ചടയമംഗലം: ട്രെയിന്‍ യാത്രക്കിടെ കാണാതായ മകളെ കണ്ടെത്തിയതായി പെണ്‍കുട്ടിയുടെ അച്ഛന് ശിവജി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മകളെ കണ്ടെത്തി. പ്രാര്‍ത്ഥനകള്‍ക്കും അന്വേഷണങ്ങള്‍ക്കും നന്ദിയെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് കഴിഞ്ഞ ദിവസം വയനാട് കാക്കവയല്‍ സ്വദേശിയായ പതിനേഴുകാരിയെ കാണാതായത്. എറണാകുളത്ത് അമ്മവീട്ടില്‍ പോയ പെണ്‍കുട്ടി കോഴിക്കോടേക്ക് ട്രെയിന്‍ കയറിയിരുന്നു. 28ന് എറണാകുളത്തിനു പോകുകയും 31ന് തിരികെ മടങ്ങുകയും ചെയ്തു. 4.30 പെണ്‍കുട്ടിയെ കെഎസ്ആര്‍ടിസി ബസ്റ്റാന്റില്‍ കണ്ടതായി സഹപാഠി പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിച്ചിരുന്നു.
പെണ്‍കുട്ടിയുടെ പക്കല്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. പെണ്‍കുട്ടിയെ കാണാതായി ഒരു ദിവസം പിന്നിട്ടപ്പോള്‍ അച്ഛന് ശിവജി ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇത് വൈറലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: