ലണ്ടന്‍: ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് ഡേവിഡ് വാര്‍ണറെ തണുപ്പന്‍ ബാറ്റിങ്ങിലേക്ക് നയിച്ചതെന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. അഫ്ഗാനിസ്ഥാനെതിരെ 114 പന്തില്‍ 89 റണ്‍സുമായി പുറത്താകാതെ നിന്ന വാര്‍ണര്‍ക്ക് ഇന്ത്യക്കെതിരെ 84 പന്തില്‍ 56 റണ്‍സേ എടുക്കാനായുള്ളൂ
വാര്‍ണറുടെ പ്രകടനം ഒരു പദ്ധതിയുടെയും ഭാഗമായിട്ടല്ല, മറിച്ച് ഇന്ത്യന്‍ ബൗളിങ് നിരയുടെ മികച്ച പ്രകടനം കൊണ്ട് മാത്രമാണെന്ന് ഫിഞ്ച് പറഞ്ഞു. ഇന്ത്യന്‍ ബൗളിങ് ശൈലി സരളമാണെങ്കിലും ഉന്നത നിലവാരം പുലര്‍ത്തുന്നതായിരുന്നു. തുടക്കത്തില്‍ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യന്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും പിച്ച് നന്നായി ഉപയോഗപ്പെടുത്തിയെന്നും ഫിഞ്ച് പറഞ്ഞു.
















