Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ണാടകയില്‍ മന്ത്രിസഭാവികസനം ഇന്ന്; കോണ്‍ഗ്രസ്സിലും ജെഡിഎസ്സിലും തമ്മിലടി

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
Jun 14, 2019, 08:57 am IST
inIndia

ബെംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ഇന്ന്. ഒഴിവുള്ള മൂന്നു സ്ഥാനത്തേക്കാണ് ഇന്ന് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുക. ഇതില്‍ രണ്ടെണ്ണം ജെഡിഎസ്സിനും ഒരെണ്ണം കോണ്‍ഗ്രസ്സിനും അവകാശപ്പെട്ടതാണ്. എന്നാല്‍, സ്വതന്ത്രര്‍ ഉള്‍പ്പെടെ പന്ത്രണ്ടോളം പേര്‍ മന്ത്രിമാരാകാന്‍ സന്നദ്ധരായതോടെ ഇരു നേതൃത്വങ്ങളും വെട്ടിലായിരിക്കുകയാണ്. മന്ത്രിസഭാ വികസനം ഇരുപാര്‍ട്ടികള്‍ക്കും സര്‍ക്കാരിന്റെ നിലനില്‍പ്പിനും നിര്‍ണായകമാണ്.

ജെഡിഎസ്സിന് അവകാശപ്പെട്ട രണ്ടെണ്ണത്തില്‍ സ്വതന്ത്ര എംഎല്‍എമാരായ ആര്‍. ശങ്കര്‍, എച്ച്. നാഗേഷ് എന്നിവരെ നിശ്ചയിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതിന് തയാറല്ലെന്ന് ജെഡിഎസ് ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയെയും കര്‍ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും അറിയിച്ചിട്ടുണ്ട്. 

ഒരു മന്ത്രിസ്ഥാനം നല്‍കാന്‍ ദേവഗൗഡ അര്‍ദ്ധസമ്മതം നല്‍കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. രണ്ടു സ്ഥാനവും സ്വതന്ത്രര്‍ക്ക് നല്‍കിയാല്‍ ജെഡിഎസ്സിലെ അതൃപ്തര്‍ കലാപക്കൊടി ഉയര്‍ത്തുമെന്ന് ദേവഗൗഡയും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും ഭയക്കുന്നു. ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ച എച്ച്. വിശ്വനാഥിനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരണമെന്ന് കുമാരസ്വാമിക്ക് താല്‍പര്യമുണ്ട്. പാര്‍ട്ടിയില്‍ ബസവരാജ് ഹൊരട്ടി, ബി.എം. ഫറൂഖ്, എച്ച്.കെ. കുമാരസ്വാമി, എ.ടി. രാമസ്വാമി എന്നിവരും മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നു. 

ഇതിനേക്കാള്‍ വലിയ പ്രതിസന്ധിയാണ് കോണ്‍ഗ്രസ്സില്‍. ഒരു മന്ത്രിസ്ഥാനത്തിനായി പത്തിലധികം പേരാണ് ഫോണ്‍വിളി കാത്തിരിക്കുന്നത്. ആരെ മന്ത്രിയാക്കിയാലും പൊട്ടിത്തെറി ഉറപ്പ്. വിമത ഭീഷണി ഉയര്‍ത്തുന്ന രമേശ് ജാര്‍ക്കിഹോളിക്ക് മന്ത്രിസ്ഥാനം നല്‍കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍, രമേശ് ഇതുവരെ കോണ്‍ഗ്രസ് നേതൃത്വത്തിന് പിടികൊടുത്തിട്ടില്ല. മന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച രാമലിംഗറെഡ്ഡി, റോഷന്‍ ബെയ്ഗ്, എച്ച്.കെ. പാട്ടീല്‍, രമേശ് കുമത്തല്ലി എന്നിവരാണ് ഇപ്പോള്‍ പരിഗണനയിലുള്ളവര്‍. വടക്കന്‍ കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരായ ബി.നാഗേന്ദ്ര, ജെ.എന്‍. ഗണേശ്, ബി.എസ്. ആനന്ദസിങ്, ഭിമനായ്‌ക് എന്നിവരും മന്ത്രിസ്ഥാനത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു. 

അതൃപ്തരെ അനുനയിപ്പിക്കാന്‍ മന്ത്രിസഭാ പുനസംഘടന നിര്‍ദേശം എച്ച്.ഡി. കുമാരസ്വാമി മുന്നോട്ടു വച്ചെങ്കിലും ഇതിനോട് ജെഡിഎസ്-കോണ്‍ഗ്രസ് ഏകോപനസമിതി അധ്യക്ഷന്‍ സിദ്ധരാമയ്യയ്‌ക്ക് എതിര്‍പ്പായിരുന്നു. സര്‍ക്കാരിനെ നിലനിര്‍ത്താന്‍ പുനഃസംഘടന വേണമെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുവിനും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയ്‌ക്കും. 

അതൃപ്തര്‍ക്ക് മന്ത്രിസ്ഥാനം കൊടുക്കാന്‍ ജെഡിഎസ്സിലെയും കോണ്‍ഗ്രസിലെയും ചില മന്ത്രിമാര്‍ രാജിവെക്കാന്‍ കുമാരസ്വാമി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. എന്നാല്‍ സിദ്ധരാമയ്യ എതിര്‍ത്തതോടെ ഈ നീക്കം പൊളിഞ്ഞു. 

ജൂണ്‍ 12നാണ് മന്ത്രിസഭ വികസനം നിശ്ചയിച്ചിരുന്നത്. എന്നാല്‍, നടനും എഴുത്തുകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചതിനെ തുടര്‍ന്നാണ് സത്യപ്രതിജ്ഞ ഇന്നത്തേക്ക് മാറ്റിയത്. ഇന്നലെ രാത്രിയും കോണ്‍ഗ്രസ്, ജെഡിഎസ് നേതൃത്വങ്ങള്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടത്തിയെങ്കിലും അന്തിമ തീരുമാനത്തില്‍ എത്തിയില്ല. ഇന്ന് രാവിലെ അവസാനവട്ട ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രിമാരുടെ പേരുകള്‍ ഗവര്‍ണര്‍ക്ക് നല്‍കും. ഉച്ചയ്‌ക്ക് 1.30നാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

പുതിയ വാര്‍ത്തകള്‍

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.