Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കണ്ണൂരിനെ മറക്കില്ലെന്ന് മീര്‍ മുഹമ്മദ് അലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2019, 03:33 am IST
in Local News

കണ്ണൂര്‍: ശുചിത്വ മിഷന്‍ ഡയറക്ടറായി സ്ഥലംമാറി പോകുന്ന ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലിക്ക് വികാരനിര്‍ഭരമായ യാത്രയയപ്പ്. ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് യാത്രയയപ്പ് നല്‍കിയത്. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ആസൂത്രണ സമിതി അധ്യക്ഷന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. കണ്ണൂരിലെ വിനോദ സഞ്ചാര മേഖലയെ അടിസ്ഥാനമാക്കി ജില്ലാ കലക്ടര്‍ തയ്യാറാക്കിയ പ്രൊമോഷനല്‍ വീഡിയോയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. 

2016 ആഗസ്തിലാണ് കണ്ണൂര്‍ ജില്ലാ കലക്ടറായി മീര്‍ മുഹമ്മദ് അലി ചുമതലയേല്‍ക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ജില്ലയില വിവിധ സ്ഥലങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും കണ്ണൂരിന്റെ വികസനം അതിവേഗത്തിലാണ് മുന്നോട്ട് പോകുന്നതെന്നും കലക്ടര്‍ പറഞ്ഞു. അന്താരാഷ്‌ട്ര വിമാനത്താവളം യാഥാര്‍ഥ്യമായത് ജില്ലയ്‌ക്ക് വലിയ നേട്ടമാണ്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കണ്ണൂരിന്റെ ചിത്രം മാറുമെന്നതില്‍ സംശയമില്ല. നിരവധി വികസന പ്രവൃത്തികള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചിട്ടുണ്ട്. മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ തനിക്ക് സാധിച്ചത് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച പിന്തുണ കൊണ്ടാണ്. ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇടയില്‍ നല്ല ബന്ധം ഉണ്ടായാല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്നും കലക്ടര്‍ പറഞ്ഞു. കണ്ണൂര്‍ നല്‍കിയ ധന്യമായ ഓര്‍മകള്‍ ഒരിക്കലും ഓര്‍മകളില്‍ നിന്ന് മാഞ്ഞുപോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി. ലത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി. ദിവ്യ, ആസൂത്രണ സമിതിയംഗങ്ങളായ കെ.പി. ജയപാലന്‍ മാസ്റ്റര്‍, അജിത് മാട്ടൂല്‍, കെ. ശോഭ, സുമിത്ര ഭാസ്‌കരന്‍, ടി.ടി. റംല, പി.കെ. ശ്യാമള ടീച്ചര്‍, പി. ഗൗരി, കുടുവന്‍ പത്മനാഭന്‍, മൈഥിലി രമണന്‍, എം. സുകുമാരന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ. പ്രകാശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ. പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കണ്ണൂരിന് കലക്ടറുടെ സമ്മാനം; പ്രൊമോ വീഡിയോ പ്രകാശനം ചെയ്തു

കണ്ണൂര്‍: കണ്ണൂരിന്റെ ടൂറിസം കാഴ്ചകള്‍ ലോകത്തിന് പരിചയപ്പെടുത്തുന്നതിനായി ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലിയുടെ സംവിധാനത്തിലൊരുക്കിയ പ്രൊമോഷന്‍ വീഡിയോ പ്രകാശനം ചെയ്തു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന കലക്ടര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങിലാണ് ജില്ലയിലെ കാഴ്ചകളും അനുഭവങ്ങളും ജനങ്ങള്‍ക്ക് മുമ്പിലെത്തിക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചത്. മേയര്‍ ഇ.പി. ലത പ്രദര്‍ശനത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു. 

ടൂറിസത്തിന് ഏറെ സാധ്യതകളുള്ള സ്ഥലമാണ് കണ്ണൂരെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെയെത്തിക്കാന്‍ മികച്ച ഒരു അന്താരാഷ്‌ട്ര വിമാനത്താവളം നമുക്കുണ്ട് എന്നത് വലിയ അനുകൂല ഘടകമാണ്. അത് പരമാവധി ഉപയോഗപ്പെടുത്താന്‍ സാധിക്കണം. കണ്ണൂരിലുള്ളവര്‍ പോലും കണ്ടിരിക്കാനിടയില്ലാത്ത ഒട്ടേറെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മൂന്ന് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അവിടങ്ങളിലെല്ലാം എല്ലാവരെയും എത്തിക്കാന്‍ ആഗ്രഹിച്ചിരുന്നതായും കലക്ടര്‍ പറഞ്ഞു. ഇതിനുള്ള എളിയ ശ്രമമണ് ഈ രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ. കേരളത്തിന് പുറത്തുള്ള സന്ദര്‍ശകരെ കൂടുതലായി വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയണം. ഇവര്‍ക്ക് മികച്ച താമസവും ഭക്ഷണവും നല്‍കാന്‍ ഹോംസ്റ്റേ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളൊരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

40 മണിക്കൂര്‍ കൊണ്ടാണ് വീഡിയോയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം അറിയിച്ചു. കലക്ടര്‍ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ജില്ലയിലെ വിശാലമായ കടല്‍ത്തീരങ്ങള്‍, ഇടതൂര്‍ന്ന കണ്ടല്‍ക്കാടുകള്‍, കായലുകള്‍, ചരിത്ര-പൈതൃകങ്ങള്‍, കൊതിയൂറും ഭക്ഷണങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് വീഡിയോയുടെ ചിത്രീകരണം. കൗമാരക്കാരന്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന വീഡിയോ, ഡിടിപിസി ചെയര്‍മാന്‍ കൂടിയായ മീര്‍ മുഹമ്മദലിയുടെ ആദ്യത്തെ സംവിധാന സംരംഭം കൂടിയാണ്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ മലയാളം, സ്പാനിഷ് പതിപ്പുകളാണ് ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചത്. കൂടാതെ ഹിന്ദി, ഇംഗ്ലീഷ്, അറബി, തുടങ്ങി ആറ് ഭാഷകളിലേക്ക് കൂടി വീഡിയോ ഡബ്ബ് ചെയ്തിട്ടുണ്ട്. തലശ്ശേരി ചില്‍ഡ്രന്‍സ് ഹോമിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ശിവയാണ് പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. അന്‍ഷാദ് കരുവഞ്ചാല്‍ പ്രൊജക്ട് ഡിസൈനറും ജിതീഷ് ജോസ് പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററുമാണ്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് ചിത്രം നിര്‍മിച്ചത്. വീഡിയോയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഛായാഗ്രാഹകന്‍ അലന്‍ ജേക്കബ്, രഞ്ജിത്ത് ആര്‍ മീഡിയ, ചിത്രീകരണത്തിനാവശ്യമായ സഹായങ്ങള്‍ നല്‍കിയ പി.എം. മുഹമ്മദ് ഹര്‍ഷാദ്, ജോവിന്‍ ജോര്‍ജ്ജ് ജിയോസാന്റ്, ഇ.വി. ഹാരിസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

Entertainment

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

India

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

Thiruvananthapuram

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.