തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.
സംസ്‌കാരം വെള്ളിയാഴ്ച നടക്കും. മാളൂട്ടി, അങ്കിള്‍ ബണ്‍, വസുധ എന്നിവയടക്കം നിരവധി ചിത്രങ്ങളുടെ ഗാനരചയിതാവാണ്. 2017ല്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയിരുന്നു.
















