപത്തി: ‘ ( 141) ഇതിലെ മണി സ്ഫടിക മണി തന്നെ.

ച എന്ന അവ്യയം സമരസത്വത്തിലുള്ള സ്ഥിരതയെ കാണിക്കുന്നു. സ്ഥിരമല്ലാത്ത ആത്മഭാവം സമാധി തരില്ല.

ഇക്കഴിഞ്ഞ രണ്ടു ശ്ലോകങ്ങള്‍ സമ്പ്രജ്ഞാത സമാധിയെയാണ് മനസ്സിലാക്കിത്തന്നത്. സംപ്രജ്ഞാതമെന്നാല്‍ ഇതുകൊണ്ട് സ്വരൂപത്തെ നന്നായി (സം) സ്പഷ്ടമായി ( പ്ര) അനുഭവപ്പെടുത്തുന്നത് (ജ്ഞായതേ) എന്നര്‍ഥം. സംപ്രജ്ഞാത സമാധി എന്നാല്‍

സാലംബന സമാധി എന്നും സബീജ സമാധി എന്നും അറിയപ്പെടും.

മനസ്സ് 24 തത്വങ്ങളാല്‍ നിര്‍മിതമാണ്. അവയെ ക്രമത്തില്‍ വേര്‍പെടുത്തണം.

പഞ്ചഭൂതങ്ങള്‍, പഞ്ചതന്മാത്രകള്‍, പഞ്ച ജ്ഞാനേന്ദ്രിയങ്ങള്‍, പഞ്ച കര്‍മേന്ദ്രിയങ്ങള്‍ ഇവയെ ഓരോന്നായി വിടര്‍ത്തണം. പിന്നെ മനസ്സിനെ ചിത്തത്തില്‍ നിന്ന് വിടര്‍ത്തണം. ചിത്തത്തെ ബുദ്ധിയില്‍ നിന്ന് വിടര്‍ത്തണം. ബുദ്ധിയെ അഹങ്കാരത്തില്‍ നിന്നും വിടര്‍ത്തണം. അത് ശുദ്ധബോധത്തില്‍ ലയിക്കണം. വെള്ളത്തിലേക്ക്  വെള്ളമൊഴിച്ച പോലെ.

സമാധി അവസ്ഥയില്‍ ജീവാത്മപരമാത്മാക്കള്‍ സമരസപ്പെടും. മനോവ്യാപാരങ്ങള്‍ പൂര്‍ണമായും നിലയ്‌ക്കും എന്ന് ഹഠ രത്‌നാവലി ( 42) പറയുന്നു.

വൃത്തികള്‍, വാസനകള്‍, കാമനകള്‍ ഇവ മനസ്സിലുണ്ടാവുമ്പോഴാണ് വ്യക്തിയുണ്ടാ വുന്നത്. അവ ശക്തമാവുമ്പോള്‍ മനസ്സു പുറത്തേക്ക് വലിക്കപ്പെടും. അവ എത്ര കുറയുന്നുവോ, അത്രയും മനസ്സ് ഏകാഗ്രമാവും. പൂര്‍ണമായും ശുദ്ധമായാല്‍ മേല്‍ പറഞ്ഞതുപോലെ ആത്മാകാരമാവും.

തത്സമം ച ദ്വയോരൈക്യം

ജീവാത്മ പരമാത്മനോ:

പ്രനഷ്ട സര്‍വ സങ്കല്പ:

സമാധി: സോ ള ഭിധീയതേ  4  7

ആ സമരസപ്പെട്ട ജീവാത്മാ പരമാത്മാക്കളുടെ ഐക്യം എല്ലാ സങ്കല്പങ്ങളെയും ഇല്ലാതാക്കും. അതാണ് സമാധി.

ജീവാത്മാ എന്നാല്‍ അന്തഃകരണമെന്ന ഉപാധിയോടെയുള്ള ചൈതന്യമാണ്. പരമാത്മാ എന്നത് സത്ചിത്ആനന്ദ ലക്ഷണത്തോടു കൂടിയ ദേശകാല വസ്തു വിഭജനമില്ലാത്ത ചൈതന്യമാണ്. ഇവ ചേരുമ്പോള്‍ ധ്യാനിക്കുന്നവന്‍, ധ്യാനം, ധ്യാനിക്കപ്പെടുന്ന വസ്തു എന്നീ സങ്കല്പങ്ങളെല്ലാം ഇല്ലാതാവും. ഇതാണ് യോഗ ശാസ്ത്ര പ്രസിദ്ധമായ നിര്‍ബീജ സമാധി. 

‘തസ്യാപി നിരോധേ സര്‍വ നിരോധാത് നിര്‍ബീജ: സമാധി: ‘ എന്ന് പതഞ്ജലി. സങ്കല്പങ്ങളുടെയും ( തസ്യ അപി) നിരോധമുണ്ടായാല്‍ സര്‍വ നിരോധമുണ്ടായി നിര്‍ബീജ സമാധി കിട്ടും. ബീജം എന്നാല്‍ മുളച്ചു വരാവുന്ന വിത്ത്  ഇവിടെ സംസ്‌കാരം, വാസന. അവയില്ലാതാവും. എന്നെന്നേക്കുമായി ലയിക്കും. 

ഇവിടെ അസമ്പ്രജ്ഞാത സമാധിയാണ് പറഞ്ഞത്. ധ്യാതൃ  ധ്യാന  ധ്യേയങ്ങളാല്‍ സംപ്രജ്ഞാതമാവാത്തതിനാല്‍ ഈ പേര് അന്വര്‍ഥമാണ്. അസംപ്രജ്ഞാത സമാധി നിര്‍ബീജ സമാധി, നിരാലംബ സമാധി, രാജയോഗം,നിരോധം ഇവയൊക്കെ പര്യായങ്ങളാണ്‌.

(കൊച്ചി പതഞ്ജലിയോഗ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍  അധ്യക്ഷനാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)
India

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

India

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)
Mollywood

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

India

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

പുതിയ വാര്‍ത്തകള്‍

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.