Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രാണനെ സന്തുലിതമാക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2019, 03:21 am IST
inSamskriti

ചിന്താ ശോകപ്രശമനം (ദുഷ്ചിന്തകളെയും ദു:ഖങ്ങളെയും അകറ്റും), ആയുര്‍ വര്‍ധനം

(ആയുസ് വര്‍ധിപ്പിക്കും) ഉത്തമം എന്നാണ് അഗസ്ത്യമുനി ആദിത്യഹൃദയമന്ത്ര ജപത്തിന് ഫലം പറഞ്ഞിരിക്കുന്നത്. 

എല്ലാ ദേവന്മാരും നമ: എന്നു ചൊല്ലി പൂജിച്ചാല്‍ തൃപ്തരാകും. എന്നാല്‍ സൂര്യന്‍ മാത്രം പ്രത്യക്ഷ നമസ്‌കാരം  ശരീരം നിലത്ത് പതിച്ചു കൊണ്ടുള്ള  സാഷ്ടാംഗ നമസ്‌കാരം  കൊണ്ടേ തൃപ്തനാകൂ. കണ്മുന്നില്‍ ( പ്രത്യക്ഷം) കണ്ടു നമസ്‌കരിക്കാന്‍ സാധിക്കുന്ന ഏകദേവനും സൂര്യനാണ്. 

‘ആരോഗ്യം ഭാസ്‌കരാത് ഇച്ഛേത് ‘ എന്നാണ്. സൂര്യന് ആരോഗ്യദായകത്വമെന്ന പ്രത്യേകതയുണ്ട്. രോഗാണുക്കളെ നശിപ്പിക്കാന്‍ വെയിലത്തു വെച്ചാല്‍ മതി. സൂര്യ സ്‌നാനം വെള്ളക്കാര്‍ക്ക് പ്രധാനമാണ്. ശരീരത്തിന് വിറ്റാമിന്‍ ഡി കിട്ടുന്നത് സൂര്യപ്രകാശത്തിലൂടെ മാത്രമാണ്. സൂര്യനമസ്‌കാരം സാര്‍ഥകമാകുന്നത് സൂര്യനെ നോക്കി ചെയ്യുമ്പോള്‍ തന്നെയാണ്.

ഒരു കാര്യം കൂടി ഇവിടെ പ്രസക്തമാണ്. നമ്മുടെ ശാസ്ത്രപ്രകാരം ബ്രഹ്മാണ്ഡത്തിലുള്ളതെല്ലാം പിണ്ഡാണ്ഡത്തിലുണ്ടാകും. പുറത്തുള്ളതെല്ലാം അകത്തുണ്ട്. സൂര്യചന്ദ്രമാരും അകത്തുണ്ട്. സൂര്യന്‍, പിംഗളാ നാഡിയാണ്; പ്രാണനാണ്.ചന്ദ്രന്‍ ഇഡാ നാഡിയാണ്; മനസ്സാണ്. പ്രാണനെ പ്രചോദിപ്പിക്കാനും സന്തുലിതമാക്കാനും സൂര്യനമസ്‌കാരം വേണം.

ചൂടായ പാത്രത്തില്‍ (ആധാരം) നെയ്യ് (ആധേയം) ഒഴിച്ചാല്‍ നെയ്യ് ഉരുകും. ചൂടായ നെയ്യ് തണുത്ത പാത്രത്തിലൊഴിച്ചാല്‍ പാത്രം ചൂടാവും. ചൂടായ പാത്രത്തില്‍ ചൂടായ നെയ്യൊഴിച്ചാല്‍ ചൂടു കൂടുതല്‍ നേരം നിലനില്കും. ജീവന്റെ ആധാരം, ഉപാധി ശരീരമാണ്. ആധേയമാണ് ആത്മാവ്. ആധാരം, ശരീരം യോഗ്യമായാലേ ആത്മാവിന്റെ ജന്മലക്ഷ്യം പൂര്‍ത്തീകരിക്കാനാവൂ. അതാണ് ധര്‍മം സാധിക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട ഉപകരണം ശരീരമാണ് ( ശരീരമാദ്യം ഖലു ധര്‍മ സാധനം) എന്നു പറയുന്നത്. ആഹാരം, വ്യായാമം, വിശ്രമം (നിദ്ര) ഇവയാണ് ശരീരത്തിന് അത്യാവശ്യമായ മൂന്നു കാര്യങ്ങള്‍. ഇവയില്‍ രണ്ടാമത്തേത്, വ്യായാമം, മാത്രമാണ് ഈ ലേഖനത്തിന്റെ വിഷയം.

ലാഘവം കര്‍മ സാമര്‍ഥ്യം

ദീപ്‌തോഗ്‌നിര്‍ മേദസ: ക്ഷയ:

വിഭക്തഘന ഗാത്രത്വം

വ്യായാമാദുപജായതേ.

ആയുര്‍വേദ ഗ്രന്ഥമായ അഷ്ടാംഗഹൃദയ ത്തിലെ ദിനചര്യാധ്യായത്തിലെ ശ്ലോകമാണിത്. ശരീരത്തിന് ഭാരമനുഭവപ്പെടാതിരിക്കുക ( ലാഘവം ), പ്രവൃത്തി ചെയ്യാനുള്ള ഉത്സാഹം (കര്‍മ സാമര്‍ഥ്യം), ദഹനശക്തി (ദീപ്‌തോഗ്‌നി:) അനാവശ്യമായ തടിയില്ലാതിരിക്കുക (മേദസ: ക്ഷയ:) ശരീരത്തിന് വഴക്കം ഇവ വ്യായാമം കൊണ്ട് ലഭിക്കും.

എന്നാല്‍ സൂര്യനമസ്‌കാരത്തിന് അനേകം ഗുണങ്ങള്‍ പറയുന്നുണ്ട്. ‘ആദിത്യസ്യ നമസ്‌കാരാന്‍

യേ കുര്‍വന്തി ദിനേ ദിനേ’ 

നിത്യം സൂര്യനമസ്‌കാരങ്ങള്‍ ചെയ്യുന്നവന് ആയുസ്സ്, പ്രജ്ഞാ, ബലം, വീര്യം, തേജസ് എന്നിവ കിട്ടും. അകാലമരണം ഉണ്ടാവില്ല. സര്‍വ വ്യാധികളും നശിക്കും. കാരണം അതു വ്യായാമം മാത്രമല്ല, അനേകം യോഗാസനങ്ങളുടെ സമഞ്ജസ സമ്മേളനമാണ്. താളത്തിലും ആഴത്തിലുമുള്ള ശ്വാസ ക്രമം ചേര്‍ന്നതാണ്. പ്രാണനെ സന്തുലിതമാക്കുന്നതാണ്. നട്ടെല്ലിന് വഴക്കം നല്‍കുന്നതാണ്. മനസ്സിന് ഏകാഗ്രതയും ബുദ്ധികൂര്‍മത നല്‍കുന്നതാണ്. സൂര്യനമസ്‌കാരത്തിന്റെ പഴക്കത്തെപ്പറ്റി സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. 1928ല്‍ മഹാരാഷ്‌ട്രയിലെ സത്താറ ജില്ലയിലെ ഔന്‍ധിലെ രാജാവ് ബാലാ സാഹെബ് പന്ത് 1928 ജനുവരി 31ന് പുറത്തിറക്കിയ സൂര്യനമസ്‌കാരം എന്ന പുസ്തകം ഈ ലേഖകന്റെ കയ്യില്‍ ഉണ്ട്. സൂര്യനമസ്‌കാരത്തിന്റെ ഇന്നത്തെ രൂപം തന്നെയാണതിലുള്ളത്, ചിത്ര സഹിതം. അതിനര്‍ഥം 1928 നു മുമ്പുതന്നെ അത് പ്രചരിച്ചിരുന്നു എന്നാണ്. സാഷ്ടാംഗ നമസ്‌കാരത്തില്‍ അടിസ്ഥാനമായി രണ്ടു നിലകളാണുള്ളത്   തൊഴുതു നില്കുക, നിലത്തു വീണു നമസ്‌കരിക്കുക. ഇടയില്‍ പല ശാസ്ത്രീയ ആസനങ്ങളും ചേര്‍ത്ത് ഉരുത്തിരിഞ്ഞു വന്നതാവണം സൂര്യനമസ്‌കാര പദ്ധതി. വളരെ എളുപ്പത്തില്‍ പഠിച്ചെടുക്കാവുന്നതേയുള്ളൂ സൂര്യനമസ്‌കാരത്തിന്റെ ക്രമങ്ങള്‍.

(തുടരും)

സൂര്യനമസ്‌കാരം ചെയ്യുന്ന വിധം

പല യോഗാചാര്യന്മാരുടെയും സൂര്യ നമസ്‌കാര പദ്ധതികള്‍ തമ്മില്‍ ചെറിയ വ്യത്യാസങ്ങള്‍ കാണാം. എല്ലാറ്റിലും പൊതുവായി വരുന്ന ഒരു മാതൃക ഇവിടെ നല്കുന്നു.

ആരംഭ സ്ഥിതി : തലയും ഉടലും ഭൂമിക്കു ലംബമാക്കി നിവര്‍ന്നു നില്‍ക്കുക. കൈകള്‍ വശങ്ങളില്‍ തൂങ്ങിക്കിടക്കും. ശ്വാസമെടുക്കുക.

ഒന്നാം സ്ഥിതി : ശ്വാസം വിടുക. കൈള്‍ നെഞ്ചിന്റെ മധ്യത്തില്‍ തൊഴുത അവസ്ഥ. കൈത്തണ്ടകള്‍ നേര്‍വരയില്‍.

രണ്ടാം സ്ഥിതി : ശ്വാസം എടുക്കുക. കൈകള്‍ ഉയര്‍ത്തി തലയ്‌ക്കു മുകളില്‍ കൊണ്ടുവരിക. കൈത്തണ്ടകള്‍ ചെവിയോടു ചേര്‍ന്നിരിക്കണം. ഉടല്‍ പിന്നോട്ടു വളക്കുക. വയറിനും നെഞ്ചിനും വലിവു കിട്ടും. തല പിന്നോട്ടു തൂക്കിയിടരുത്. കൈ മുട്ടും കാല്‍മുട്ടും നിവര്‍ന്ന്.

മൂന്നാം സ്ഥിതി : ശ്വാസം വിടുക. മുന്നോട്ടു കുനിഞ്ഞ് കാല്‍പ്പത്തിയുടെ വശങ്ങളില്‍ പതിച്ചു വെക്കുക. കൈ  കാല്‍വിരലുകളുടെ അറ്റം നേര്‍രേഖയിലായിരിക്കണം. തല കാല്‍മുട്ടുകളില്‍ ചേരും. (തുടക്കക്കാര്‍ മുട്ട് അല്പം മടക്കാം )

നാലാം സ്ഥിതി : ശ്വാസം എടുക്കുക. കൈകളുടെ ബലത്തില്‍ വലത്തു കാല്‍ പിന്നോട്ടു നീട്ടുക. വലതു കാല്‍മുട്ടു നിലത്തു കുത്തുക. തല ഉയര്‍ത്തുക. കൈകള്‍ നിവര്‍ന്ന് ഭൂമിക്കു ലംബം.

(രണ്ടാമത്തെ നമസ്‌കാരത്തില്‍ ഇടതുകാല്‍.അങ്ങിനെ മാറി മാറി.)

അഞ്ചാം സ്ഥിതി : ശ്വാസം വിടാതെ. ഇടതു കാലും പിന്നോക്കം വലിച്ച് വലതു കാലോടു ചേര്‍ക്കുക. ശരീരവും ശിരസ്സും ഒരു 30 ഡിഗ്രി നേര്‍രേഖയില്‍. അരക്കെട്ടുയരുകയോ തല താഴുകയോ അരുത്.

ആറാം സ്ഥിതി : ശ്വാസം വിടുക. കാല്‍മുട്ട്, നെഞ്ച്, നെറ്റി ഇവ നിലത്തു പതിച്ചു വെക്കുക. അരക്കെട്ട് ഉയര്‍ന്നിരിക്കും.

ഏഴാം സ്ഥിതി : ശ്വാസം എടുക്കുക. അരക്കെട്ട് നിലം തൊടുംവരെ മുന്നോട്ടാഞ്ഞ് ശരീരം പിന്നോട്ടു വളച്ച് തല പിന്നോട്ടു കൊണ്ടു പോവുക. കാലുകളും അരക്കെട്ടും നിലത്തു പതിഞ്ഞിരിക്കും. കൈകള്‍ അല്പം മടങ്ങിയിരിക്കും. ചെവികള്‍ ചുമലില്‍ നിന്നകന്ന്.

എട്ടാം സ്ഥിതി : ശ്വാസം വിടുക. കാല്‍വിരലുകള്‍ അകത്തോട്ടൂന്നി കൈകള്‍ നിരക്കാതെ അരക്കെട്ടുയര്‍ത്തുക. തല കൈകള്‍ ക്കിടയില്‍. ഉപ്പൂറ്റി നിലത്തമരണം. ദൃഷ്ടി കാലുകളില്‍.

ഒമ്പതാം സ്ഥിതി : ശ്വാസം എടുക്കുക. വലതുകാല്‍ മുന്നോട്ടു വലിച്ച് കൈകള്‍ക്കിടയില്‍ വിരലുകള്‍ ഒരേ നേര്‍രേഖയില്‍ വരത്തക്കവണ്ണം വെക്കുക. ഇടതുകാല്‍മുട്ട് നിലത്തൂന്നി മുകളിലേക്കു നോക്കുക. (നാലാം സ്ഥിതി പോലെ )

പത്താം സ്ഥിതി :ശ്വാസം വിടുക. ഇടതുകാല്‍ വലതു കാലോടു ചേര്‍ക്കുക. നെറ്റി മുട്ടില്‍. (മൂന്നാം സ്ഥിതി പോലെ )

പതിനൊന്നാം സ്ഥിതി : ശ്വാസം എടുക്കുക. ശരീരവും കയ്യും ഉയര്‍ത്തി പിന്നോട്ടു വളയുക. (രണ്ടാം സ്ഥിതി പോലെ )

പന്ത്രണ്ടാം സ്ഥിതി : ശ്വാസം വിടുക. കൈകള്‍ താഴ്‌ത്തി ആരംഭ സ്ഥിതിയിലേക്കു വരിക. ശ്വാസമെടുത്ത് ദേഹം സ്വസ്ഥമാക്കി അടുത്ത നമസ്‌കാരത്തിനുതയ്യാറാകുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.