ലണ്ടന്‍: പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്ക് സ്റ്റോയ്‌നിസ് ലോകകപ്പ് ടീമിലേക്ക് തിരിച്ചെത്തി. വ്യാഴാഴ്ച ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ ടീമില്‍ സ്റ്റോയ്‌നിസിനെയും ഉള്‍പ്പെടുത്തി.
എന്നാല്‍, ഇദ്ദേഹം മത്സരിക്കുന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാനാവില്ലെന്ന് കോച്ച് ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു. കായികക്ഷമത കൈവരിക്കാന്‍ താരം ശ്രമിക്കുന്നെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യക്കെതിരായ മത്സരത്തിനിടെയാണ് സ്റ്റോയ്‌നിസിന് പരിക്കേറ്റത്.
















