Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉച്ചഭാഷിണി ഉപയോഗിച്ചതിന് ക്ഷേത്രം ആക്രമിച്ചു: ഉത്തര്‍പ്രദേശില്‍ അഞ്ചു പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2019, 04:17 pm IST
in India

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ ഉച്ചഭാഷിണി ഉപയോഗിച്ചതില്‍ പ്രതിഷേധിച്ച് ക്ഷേത്രം ആക്രമിച്ചു. അഞ്ചു പേര്‍ അറസ്റ്റില്‍.ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍, ഉച്ചഭാഷിണി തല്ലിത്തകര്‍ത്ത്, വിഗ്രഹങ്ങള്‍ കൊണ്ടുപോയി വലിച്ചെറിഞ്ഞു.സംഭവത്തില്‍ മെഹബൂബ്, മോനിസ്, ഇസ്രായേല്‍, ആസാദ്, അലനൂര്‍ എന്നിവരാണ് അറസ്റ്റിലായത്. 

റൊഹാന്യ ഗ്രാമത്തിലെ പ്രാന്തപ്രദേശത്തുള്ള ക്ഷേത്രത്തില്‍ വിശ്വാസികള്‍ ഒത്തുകൂടി, ഭജനകളും കീര്‍ത്തനങ്ങളും ആലപിക്കുക പതിവാണ്. ഇത്തരത്തില്‍ ഭജന നടന്നുകൊണ്ടിരിക്കെ ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് അക്രമികള്‍ എത്തി ഭജന നിര്‍ത്താന്‍ ആവശ്യപ്പെട്ടത്.പിറ്റേന്ന് ഈദ് ആണെന്നും നിസ്‌കാര ചടങ്ങുകള്‍ നടത്തണമെന്നും പറഞ്ഞായിരുന്നു അക്രമം. എന്നാല്‍, ക്ഷേത്രത്തിലുണ്ടായിരുന്നവര്‍ ഇതിനെതിരെ പ്രതിഷേധിച്ചു. 

നിസ്‌കാരം ഗ്രാമത്തിനുള്ളിലായതിനാല്‍ ഉച്ചഭാഷിണി ഉപയോഗിച്ചതു കൊണ്ട് ശല്യമാകില്ലെന്നും അവര്‍ പറഞ്ഞു. ഇത് ചെവിക്കൊള്ളാന്‍ തയാറാകാതിരുന്ന അക്രമികള്‍ ഉച്ചഭാഷിണിയുടെ വയര്‍ മുറിച്ചു, വിഗ്രഹങ്ങള്‍ ഇളക്കിയെടുത്ത് വലിച്ചെറിഞ്ഞു. തടയാന്‍ ശ്രമിച്ച പൂജാരിയെ മര്‍ദ്ദിച്ചു. 

അക്രമി സംഘം ക്ഷേത്രം വിട്ടതിനു പിന്നാലെ പൂജാരിയും ക്ഷേത്രത്തിലുണ്ടായിരുന്നവരും പോലീസില്‍ വിവരമറിയിച്ചു. അപ്പഴേക്കും പ്രശ്‌നം കൂടുതല്‍ വഷളായി. തുടര്‍ന്ന് പോലീസ് ഇടപെട്ട് സ്ഥിതി നിയന്ത്രണവിധേയമാക്കി. വലിച്ചെറിഞ്ഞ വിഗ്രഹങ്ങള്‍ കണ്ടെത്തി ക്ഷേത്രത്തില്‍ തിരിച്ചേല്‍പ്പിച്ചു.

അറസ്റ്റിലായവര്‍ക്കെതിരെ കലാപത്തിന് ശ്രമിക്കല്‍, മതവിശ്വാസത്തെ മുറിവേല്‍പ്പിക്കാന്‍ ആരാധനാലയത്തില്‍ അതിക്രമിച്ച് കയറി അക്രമം നടത്തല്‍, സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുക, ഭീഷണിപ്പെടുത്തുക, മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

India

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

India

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

India

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

Vicharam

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.