Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മുഹമ്മദ് നബിക്കും അഫ്ഗാനിസ്ഥാനെ രക്ഷിക്കാനായില്ല, മുഹമ്മദ് ഷമിയുടെ ഹാട്രിക്കില്‍ ഇന്ത്യക്ക് 11 റണ്‍ ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2019, 11:33 pm IST
in Sports

സതാംപ്ടന്‍: ലോകകപ്പ്  ക്രിക്കറ്റില്‍ ആവേശം  അവസാന ഓവര്‍വരെ നിന്ന കളിയില്‍ ഇന്ത്യക്ക് അഫ്ഗാനിസ്ഥാനെതിരെ 11 റണ്‍സ് ജയം. 225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ 49.5 ഓവറില്‍ 213 റണ്‍സിന് പുറത്തായി. അവസാന ഓവറില്‍ ഹാട്രിക്ക് നേടിയ മുഹമ്മദ് ഷമിയാണ് ഇന്ത്യയ്‌ക്ക് വിജയമൊരുക്കിയത്. അര്‍ധ സെഞ്വറി(52) യുമായി നിന്ന  മുഹമ്മദ് നബി അവസാന ഓവറിലെ മൂന്നാം പന്തില്‍ പുറത്താകുന്നതുവരെ ഇന്ത്യ തോല്‍വി മണക്കുകയായിരുന്നു.

അവസാന ഓവറിലെ 3, 4, 5 പന്തുകളിലായി യഥാക്രമം മുഹമ്മദ് നബി, അഫ്താബ് ആലം, മുജീബുര്‍ റഹ്മാന്‍ എന്നിവരെ പുറത്താക്കി ഷാമി  ഇന്ത്യന്‍ തോല്‍വി ഒഴിവാക്കുകയായിരുന്നു.

അവസാന ഓവറില്‍ വിജയത്തിലേക്ക് 16 റണ്‍സ് വേണ്ടിയിരുന്നെങ്കിലും നബി ക്രീസിലുള്ളതിനാല്‍ അഫ്ഗാന് പ്രതീക്ഷയുണ്ടായിരുന്നു. ആദ്യ പന്തുബൗണ്ടറിയിലെത്തിച്ച് നബി പ്രതീക്ഷ കാത്തു. മൂന്നാം പന്ത് നബി ഉയര്‍ത്തി അടിച്ചെങ്കിലും ഹാര്‍ദിക് പാണ്ഡ്യയുടെ കൈകളിലെത്തി. തുടര്‍ന്നെത്തിയ അഫ്താബ് ആലം, മുജീബുര്‍ റഹ്മാന്‍ എന്നിവരെ ക്ലീന്‍ ബോള്‍ ചെയ്താണ് ഷമി ഹാട്രിക്ക് പൂര്‍ത്തിയാക്കി. ഏകദിനത്തില്‍ ഷമിയുടെ ആദ്യ ഹാട്രിക്ക്. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കും കൂടിയാണിത്. 

9.5 ഓവറില്‍ 40 റണ്‍സ് വഴങ്ങി ഷമി നാലു വിക്കറ്റ് വീഴ്‌ത്തി. ബുമ്ര, ചഹാല്‍, പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി. 

225 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ ശ്രദ്ധയോടെയാണ് ബാറ്റിങ് തുടര്‍ന്നത്. ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും റണ്‍സ് വഴങ്ങാതെ പിടിച്ചു നിന്നെങ്കിലും അഫ്ഗാന്‍ വിക്കറ്റുകള്‍ വലിച്ചറിയാതെ കാത്തു. ആറാമത്തെ ഓവറില്‍ ഓപ്പണര്‍ ഹസ്രത്തുള്ള സസായെ ഷമി പുറത്താക്കി ആദ്യവിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് നായകന്‍ ഗുല്‍ബാദിന്‍ നെയ്ബും റഹ്മത് ഷായും പിടിച്ച് നിന്നതോടെ കളി അഫ്ഗാന് അനുകൂലമായി നീങ്ങുമെന്ന തോന്നലുണ്ടായി.

ആദ്യമെറിഞ്ഞ  രണ്ട് ഓവറില്‍ 20 റണ്‍സ് വഴങ്ങിയെങ്കിലും മൂന്നാം ഓവറില്‍ നെയ്ബിനെ വിജയ് ശങ്കറിന്റെ കൈകളില്‍ എത്തിച്ചു. ഹാര്‍ദിക് പാണ്ഡ്യ ബ്രേക്ക് ത്രൂ നല്‍കിയതോടെ ഇന്ത്യക്ക് ശ്വാസം വീണു. ഒരോവറില്‍ തന്നെ റഹ്മത് ഷായെയും ഹഷ്മത്തുള്ള ഷഹീദിയെയും ബുമ്ര പുറത്താക്കിയതോടെ അട്ടിമറി വിജയം അകന്നു. ഒരറ്റത്ത് മുഹമ്മദ് നബി പിടിച്ച് നിന്നതോടെ അഫ്ഗാന്‍ പ്രതീക്ഷകള്‍ കൈവിട്ടില്ല.  അവസാന ഓവറുകളിലെ സമര്‍ദങ്ങളിലേക്ക് കളി നീങ്ങിയെങ്കിലും ഇന്ത്യക്ക് തോല്‍വി ഒഴിവാക്കാനായി.

നബിയെ കൂടാതെ റഹ്മത്ത് ഷാ (36), ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നയ്ബ് (27) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.  ഹസ്രത്തുള്ള സസായ് (10), ഹഷ്മത്തുള്ള ഷാഹിദി (21), അസ്ഗര്‍ അഫ്ഗാന്‍ (8), നജിബുള്ള സദ്രാാന്‍ (21), റാഷിദ് ഖാന്‍ (14) എന്നിവരാണ് പുറത്തായ മറ്റ് അഫ്ഗാന്‍ താരങ്ങള്‍

 ദുര്‍ബലരായ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ ബാറ്റിംഗ് വീരന്മരുടെ പ്രകടനം ദയനീയമായിരുന്നു. റണ്‍ എടുക്കാന്‍ ഇന്ത്യ വിഷമിച്ച കളിയില്‍ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 224 റണ്‍സ് മാത്രം. 63 പന്തില്‍ 67 റണ്‍സെടുത്ത ക്്യാപ്റ്റന്‍ വിരാട് കോലി, 68 പന്തില്‍  52 റണ്‍സെടുത്ത കേദാര്‍ ജാദവ് എന്നിവരുടെ അര്‍ധസെഞ്വറികളാണ് ഇന്ത്യയുടെ സ്‌ക്കോര്‍ 200 കടത്തിയത്്

15 ഓവര്‍ പൂര്‍ത്തിയാകും മുമ്പ് ഓപ്പണര്‍മാര്‍ രണ്ടുപേരും പുറത്തായി 12 പന്തില്‍ ഒരു റണ്‍ മാത്രമെടുത്ത് ഓപ്പണര്‍ രോഹിത് ശര്‍മ പുറത്തായപ്പോള്‍ 53 പന്തില്‍ 30 റണ്‍സ് എടുത്താണ് കെ എല്‍ രാഹുലിന്റെ മടക്കം. മുജീബുര്‍ റഹ്മാന്റെ പന്തില്‍ രോഹിത് ബൗള്‍ഡാകുകയായിരുന്നു. മുഹമ്മദ് നബിയുടെ പ്ന്ത് രാഹുല്‍ റിവേള്‌സ് സ്വീപ്പ് ചെയ്‌തെങ്കിലും ഉയര്‍ന്ന് തേര്‍ഡമാന്‍ പോയിന്റില്‍ നിന്ന ഹസ്രത്തുള്ള ഹസാസിയുടെ കയ്യിലെത്തുകയായിരുന്നു. 41 പന്തില്‍ 29 റണ്‍സെടുത്ത വിജയ് ശങ്കര്‍ റഹ്മത് ഷായുടെ പന്തില്‍ എല്‍ബിഡബ്ല്യു ആയാണു പുറത്തായത്. 52 പന്തില്‍ 28 റണ്‍സുമായി മഹേന്ദ്രസിങ് ധോണിയെ റാഷിദ് ഖാന്റെ പന്തില്‍ ഇക്രം അലിഖില്‍ സ്റ്റംപു ചെയ്തു പുറത്താക്കി.

ഹാര്‍ദിക് പാണ്ഡ്യ (ഒന്‍പതു പന്തില്‍ ഏഴ്), മുഹമ്മദ് ഷമി (ഒന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. കുല്‍ദീപ് യാദവ് (ഒന്ന്), ജസ്പ്രീത് ബുമ്ര (ഒന്ന്) എന്നിവര്‍ പുറത്താകാതെ നിന്നു

അഫ്ഗാന്‍ ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നായിബും മുഹമ്മദ് നബിയും. രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. മുജീബുര്‍ റഹ്മാന്‍, അഫ്താബ് ആലം, റാഷിദ് ഖാന്‍, റഹ്മത്ത് ഷാ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

Kerala

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

Kerala

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

പുതിയ വാര്‍ത്തകള്‍

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.