ന്യൂയോര്‍ക്ക്: ലോകത്ത ഏറ്റവും ഉയര്‍ന്ന വരുമാനമുള്ള കായികതാരം അര്‍ജന്റീനയുടെ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസിയാണെന്ന് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മുന്‍ ബോക്‌സിങ് താരം ഫ്‌ളോയ്ഡ് മെയ്‌വെതറിനെ പിന്തളളിയാണ് മെസി ഫോര്‍ബസ് പുറത്തിറക്കിയ സമ്പന്നരായ കായികതാരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 881 കോടിയാണ് മെസിയുടെ വരുമാനം.
പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് രണ്ടാം സ്ഥാനത്ത്. 756 കോടിയാണ് റൊണാള്‍ഡോയുടെ വരുമാനം. 727 കോടിയുമായി ബ്രസീലിന്റെ സൂപ്പര്‍ സ്റ്റാര്‍ നെയ്‌മറാണ് മൂന്നാം സ്ഥാനത്ത്്. മെക്‌സിക്കോയുടെ ബോക്‌സിങ് താരം അല്‍വരസ്, ടെന്നീസ് താരം റോജര്‍ ഫെഡറര്‍ എന്നിവരാണ് യഥാക്രമം നാല് , അഞ്ച് സ്ഥാനങ്ങളില്‍. അമേരിക്കയുടെ ടെന്നീസ് താരം സെറീന വില്യംസാണ് സമ്പന്നരായ കായികതാരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഏക വനിത.
















