Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാരംഗിക്കെതിരെ ഇടതു -ജിഹാദി മാധ്യമങ്ങള്‍ കള്ളക്കഥ മെനയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2019, 07:48 pm IST
inKerala

കൊച്ചി:   ഇടതു ജിഹാദി മാധ്യമങ്ങള്‍  കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗിക്കെതിരെ നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ  ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാധ്യമങ്ങളുടെ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ക്കും അവരുടെ വെബ് ടീമിന്റെ സൈബര്‍ ആക്രമങ്ങള്‍ക്കും മറുപടി പറയുന്ന പതിവില്ല. ആക്രമണവും പ്രത്യാക്രമണവും ആശയതലത്തില്‍ മാത്രമേ ആകാവൂ എന്ന് നിര്‍ബന്ധവുമുണ്ട് എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്ന പോസ്റ്റില്‍ പ്രതാപ് ചന്ദ്ര സാരംഗിയെ കുറിച്ച് സൈബര്‍ ലോകത്ത് ആഘോഷിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ പൊള്ളയാണെന്ന് തുറന്നു കാട്ടുകയാണ് സുരേന്ദ്രന്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

മാധ്യമങ്ങളുടെ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ക്കും അവരുടെ വെബ് ടീമിന്റെ സൈബര്‍ ആക്രമങ്ങള്‍ക്കും മറുപടി പറയുന്ന പതിവില്ല. ആക്രമണവും പ്രത്യാക്രമണവും ആശയതലത്തില്‍ മാത്രമേ ആകാവൂ എന്ന് നിര്‍ബന്ധവുമുണ്ട്.  ഇവിടെ കൊടുത്തിരിക്കുന്ന സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് പ്രതാപ് ചന്ദ്ര സാരംഗി എന്ന മനുഷ്യന്‍ തെരഞ്ഞെടുപ്പു കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ച ക്രിമിനല്‍ കേസ്സുകളുടെ വിവരങ്ങളാണ്. അങ്ങേയറ്റം ദരിദ്രനും ലക്ഷക്കണക്കിന് ആദിവാസികളടക്കമുള്ള പച്ചമനുഷ്യരുടെ ദുരിതനിവാരണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഈ മനുഷ്യന്‍ ഒറീസ്സയിലെ ഏറ്റവും സമ്പന്നനായ ബി. ജെ. ഡി നേതാവിനെ പരാജയപ്പെടുത്തി ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ എം. പിയാവുകയും ഇപ്പോള്‍ മന്ത്രിയാവുകയും ചെയ്തതോടെ വലിയ മാധ്യമശ്രദ്ധ നേടുകയുണ്ടായി.

ഏഷ്യാനെറ്റ് ന്യൂസിന്റെ വെബ് പേജില്‍ അദ്ദേഹത്തിന്റെ ഭൂതകാലം അത്ര നല്ലതല്ലെന്ന ദുസ്സൂചന നല്‍കുന്ന തരത്തില്‍ ഒരു വാര്‍ത്ത ഇടയ്‌ക്കു കാണുകയുണ്ടായി. ദി വയറും ചില ഇടതു ജിഹാദി ഓണ്‍ലൈന്‍ മാധ്യമങ്ങളും സമാനമായ വാര്‍ത്ത നല്‍കിയതു കണ്ടു. ഗ്രഹാം സ്‌ടെയിന്‍സിന്റേയും കുടുംബത്തിന്റെ കൊലപാതകത്തില്‍ ഇദ്ദേഹത്തിന് എന്തോ പങ്കുണ്ടെന്നു വരുത്തിത്തീര്‍ക്കുന്ന നിലയിലായിരുന്നു വാര്‍ത്തകളെല്ലാം. കൊല നടക്കുമ്പോള്‍ അദ്ദേഹം വി. എച്ച്. പി നേതാവായിരുന്നു എന്നതാണ് വാര്‍ത്തയ്‌ക്കാധാരം.

കൊലക്കേസ്സ് അന്വേഷിച്ചത് ബി. ജെ. പി സര്‍ക്കാരല്ല. കൊലപാതകം നടത്തിയ ധാരാസിംഗ് ബജ്‌റംഗദളിന്റെ ഒരു നേതാവുമല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതുമാണ്. വാധ്വാ കമ്മീഷന്‍ ഈ കേസ്സില്‍ ഉന്നതരായ ഒരു വി. എച്ച്. പി നേതാവിനെക്കുറിച്ചും റിപ്പോര്‍ട്ടിലെവിടെയും പരാമര്‍ശിക്കുന്നുമില്ല. പിന്നെ എങ്ങനെ ഇപ്പോള്‍ ഇരുപതു വര്‍ഷത്തിനു ശേഷം പൊടുന്നനെ സാരംഗിയെക്കുറിച്ച് ഈ വ്യാജ വാര്‍ത്ത വരുന്നു? ഉത്തരം ലളിതം. ഒരു ടീം കൃത്യമായി കള്ളക്കഥകള്‍ മെനയുന്നു.

അത് ആദ്യം ചാനലുകളുടേയും പത്രങ്ങളുടേയും വെബ് പേജില്‍ കൊടുക്കുന്നു. യുവ സി. പി. എം നേതാക്കളും സുഡാപ്പി മാവോവാദി സംഘങ്ങളും അതേറ്റുപിടിക്കുന്നു. പിന്നെ അത് സൈബര്‍ ലോകം കയ്യടക്കുന്നു. ഒടുവില്‍ ആര്‍ക്കും മാച്ചുകളയാനാവാത്ത വസ്തുതകളായി അത് പരിണമിക്കുന്നു. പറയുന്നത് അവാസ്തവമോ അതിശയോക്തിയോ അല്ല. ഈയടുത്ത കാലത്ത് മലയാള മാധ്യമങ്ങളുടെ വെബ് ലോകം കൈകാര്യം ചെയ്യുന്നവരുടെ ഫേസ് ബുക്ക് അക്കൗണ്ടുകളും പൊളിറ്റിക്കല്‍ ബാക്ക് ഗ്രൗണ്ടും വെറുതെ ഒന്നു പരിശോധിക്കുകയുണ്ടായി.

ഒരു പ്രമുഖ ചാനലിന്റെ വെബ് പേജ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചറിഞ്ഞപ്പോള്‍ ഞെട്ടിത്തരിച്ചു പോയി. എല്ലാം ഒരേ നിറമുള്ളവര്‍. ഒന്നാന്തരം പരിശീലനം കിട്ടിയവര്‍. അന്വേഷിച്ചപ്പോള്‍ മനസ്സിലായി ഇതൊന്നും അത്ര വലിയ കാര്യമല്ല കഴിഞ്ഞ രണ്ടു വര്‍ഷത്തെ ചാനല്‍ റിപ്പോര്‍ട്ടേഴ്‌സിന്റെ നിയമനത്തില്‍ രണ്ടു മാനദണ്ഡങ്ങളേ ഉണ്ടായിരുന്നുള്ളൂ. എസ്. എഫ്. ഐ ബാക്ക് ഗ്രൗണ്ട് നിര്‍ബന്ധം. വിദൂര ബന്ധത്തില്‍പ്പോലും ഒരു സംഘിയാവരുത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

Music

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

Varadyam

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

India

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

Kerala

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.