ലണ്ടന്‍: ബ്രിട്ടീഷ് ജാവലിന്‍ താരം ഗോള്‍ഡി സെയേഴ്‌സിന് 11 വര്‍ഷത്തിനുശേഷം ഒളിമ്പിക്‌സ് വെങ്കലം. 2008ലെ ബീജിങ് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ റഷ്യയുടെ മരിയ അബാകുമോവ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഗോള്‍ഡിക്ക് വെങ്കലം ലഭിച്ചത്.
മാംസപേശികള്‍ ദൃഢമാക്കാനുള്ള നിരോധിത മരുന്ന് അബാകുമോവ ഉപയോഗിച്ചതായാണ് കണ്ടെത്തിയത്. ഡോള്‍ഡിക്ക് ലണ്ടന്‍ സ്റ്റേഡിയത്തില്‍ അടുത്ത മാസം 20ന് മെഡല്‍ നല്‍കും. രണ്ടു വര്‍ഷം മുമ്പ് സെയ്‌ഴ്‌സ് അത്ലറ്റിക്‌സില്‍നിന്നും വിരമിച്ചിരുന്നു.
















