Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദൗത്യം പരാജയം, യുദ്ധം അനിവാര്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2019, 01:02 am IST
in Samskriti

ശ്രീരാമന്റെ ദൂതുമായാണ് അംഗദനെത്തിയതെന്ന് അറിഞ്ഞ രാവണന്‍ രാമനെ കണക്കറ്റ് പരിഹസിച്ചു. എങ്കിലും രാമന്‍ കൊടുത്തു വിട്ട സന്ദേശം എന്തെന്നറിയാനുള്ള ആകാംക്ഷയായിരുന്നു ഉള്ളില്‍.’ ആ  ഭീരുവിന്റെ സന്ദേശമൊന്നു വായിക്കൂ. എന്താണ് അവന്റെ അപേക്ഷയെന്ന് കേള്‍ക്കട്ടെ. ‘ രാവണന്‍ അംഗദനോടു പറഞ്ഞു. അംഗദന്‍ ദൂതു വായിക്കാന്‍ തുടങ്ങി. 

‘ലങ്കേശ്വരനായ രാവണാ, നീയെന്റെ പ്രിയപത്‌നിയെ മോഷ്ടിച്ചു. ആ സംഭവം നടന്നിട്ട് പതിനൊന്നു മാസം കഴിഞ്ഞു. സീതയെ വീണ്ടെടുക്കാനാണ് ഞാനിവിടെ വന്നത്. ഒട്ടും വൈകാതെ ദേവിയെ എന്റെ കൈകളിലേല്‍പ്പിക്കുക. അല്ലെങ്കില്‍ യുദ്ധത്തിന് തയാറായി കൊള്ളുക. 

സീതയെ വിട്ടു തന്നാല്‍ എല്ലാം ശുഭമായി കലാശിക്കും. അല്ലാത്തപക്ഷം സീതയെ നിനക്കു ലഭിക്കില്ലെന്നു മാത്രമല്ല ലങ്കാരാജ്യവും നഷ്ടപ്പെടും. നിന്റെ വംശം നാമാവശേഷമാകും. ഒടുവില്‍ നിന്റെ കഥയും കഴിയും. ‘ ദൂതു വായിച്ചു കേള്‍പ്പിച്ച ശേഷം ഇതിനൊരു മറുപടി സന്ദേശം തരണമെന്ന് അംഗദന്‍ രാവണനോടു പറഞ്ഞു. 

രാവണന്‍ അപ്പോഴും രാമനെ നിന്ദിച്ചു കൊണ്ടേയിരുന്നു. ‘സമന്മാര്‍ തമ്മിലാണ് സന്ദേശവും പ്രതിസന്ദേശവും കൈമാറേണ്ടത്.  രാമന്‍ നിനക്ക് സ്വാമിയായിരിക്കാം. ആ നിസ്സാരന്‍ എനിക്ക് സന്ദേശമയയ്‌ക്കുകയോ? ത്രിലോകങ്ങള്‍ക്കും ചക്രവര്‍ത്തിയായ ഞാനെന്തിന് രാമന് പ്രതിസന്ദേശമയയ്‌ക്കണം? ‘ 

ഇത്രയും പറഞ്ഞ ശേഷം രാവണന്‍, അംഗദനെ അനുയപ്പിക്കാന്‍ ശ്രമം തുടങ്ങി. ‘അംഗദകുമാരാ, നീ എന്റെ സുഹൃത്തായിരുന്ന ബാലിയുടെ പുത്രനല്ലേ? അതു കൊണ്ട്  എനിക്കും  നീ പുത്രതുല്യനാണ്. നീ രാമന്റെ ദാസനായിരിക്കുന്നത് പരിതാപകരമാണ്. അത് ഉപേക്ഷിക്കുക. നിന്റെ പിതാവിനെ രാമന്‍ ഒളിയമ്പെയ്തു കൊന്നതും സുഗ്രീവന്‍ ബാലിയെ കൊല്ലിച്ചതും അധര്‍മമല്ലേ?  ബാലി ജീവിച്ചിരുന്നാല്‍ എന്റെ പക്ഷത്താവും നിലകൊള്ളുകയെന്ന് രാമന് അറിയാം. ബാലിയുടെ രാജ്യം നിനക്കവകാശപ്പെട്ടതാണ്. അല്ലാതെ സുഗ്രീവനല്ല. കുമാരാ, ഇതിനെല്ലാം ഞാന്‍ പരിഹാരമുണ്ടാക്കാം. നിന്നെ ഞാന്‍ വാനരവര്‍ഗത്തിന്റെ മൊത്തം രാജാവായി വാഴിക്കാം. എനിക്ക് സീതയെ മാത്രം മതി. ‘ 

അംഗദന് സഹിക്കാവുന്നതില്‍ ഏറെയായിരുന്നു രാവണന്റെ പ്രസംഗം. രാവണന് അര്‍ഹിക്കുന്ന മറുപടി തന്നെ അംഗദന്‍ നല്‍കി. 

‘കുടിലതയുടെ മൂര്‍ത്തീരൂപമായ രാവണാ, നിന്റെ കാപട്യങ്ങളൊന്നുമിനി വിലപ്പോകില്ല. പിതാവിനു നല്‍കിയ വാക്കനുസരിച്ച് രാമന്റെ വനവാസം തീരാറായി. വൈകാതെ രാമന്‍ അയോധ്യയുടെ അധിപനാകും. സുഗ്രീവന്‍ കിഷ്‌കിന്ധ ഭരിക്കും. സുഗ്രീവന്റെ കാലശേഷമേ ഞാന്‍ രാജാവാകൂ. മറ്റൊന്നു കൂടി നീ അറിയാനുണ്ട്. ലങ്കയുടെ ഭരണം വൈകാതെ വിഭീഷണന്റെ കൈകളിലെത്തും.  ഞാന്‍ പറയുന്നതെല്ലാം പ്രവചനങ്ങളല്ല. വൈകാതെ യാഥാര്‍ഥ്യമാകാന്‍ പോകുന്ന കാര്യങ്ങളാണ്. 

നിന്റെ വീമ്പു പറച്ചില്‍ ഇനിയെങ്കിലും നിര്‍ത്തുക.  നിന്റെ മാതാമഹ സഹോദരിയായ താടകയെ രാമന്‍ വധിച്ചപ്പോള്‍ നീയെന്തു ചെയ്തു. വീരന്മാരായ നിന്റെ ബന്ധുക്കളേയും സുഹൃത്തുക്കളേയുമെല്ലാം രാമന്‍ നിഗ്രഹിച്ചപ്പോള്‍ നീയെവിടെയായിരുന്നു?  ഹനുമാന്‍ ലങ്ക ചുട്ടെരിച്ചപ്പോള്‍ നീ എന്തു ചെയ്യുകയായിരുന്നു? 

ഹേ രാവണാ നിന്നില്‍ നിന്ന് മരണഗന്ധം വമിച്ചു തുടങ്ങി. നിന്റെ മക്കളായ അതികായനേയും മേഘനാദനേയും ലക്ഷ്മണ കുമാരന്‍ നിഗ്രഹിക്കും. ശ്രീരാമന്‍ നിന്റെ അനുജന്‍ കുംഭകര്‍ണന്റെ കഥ കഴിക്കും. ‘മരഞ്ചാടികള്‍’  എന്ന് നീ ആക്ഷേപിച്ച വാനരസേന നിന്റെ മന്ത്രിപ്രവരന്മാരേയും സേനാനായകന്മാരേയും   വകവരുത്തും. ഇതെല്ലാം കഴിയുമ്പോള്‍ ശ്രീരാമദേവനെത്തി നിന്നെ കാലപുരിക്ക് അയയ്‌ക്കും. അതു കഴിഞ്ഞ് വിഭീഷണന്റെ കിരീടധാരണവും നടത്തും. ‘

 തെല്ലും വകവെയ്‌ക്കാതെ അംഗദന്‍ നടത്തിയ ആക്ഷേപവര്‍ഷം കണ്ട് രാവണന്‍ കോപത്താല്‍ വിറച്ചു. അംഗദനെ വധിക്കാനായി ചന്ദ്രഹാസമെടുത്തു, അതു കണ്ട്, കുതിച്ചു ചാടിയ അംഗദന്‍ രാവണന്റെ കരണത്ത് ശക്തമായടിച്ചു. രാവണന്‍ ബോധമറ്റു വീണു. 

ഏതാനും രാക്ഷസന്മാരെത്തി അംഗദനെ വാലില്‍ തൂക്കിയെടുത്തു. അംഗദന്‍ വാല്‍ ശക്തമായി ചലിപ്പിച്ചതോടെ രാക്ഷസന്മാര്‍ തുരുതുരാ തെറിച്ചു വീണു ചത്തു. 

അനന്തരം അംഗദന്‍ ആകാശത്തു കൂടെ കുതിച്ചുയര്‍ന്ന് രാമ സന്നിധിയിലെത്തി. 

രാവണനെ കണ്ടതും സന്ദേശമറിയിച്ചതും അംഗദന്‍ വിശദീകരിച്ചു. സീതയെ തിരികെത്തരികയില്ലെന്നും വേണമെങ്കില്‍ വീണ്ടെടുത്ത് കൊണ്ടു പോകാമെന്നുമുള്ള രാവണന്റെ നിലപാടറിഞ്ഞ് രാമന്‍ ഉറച്ചൊരു തീരുമാമെടുത്തു. ഇനി യുദ്ധം തന്നെ പോംവഴി.                     

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

Kerala

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

India

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

Kerala

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.