മാഡ്രിഡ്: സ്‌പെയിന് ലോകകപ്പ് ഫുട്‌ബോള്‍ കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ച സ്‌ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസ് കളി മതിയാക്കി. പതിനെട്ട് വര്‍ഷം നീണ്ട തിളക്കമാര്‍ന്ന കരിയറിനാണ് ഇതോടെ തിരശീല വീണത്. ട്വിറ്ററിലൂടെയാണ് ടോറസ് വിരമിക്കുന്നകാര്യം വെളിപ്പെടുത്തിയത്.
2003ലാണ് ടോറസ് സ്‌പെയിനായി അരങ്ങേറിയത്. 2008 യുറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ജര്‍മനിക്കെതിരെ വിജയഗോള്‍ നേടി. 2010- ല്‍ ലോകകപ്പ് നേടി. 2012 -ല്‍ സ്‌പെയിന്‍ യൂറോപ്യന്‍ കിരീടം നിലനിര്‍ത്തിയപ്പോള്‍ ടോപ്പ് സ്‌കോററായി. 110 തവണ ദേശീയ ജേഴ്‌സി അണിഞ്ഞ ടോറസ് 38 ഗോളുകള്‍ നേടി. സ്‌പെയിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മൂന്നാമത്തെ താരമാണ്. ഡേവിഡ് വില്ല (59), റൗള്‍ (44) എന്നിവരാണ് ടോറസിന് മുന്നില്‍.
അത്‌ലറ്റിക്കോ മാഡ്രിഡ്, ലിവര്‍പൂള്‍, ചെല്‍സി, എസി മിലാന്‍ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.
















