ആഗോളതലത്തില്‍ യോഗയ്‌ക്ക് ലഭിച്ച സ്വീകാര്യത വീണ്ടും ഉറപ്പുവരുത്തുകയാണിന്ന്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ കാതലാണ് യോഗ. ശരീരത്തിനൊപ്പം മനസ്സിനും യോഗ തുല്യപ്രാധാന്യം നല്‍കുന്നു. ആസനങ്ങളും പ്രാണായാമങ്ങളും ധ്യാനവുമെല്ലാം ചേരുന്ന യോഗാനുഷ്ഠാനങ്ങള്‍ വ്യക്തിക്കപ്പുറം ഒരു സമൂഹത്തിലേക്ക്് ഏകീകരിക്കപ്പെടുമ്പോള്‍, അത് ലോകത്തിനു മുമ്പിലെത്തുമ്പോള്‍ ആദരിക്കപ്പെടുന്നത് ഭാരതീയ പൈതൃകമാണ്.
യോഗപരിശീലിക്കുന്നതില്‍ മതപരമായ വിഭാഗീയതകള്‍ മുന്‍കാലങ്ങളില്‍ പ്രകടമായിരുന്നു. എന്നാല്‍ അതിന്റെ ഗുണവശങ്ങള്‍ തിരിച്ചറിഞ്ഞതോടെ ഭൂരിഭാഗവും വിഭാഗീയതയെ മാറ്റി നിര്‍ത്തി യോഗയെ സ്വീകരിച്ചു കഴിഞ്ഞു. രോഗാവസ്ഥയില്ലാതെ ശരീരത്തെ കാക്കുന്നതിനാണ് യോഗ പ്രാമുഖ്യം നല്‍കുന്നത്. ചിട്ടയോടെ ചെയ്യുമ്പോഴേ അതിന്റെ ഫലം പൂര്‍ണമാകൂ.
യോഗാപരിശീലനത്തിനു മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളില്‍ ചിലത്:
യോഗചെയ്യുന്ന പരിസരം വൃത്തിയുള്ളതാവണം. ശരീരത്തിലും ശുചിത്വം പാലിക്കണം.
ശാന്തമായ അന്തരീക്ഷത്തിലേ യോഗചെയ്യാവൂ. മനസ്സും ശരീരവും പിരിമുറക്കമില്ലാത്ത അവസ്ഥയിലായിരിക്കണം.
ഒഴിഞ്ഞ വയറോടെയാവണം യോഗയ്‌ക്ക് തയാറെടുക്കാന്‍. അസിഡിറ്റി പോലുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ ലഘുഭക്ഷണം കഴിക്കുന്നതില്‍ തെറ്റില്ല. ക്ഷീണമുള്ളവര്‍ ഇളം ചൂടുവെള്ളത്തില്‍ അല്പം തേനൊഴിച്ച് കുടിക്കുന്നത് നല്ലതാണ്.
വെറും നിലത്ത് യോഗ ചെയ്യരുത്. യോഗാമാറ്റുകള്‍ ഉപയോഗിക്കുക.
അയഞ്ഞ കോട്ടണ്‍വസ്ത്രങ്ങള്‍ ഉപയോഗിക്കുക. ശരീരം അനായാസം ചലിപ്പിക്കാന്‍ ഇത് സഹായകമാകും.
ഹഗര്‍ഭിണികള്‍, ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍, ഹൃദ്രോഗികള്‍ എന്നിവര്‍ ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ചേ യോഗ ചെയ്യാവൂ.
ഹതിരക്കു പിടിച്ച് ചെയ്യേണ്ടതല്ല യോഗ. ശരീരവും മനസ്സും അയഞ്ഞ അവസ്ഥയില്‍, സാവധാനത്തില്‍ വേണം ചെയ്യാന്‍.
ഹഅനാവശ്യമായി ശ്വാസം പിടിച്ചു വയ്‌ക്കരുത്. നിര്‍ദ്ദേശിക്കപ്പെട്ട ആസനങ്ങള്‍ക്കുമാത്രമേ ശ്വാസനിയന്ത്രണം പാടുള്ളൂ.
ഹമൂക്കിലൂടെ മാത്രം ശ്വാസമെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഹഒന്നോ രണ്ടോ ദിവസത്തെ പരിശീലനം കൊണ്ട് യോഗയുടെ ഗുണവശങ്ങള്‍ അറിയാനാകില്ല. നിരന്തര സാധനയാണ് ആവശ്യം.
ഹയോഗകഴിഞ്ഞ് അരമണിക്കൂറിന് ശേഷമേ കുളിക്കാവൂ. ഭക്ഷണം കഴിക്കുന്നതിനും ഈ നിബന്ധനയുണ്ട്.
















