Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാലഭാസ്‌കറിന്റെ മരണം : ക്രൈം ബ്രാഞ്ച് അന്വേഷണം മരവിപ്പിച്ചത് ഭരണ സ്വാധീനം ഉപയോഗിച്ച്

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 11, 2019, 11:17 am IST
inKerala

തിരുവനന്തപുരം: ബാലഭാസ്‌ക്കര്‍ വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം മരവിപ്പിച്ചതിനു പിന്നില്‍ ഉന്നത സ്വാധീനം. സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ, ബാലഭാസ്‌ക്കറിന്റെ പോഗ്രാം കോര്‍ഡിനേറ്റര്‍ പ്രകാശ് തമ്പിയും സംസ്ഥാനത്ത് ഭരണം കൈയാളുന്ന ഒരു പ്രമുഖ പാര്‍ട്ടിയുടെ സെക്രട്ടറിയുടെ മകനും തമ്മിലുള്ള അടുത്ത ബന്ധമാണ് അന്വേഷണം മരവിപ്പിക്കാന്‍ ഇടയാക്കിയത്.

2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌ക്കര്‍ സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്ത്അപകടത്തില്‍പ്പെട്ടത്. അപകട സ്ഥലത്ത് വച്ച് ബാലഭാസ്‌ക്കറുടെ മകള്‍ തേജസ്വിനി ബാല മരിച്ചു. ബാലഭാസ്‌ക്കര്‍ ഒക്‌ടോബര്‍ രണ്ടിനും മരിച്ചു. അപകടത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ സി.കെ ഉണ്ണി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തുടര്‍ന്ന് 2019 ജനുവരി 29ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രത്യേക സംഘത്തെ നിയമിച്ചതല്ലാതെ അന്വേഷണത്തിന്റെ പ്രാഥമിക നടപടികള്‍ പോലും ക്രൈംബ്രാഞ്ച് സ്വീകരിച്ചില്ല. അങ്ങനെ അന്വേഷണം തുടക്കത്തിലേ മരവിച്ചു. ഇതോടെ ആദ്യ ഘട്ടത്തില്‍ എടുക്കേണ്ട പല നിര്‍ണ്ണായക തെളിവുകളും ശേഖരിച്ചില്ല. ഇതിനിടയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ചെയ്തു. ഉന്നത സ്വാധീനമാണ് ഇതിനു പിന്നില്‍. 

അന്വേഷണത്തിന് വീണ്ടും ജീവന്‍വയ്‌ക്കുന്നത് സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രകാശ് തമ്പി പിടിയിലായതോടെ. ബാലഭാസ്‌ക്കറുടെ ആശുപത്രി കാര്യങ്ങളും മരണവും സംസ്‌ക്കാര ചടങ്ങകളുമൊക്കെ നിയന്ത്രിച്ചിരുന്നത് പ്രകാശ് തമ്പിയും മറ്റൊരു സുഹൃത്ത് വിഷ്ണുവും ഇവരുടെ അടുത്ത സുഹൃത്തായ പാര്‍ട്ടി സെക്രട്ടറിയുടെ മകനുമായിരുന്നു. 

അന്വേഷണം പെട്ടെന്ന് നിലച്ചതിന്റെ കാരണം വ്യക്തമായിരുന്നില്ല. ഭരണത്തില്‍ സ്വാധീനമുള്ള ഇടപെടല്‍ ഉണ്ടെങ്കിലേ അന്വേഷണം മരവിപ്പിക്കാന്‍ സാധിക്കൂ. സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രകാശ് തമ്പിയെ പിടികൂടുന്നത് ഡിആര്‍ഐ സംഘമാണ്. ഇതോടെ ബാലഭാസ്‌ക്കറും പ്രകാശ് തമ്പിയുമായുള്ള ബന്ധവും പുറത്ത് വന്നു. വിഷ്ണു ഒളിവിലുമായി. ഉന്നത ഇടപെടലിലൂടെ അന്വേഷണം അട്ടിമറിച്ചു എന്ന് ബാധ്യമുള്ളതിനാല്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാടിലാണ് ബാലഭാസ്‌ക്കറിന്റെ കുടും.

അര്‍ജുനും ജിഷ്ണുവും കസ്റ്റഡിയില്‍?

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകട മരണത്തിലെ  ദുരൂഹത പരിശോധിക്കാന്‍ ഫോറന്‍സിക് ഫലത്തിനായി കാത്തിരിക്കുകയാണെന്നാണ്  ക്രൈംബ്രാഞ്ച് പറയുന്നത്.  രണ്ടു ശാസ്ത്രീയപരിശോധനാഫലങ്ങള്‍കൂടി  ലഭിക്കാനുണ്ട്. അതേസമയം ഒളിവില്‍ എന്ന് സംശയിക്കുന്ന ഡ്രൈവര്‍ അര്‍ജുന്‍, പൂന്തോട്ടം ആശുപത്രി ഉടമ ഡോക്ടര്‍ രവീന്ദ്രന്റെ മകന്‍ ജിഷ്ണു എന്നിവര്‍ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ശാസ്ത്രീയ പരിശോധനാഫലങ്ങള്‍ പുറത്തുവന്നതിന് ശേഷം ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

വാഹനം ഓടിച്ചത് ആരെന്ന് ഉറപ്പിക്കാനായി മുടി, വിരലടയാളം, രക്തം എന്നിവയുടെ ഫോറന്‍സിക് പരിശോധനാഫലം വേഗം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തിന് കത്തു നല്‍കിയിരിക്കുകയാണ്. കൂടാതെ അപകടത്തിനുമുമ്പ് ഇവര്‍ ജ്യൂസ് കുടിക്കാനിറങ്ങിയ കൊല്ലം പള്ളിമുക്കിലെ കടയില്‍നിന്നെടുത്ത കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കിലെ ദൃശ്യങ്ങളും തിരിച്ചെടുക്കണം. ഈ ഫലങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്ന് പരിശോധനാ ഏജന്‍സികളോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ ലഭിക്കുന്ന മുറയ്‌ക്ക് വേണം അന്വേഷണ സംഘത്തിന് അടുത്ത നടപടികളിലേക്ക് കടക്കാന്‍.

കാര്‍ ഓടിച്ചിരുന്നത്  അര്‍ജുന്‍ ആണെന്ന് മുറിവുകള്‍ പരിശോധിച്ച് ഫോറന്‍സിക് സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവിങ് സീറ്റില്‍ നിന്നു ശേഖരിച്ച മുടി, വിരലടയാളം, രക്തം എന്നിവയുടെ ഫലം കൂടി ലഭിച്ചാല്‍ ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാനാകും. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ അര്‍ജുന്‍ ആണു വണ്ടിയോടിച്ചതെന്ന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ബാലഭാസ്‌കറാണു വണ്ടിയോടിച്ചതെന്നാണ് അര്‍ജുന്‍ പോലീസിനു നല്‍കിയ   മൊഴി.

മൊഴികളിലെ അവ്യക്തതയും വൈരുധ്യവും അന്വേഷണസംഘത്തെ വലയ്‌ക്കുന്നുണ്ട്. ബാലഭാസ്‌കറിന് ഒപ്പമുണ്ടായിരുന്നവരുടെ ഫോണ്‍രേഖകളും വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. വൈരുധ്യമുണ്ടെന്ന് തോന്നുന്നവരുടെ മൊഴികള്‍ വീണ്ടും  രേഖപ്പെടുത്തും. കാര്‍ അപകടം നടന്നയുടന്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍, മൊഴി നല്‍കിയവര്‍, മറ്റു സാക്ഷികള്‍ തുടങ്ങിയവരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു  തുടങ്ങി. ഇവരുടെയെല്ലാം ഫോണ്‍ വിളി വിവരങ്ങള്‍, ടവര്‍ ലൊക്കേഷനില്‍ ഇവര്‍ ഉണ്ടായിരുന്നോ എന്നിവയും സൈബര്‍ സെല്‍ സഹായത്തോടെ പരിശോധിക്കും. അപകടം നടന്ന വാഹനത്തിന് തൊട്ടുപിറകിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴിയും വീണ്ടും രേഖപ്പെടുത്തും. ബാലഭാസ്‌കറിന്റെ കാറിനൊപ്പം മറ്റൊരു കാര്‍ കൂടിയുണ്ടായിരുന്നെന്നാണ് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞത്. അപകടത്തിനുമുമ്പുവരെ ഈ രണ്ടു കാറുകളും ബസിനുമുന്നിലുണ്ടായിരുന്നു. അപകടത്തിനുശേഷം ഒരു കാര്‍ കണ്ടില്ലെന്നാണ് അജി പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.