Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അശ്വിനീദേവകളുടെ മടക്കയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2019, 03:52 am IST
inSamskriti

ആലത്തൂര്‍ നമ്പിയുടെ ശിഷ്യന്മാരായ ബ്രാഹ്മണകുമാരന്മാര്‍ തലവേദനയുമായെത്തിയ രോഗിയെ നിമിഷങ്ങള്‍ക്കകം ചികിത്സിച്ചു ഭേദമാക്കിയത് അസാധാരണ വേഗത്തിലായിരുന്നു. നമ്പി കുളിക്കാന്‍ പോയ നേരത്തായിരുന്നു അവശനിലയില്‍ രോഗിയെത്തിയത്. കുമാരന്മാര്‍ പുറത്ത്‌പോയി എന്തോ പച്ച മരുന്നുകളുമായി എത്തി. അതിന്റെ ചാറെടുത്ത് രോഗിയുടെ തലയില്‍ തേച്ചപ്പോള്‍ തലയുടെ തൊലി പൊങ്ങി വന്നു. അതിനകത്ത് കയറിപ്പറ്റിയിരുന്ന ചെറുപ്രാണികളെ പുറത്തെടുത്ത ശേഷം അവര്‍ അതേ പച്ചിലച്ചാറുതേച്ച്  തൊലി പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്തു. 

നിമിഷങ്ങള്‍ക്കകം  അസുഖക്കാരന്റെ തലവേദന മാറി. മുറിയടച്ചിട്ട്് ചെയ്ത ഈ ക്രിയകളെല്ലാം നമ്പിയുടെ മക്കള്‍ ഒളിച്ചു നിന്ന് വീക്ഷിക്കുന്നുണ്ടായിരുന്നു.  വാതില്‍ തുറന്ന് പുറത്തിറങ്ങിയ കുമാരന്മാര്‍, ‘ഇങ്ങനെ നോക്കിയാല്‍ കോങ്കണ്ണുണ്ടാകും’  എന്ന് ഉണ്ണികളെ നോക്കി പറഞ്ഞു. കൈയില്‍ പറ്റിയ മരുന്ന് അവര്‍ തൂണിന്മേല്‍ തേച്ച ശേഷം അതിന്റെ പിശിട് ആരും കാണാതെ ദൂരേക്ക് എറിഞ്ഞു. കുളികഴിഞ്ഞെത്തിയ നമ്പി, പുത്രന്മാര്‍ക്കൊപ്പം ഉണ്ണാനിരുന്നു. അവര്‍ കുറച്ചു മുമ്പുണ്ടായ സംഭവങ്ങളെല്ലാം നമ്പിയോട് വിശദീകരിച്ചു. അപ്പോഴേക്കും ബ്രാഹ്മണകുമാരന്മാര്‍ അവിടെയെത്തി. അവര്‍ നമ്പിക്കു നേരെ ഒരു ഗ്രന്ഥം നീട്ടി. ഉണ്ടുകൊണ്ടിരുന്നതിനാല്‍ ഇടതു കൈനീട്ടിയാണ് നമ്പി ഗ്രന്ഥം വാങ്ങിയത്. കുമാരന്മാര്‍ യാത്രപറയാനെത്തിയതായിരുന്നു. 

ഇത് തങ്ങളുടെ ഗുരുദക്ഷിണയാണെന്നും ഇല്ലത്തുള്ളവരല്ലാതെ മറ്റാരും ഇത് കാണരുതെന്നും നമ്പിയെ അവര്‍ ഓര്‍മിപ്പിച്ചു. നിര്‍ണായകമായ ചില സന്ദര്‍ഭങ്ങളില്‍ ഈ ഗ്രന്ഥമെടുത്തു നോക്കിയാല്‍ പ്രതിവിധി കണ്ടേക്കുമെന്ന് പറഞ്ഞ് അവര്‍  പുറത്തോട്ടിറങ്ങി. കുറച്ചു ദൂരം വരെ നമ്പി അവരെ അനുഗമിച്ചു. നിങ്ങള്‍  മനുഷ്യരല്ലെന്ന് തോന്നുന്നുവെന്നും ആരെന്ന് വ്യക്തമാക്കിക്കൂടേയെന്നും  നമ്പി അവരോട് ചോദിച്ചു. ഞങ്ങള്‍ പക്ഷികളോ ദേവതകളോ ആണെന്നു വിശ്വസിച്ചു കൊള്ളാനായിരുന്നു അവരുടെ മറുപടി. വന്നത് ആയുര്‍വേദത്തിന് ഫലസിദ്ധി കൂട്ടാനാണെന്നും പറഞ്ഞു.

പടിപ്പുരയ്‌ക്ക് തീവെച്ചതും കവ്യന്‍ എടുത്ത് നായാടികള്‍ക്ക് കൊടുത്തതും പുഴയില്‍ ഉന്തിയിട്ടതുമെല്ലാം എന്തിനായിരുന്നുവെന്നും ആകാംക്ഷയോടെ നമ്പി ആരാഞ്ഞു. ‘ഈ ഇല്ലത്തിന് അഗ്‌നിബാധയുണ്ടാകാനൊരു യോഗമുണ്ടായിരുന്നു. അത് തീരട്ടെയെന്നു കരുതിയാണ് അന്ന് തീയിട്ടത്. കവ്യനെടുത്ത് കൊടുത്തത് നായാടികള്‍ക്കല്ല. ശ്രാദ്ധത്തിന്റെ സമയം അതിക്രമിച്ചതിനാല്‍ പിതൃക്കള്‍ നായാടികളുടെ രൂപത്തില്‍ വന്നു വിളിച്ചതാണ്. അവരുടെ ശാപമില്ലാതിരിക്കാനാണ് അതെടുത്ത് കൊടുത്തത്.  ഗംഗ, യമുനാ, സരസ്വതി സാന്നിധ്യമുണ്ടായിരുന്ന നേരത്താണ് അങ്ങയെ പുഴയില്‍ തള്ളിയിട്ടത്. ആ സമയത്ത് സ്‌നാനം ചെയ്തതിനാല്‍ ത്രിവേണീ സംഗമസ്‌നാനത്തിന്റെ ഫലം ലഭിക്കും.’  ഇത്രയും പറഞ്ഞ ശേഷം അവര്‍ മുറ്റത്തിറങ്ങി, ആല്‍ത്തറയില്‍ കയറി അപ്രത്യക്ഷരായി.  അവരുടെ സംഭാഷണത്തില്‍ നിന്ന് വന്നത് അശ്വനീദേവകളാണെന്ന് നമ്പിക്ക് മനസ്സിലായി.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

Samskriti

ആലോചനാമൃതം: ജീവിതചിത്രം

Samskriti

ആയുര്‍വേദമഹാത്മ്യം

Cricket

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

Cricket

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.